സുഹൃത്തുകളേ
നമ്മള്‍ തിരഞ്ഞെടുത്ത കഴുതകള്‍ ഭാരതിത്തില്‍ ബ്ലോഗുകള്‍ നിരോധിച്ചിരിക്കുന്നു. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന ഈ പരിപാടി ഒരു ജനാധിപത്യത്തിനു തീരെ ചേര്ന്ന രീതിയല്ല.
തീവ്രവാദം തടയാന്‍ നമ്മുടെ മന്ദബുദ്ധി സര്‍ക്കാര്‍ കണ്ടുപിടിച്ച് വഴി.
http://censorship.wikia.com/wiki/ List_of_ISPs_that_seem_ to_have_blocked_blogger
എല്ല ISP കളും ബ്ലോഗുകള്‍ നിരോധിച്ചു എന്നാണു് അറിഞ്ഞത്. ഇതു മറികടക്കാന്‍ ഉള്ള പല മര്‍ഗ്ഗങ്ങളും നമ്മള്‍ ഇനി പ്രസിദ്ധീകരിച്ച് ജനത്തെ ഭോധവല്കരിക്കണം.
4 comments:
കൂട്ടുകാരേ,
ബ്ലോഗുകള്‍ നിരോധിച്ചിരിക്കുന്നത് ഒരു താല്‍ക്കാലികമോ നിസ്സാരമോ ആയ പ്രശ്നമല്ല.
കഴുതക്കൂട്ടങ്ങളില്‍ നിന്നും കഴുതക്കൂട്ടങ്ങളിലേക്കുള്ള Technology transfer നടക്കുമ്പോള്‍ വന്നുചേരുന്ന മഹാവിപത്തുക്കളിലെ ഏറ്റവും പുതിയ സംഭവമാണ് ഈ അബദ്ധം!
(കാര്‍ബോഫുറാനും എന്‍ഡൊസള്‍ഫാനും മുരടന്‍ വിത്തുകളും നാട്ടിലെ പല പുതിയ സാങ്കേതികസൌകര്യങ്ങളും എയര്‍ ഇന്ത്യയും KSRTC-യും KSEB-യും എല്ലാം എല്ലാം ഇതേ രോഗത്തിന്റെ പ്രത്യക്ഷത്തില്‍ ഭിന്നവും ആത്യന്തികമായി ഏകവും ആയ ലക്ഷണങ്ങളാണ്.)
ഇതിനെതിരെ പ്രതികരിയ്ക്കാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കു കൂട്ടായി ഒരൊറ്റയൊരുത്തനും വന്നെന്നു വരില്ല. ചിലര്‍ക്കൊട്ട് അറിവില്ലാതെയും പോയി, മറ്റു ചിലര്‍ക്കറിവേറിയും പോയി!
ഇതിനെതിരെ പ്രക്ഷോഭിക്കാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കധികം നാള്‍ കിട്ടിയെന്നു വരില്ല. വന്നു കേറുന്ന ഏതു ദുര്‍ഭൂതത്തേയും നാലുദിനം കൊണ്ടു നമ്മുടെ തന്നെ വീട്ടുകാരനായി കരുതുക നമ്മുടെ സ്വഭാവമായിപ്പോയി! രണ്ടു ദിവസം കഴിയുമ്പോള്‍ ഈ ഇരുളില്‍ നാം വെളിച്ചം കണ്ടെത്തി സസുഖം പൂണ്ടുപോകാം.
ഒരബദ്ധം നാളെ വിശ്വാസവും ആചാരവും നിഷ്ഠയും നിയമവുമായി മാറും വരെ നമുക്കു നമ്മുടെ തലകള്‍ ഈ മണ്ണലില്‍ പൂഴ്ത്തിവെക്കാം!
ബ്ലോഗുകളിലേക്കു ചെന്നെത്താന്‍ മറ്റു കുറുക്കുവഴികള്‍ കാണുന്നതാവരുത് നമ്മുടെ പരിഹാരക്രിയ!
പൊന്നുതമ്പുരാനേ, എന്റെ നാടു കാക്കാന്‍ ഒരു ജോര്‍ജ്ജ് ഓര്‍വെലിനെയെങ്കിലും തന്നയക്കൂ...
വിശ്വപ്രഭ:
എന്റെ ചെറിയ തലയില്‍ വന്നതു ഞാന്‍ പറഞന്നേയുള്ളു.
കുത്തിയിരുന്നു അയ്യോ പൊത്തൊ എന്നു വിളിച്ചു കരഞ്ഞിട്ടു കാര്യമില്ല
ഒരു പരിഹാരം പറയൂ.
ദയവായി എല്ലാവരെയും ഒന്നറിയിക്കൂ....
use Google Webaccelerator....bypass the BAN....
പക്ഷെ solution...that too permanent... അതു വേണമെങ്കില്‍ ഒരു കൂട്ടായ പ്രക്ഷോഭമല്ലെ വേണ്ടത്...ഇവിടെ കമ്മ്യൂണിക്കേഷന്‍ പോലും ബ്ലോഗ്ഗുകളില്‍ കൂടിയും കമന്റ്റുകളില്‍ കൂടിയും മാത്രമാണ് നടക്കുന്നത്.... അതു ബ്ലോക്ക് ചെയ്തിരിക്കുന്ന ഈ അവസ്ഥയില്‍ വേറെ എന്താണ് ചെയ്യാന്‍ പറ്റുന്നത്....either use any temporary solutions or wait till the ban is lifted!!!
കൈയ്‌പ്പ്പ്പള്ളീ,
ബ്ലൊഗ് മീറ്റില്‍ ഞാന്‍ തന്നൊടി ചോദിചതാ, യൂ എ ഈ ഇല്‍ യാഹൂ 360 ബ്ലോക്ക് ചെയ്തതു പോലെ നമ്മുടെ ബ്ലൊഗ് സ്പോട്ടും ബ്ലോക്ക് ചെയ്താലോ...ആതിത്രയും പെട്ടെന്നു ഇവിടെ വരും എന്നു സ്വപ്നത്തില്‍ വിചാരിചില്ല.. അതും നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്.....
ഞാന്‍ എവിടെയൊ കണ്ട പരിഹാരം... ദെ ഇവിടെ...http://www.inblogs.net/
Ban lift cheytho?...evideyo oru comment kandu. suooo
Post a Comment