Tuesday, July 04, 2006

ബ്ലോഗ് മീറ്റ് മാധ്യമത്തില്‍..

പ്രിയ ബ്ലോഗീ ബ്ലോഗന്മാരെ...
മാധ്യമം ദിനപത്രത്തിനും, അതിന്റെ ലേഖകന്‍ ഷിനോജ്, മാധ്യമം ഓണ്‍ലൈന്‍ ഇന്‍‌ചാര്‍ജ് അന്‍‌വറുല്‍ ഹഖ് എന്നിവര്‍ക്കും ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു.
മാധ്യമത്തില്‍ വന്ന വാര്‍ത്ത
ഇവിടെ വായിക്കാം.

15 comments:

myexperimentsandme said...

എന്റെ അഭിപ്രായത്തില്‍ കാര്യമാത്ര പ്രസക്തമായ ഒരു ലേഖനം. ക്ലബ്ബിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സ്വല്‍‌പം പിശകില്ലേ എന്നൊരു സംശയം മാത്രം. എന്തായാലും അമേരിക്കക്കാര്‍ ഇനി കൂടിയേ മതിയാവൂ എന്ന് തോന്നുന്നു :)

ഷിനോജിനും മാധ്യമത്തിനും ഡ്രിസിലിനും ഇതിന് ഇന്‍‌പുട്ട് കൊടുത്ത കലേഷിനും പെരിങ്ങോടര്‍ക്കും പിന്നെ മറ്റുള്ളവര്‍ക്കും അഭിനന്ദനങ്ങള്‍.

ഉമേഷ്::Umesh said...

രാജു നായര്‍, സിബി തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിലും ലേഖനം കൊള്ളാം.

പാവം സിബു! എല്ലാറ്റിലും മൂപ്പരുടെ പേരുണ്ടു്‌; പക്ഷേ ഇതുവരെ തെറ്റില്ലാതെ അങ്ങേരെപ്പറ്റി ആരും എഴുതിയിട്ടില്ല :-(

Unknown said...

ഈ വാര്‍ത്ത കൊടുക്കാന്‍ പങ്ക് വഹിച്ച മാധ്യമം സബ് എഡിറ്റര്‍ അന്‍‌റ്വര്‍ ഹഖ് പുതിയ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. നമുക്കൊന്ന് സ്വാഗതം ചെയ്‌തു കൂടെ? അത് പോലെ ബ്ലോഗ് സെറ്റിംഗ്‌സിനെ കുറിച്ച് ആരെങ്കിലു പറഞ്ഞു കൊടുത്താല്‍ കൊള്ളാമായിരുന്നു. ദാ ഇവിടെ

myexperimentsandme said...

ശരിയാ, ഗൃഹലക്ഷ്‌മിക്കാര് പച്ചമാങ്ങാ കണ്ടുകൊണ്ടെഴുതിയതുകൊണ്ടാണെന്നു തോന്നുന്നു, വായില്‍ വെള്ളം നിറഞ്ഞ് സിബു ഷിബുവായിപ്പോയി. മനോരമക്കാരാണെങ്കില്‍ വളരെ കോണ്‍ഫിഡന്‍‌ഷ്യലായി സിബു അമേരിക്കക്കാര്‍ക്ക് കൊടുത്ത ഫോട്ടോ തന്നെയിട്ട് അദ്ദേഹത്തെ ധന്യനാക്കി. മാധ്യമം സിബുവിനെ സിബിയാക്കി... ഇതിനെയാണ് ജേണലിസാ സൈക്കിളോളജിയില്‍ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി എന്നൊക്കെ പറയുന്നതെന്ന് തോന്നുന്നു.

Anonymous said...

ഇതില്‍ ശ്രീജിത്തിന്റെ പേര്‍ ഫോട്ടോ നാലു പാരാ എവിടെ? അത് ഇല്ലാത്ത ഒരു ലേഖനവും ഇനി മുതല്‍ ലേഖനമായി പരിഗണിക്കപ്പെടുന്നതല്ലാന്ന് വിനീതയായി പറഞ്ഞുകൊള്ളട്ടെ.. :)

കല്യാണി said...

Bloggers അല്ലേ ഒന്നിച്ചു കൂടുന്നത്‌, ബ്ലോഗുകള്‍ അല്ലല്ലോ?

ഇതു വരെ വന്നതില്‍ സാങ്കേതിക വിവരങ്ങള്‍ തെറ്റില്ലാതെ പറഞ്ഞിറിക്കുന്ന ലേഖനം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഡ്രിസിലിനും നന്ദി.

എന്തായാലും മാധ്യമങ്ങള്‍ ബൂലോഗത്തെ ശ്രദ്ധിച്ചു തുടങ്ങിയത്‌ വലിയ കാര്യം.

Unknown said...

ഇതിന്റെ ലേഖകന്‍ ഷിനോജ്, നമ്മുടെ രാജിനെയും കലേഷിനെയും വിളിച്ച് വ്യക്തമായി സംസാരിച്ചതിനു ശേഷമാണ് ലേഖനം തയ്യാറാ‍ക്കിയത്. അത് കൊണ്ടാണ് സാങ്കേതിക വിവരങ്ങള്‍ കൂടുതല്‍ തെറ്റില്ലാതെ ലേഖനം തയ്യാറാക്കാന്‍ സാധിച്ചത്. വ്യക്തമായ വിവിരങ്ങള്‍ ശേഖരിക്കണമെന്ന ഷിനോജിന്റെ മനോഗതി അഭിനന്ദനാര്‍ഹമാണ്.

aneel kumar said...

നല്ല ലേഖന്‍!

പേരുകളിലല്ലാതെ വസ്തുതയിലും ഇവിടെയും ഒന്നു പിഴച്ചില്ലേ?

മൊഴി കീമാപ്, അഞ്ജലി ഓള്‍ഡ് ലിപി, വരമൊഴി എന്നിവ യൂണിക്കോഡ് അടിസ്ഥാനമാക്കിയ ലിപികളാണെന്നല്ലേ എഴുതിയിട്ടുള്ളത്?

Anonymous said...

hêbáhŒïv EïªêXñ ÷fëêLú hðšïùLú öE dšï AsïƒYñ.dsiêEñù dËñ öl¼êEñù GösiñöûËïkñù öQêkïiñ÷Tiñù JñTñùfQðlïYŒïöusiñù CTiïv h÷EêLYŸqïv ¦ñdíï öd÷Tûï ljñªñ.
Cø o÷pêajïiñöT Fkëê BmùoJqñù

maadhyamaththil ninnaaNu bLOg~ meetimg~ ne pati aRinjnjathu.paRayaanum pangku vekkaanum EReyuNTengkilum joliyuTEyum kuTum_bajeevithaththinteyum iTayil manOgathangngaLil thrupthi peTENTi varunnu.
ee sahOdariyuTe ellaa aaSamsakaLum

Unknown said...

ഇത് ചന്ദ്രിക ലേഖിക രഹ്‌നയാണോ? ആണെങ്കില്‍ രഹ്‌നാജി.. ഞാന്‍ താങ്കള്‍ക്കും ഒരു ഇ-മെയില്‍ അയച്ചിരുന്നു.

ഇളംതെന്നല്‍.... said...

ബ്ലോഗുകളെക്കുറിച്ച്‌ ഇതുവരെ വന്നിട്ടുള്ളതില്‍ കാര്യമാത്രപ്രസക്തമായത്‌ ഈ വാര്‍ത്തയാണെന്നു തോന്നുന്നു.. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ അഭിനന്ദനങ്ങള്‍

ചില നേരത്ത്.. said...

നല്ല ലേഖനം..കുറേ പേര്‍ ഇതേകുറിച്ചന്വേഷിച്ചു..
വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കും അതിന്റെ പിന്നില്‍ ഉത്സാഹിച്ചവര്‍ക്കും കൈകുടന്ന നിറയെ സന്തോഷം..

സസ്നേഹം
ഇബ്രു

Visala Manaskan said...

ഈ റിപ്പോറ്ട്ടിന് വഴിയൊരുക്കിയ, അല്ലെങ്കില്‍ പ്രവര്‍ത്തിച്ച വെളുത്തകൈകള്‍ക്കുടമ, ശ്രീ. നദീറിന് എന്റെ അഭിനന്ദനങ്ങള്‍. നീയാള് മിടുക്കനാ ഡാ..

അയാം പ്രൌഡ് ഓഫ് യു മൈ ബോയ്..

(പൈപ്പ് കടിച്ചുപിടിച്ച, ചെക്ക് ഡിസൈന്‍ കോട്ടിട്ട ജോസ് പ്രകാശ് ടോണില്‍)

Cibu C J (സിബു) said...

നാദിറിനും, ഷിനോജിനും, അന്‍‌വറിനും .. നന്ദി!

ഉമേഷേ.. ഞാനൊരു മണ്ണൊട്ടകമാണെന്ന്‌ ഉമേഷല്ലേ പറഞ്ഞത്‌ :) പിന്നെ, എല്ലാ ലേഖനത്തിലും എന്തിനാ എന്റെ പേര്. ക്രിക്കറ്റുകളിയെ പറ്റിയെഴുതുന്ന ലേഖനത്തില്‍ ആരെങ്കിലും ബാറ്റുകണ്ടുപിടിച്ച ആളെ പറ്റിയെഴുതുമോ? അവിടെ ടെണ്ടുല്‍ക്കറാണ് താരം (അല്ലെങ്കില്‍ വേറെ ഏതെങ്കിലും കളിക്കാരന്‍). അതുപോലെ എഴുത്തുകാരനാവണം ബൂലോഗത്തില്‍ താരം. പേനകണ്ടുപിടിച്ചവന്‍, ബോണ്ട് പേപ്പറ് കണ്ടുപിടിച്ചവന്‍ എന്നീ ട്രിവിയകള്‍ തുടക്കത്തിലൊക്കെ കൊള്ളാം. കുറച്ചുകാലം കഴിഞ്ഞാല്‍ അതറിയേണ്ടവര്‍ വിക്കിപ്പീഡിയ ചെന്നു നോക്കട്ടെ.

വല്യമ്മായി said...

Alla Drisil.njanivide jebelaliyil keTTiTangaLil vilakku thelikkunna oru pavam Electrical Engineer