എല്ലാവരുടെയും സഹായസഹകരണങ്ങളാല്‍ സംഗമത്തിന്റെ കാര്യങ്ങളൊക്കെ ഉഷാറായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.
ഏവുരാന്‍ തനിമലയാളം ചുരുളില്‍ ബൂലോഗ സംഗമത്തെക്കുറിച്ച് ലിങ്ക് ഇട്ടിട്ടുണ്ട്. അതോടൊപ്പം തന്നാലാകുന്ന സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പേരില്‍ ഏവൂരാന് നന്ദി രേഖപ്പെടുത്തുന്നു.
ഇന്നലെ വൈകിട്ട് വിനോദ് മേനോന്‍(നമ്മ ഇടിവാള്‍)കുവൈറ്റ് ടവ്വറില്‍ പോകുകയും സക്കറിയാസിന് അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു. വിനോദ് എന്നോട് പറഞ്ഞത് 10-60 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം അവിടെയുണ്ടെന്നാണ്. എല്ലാവരുടെയും പേരില്‍ വിനോദിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
നദീര്‍ പ്രസ്സ് റിലീസ് പോലെയൊരെണ്ണം തയാറാക്കി മാധ്യമങ്ങള്‍ക്കൊക്കെ അയച്ചുകൊടുത്തെന്നും മാധ്യമം പത്രത്തിന്റെ ലേഖകന്‍ ശ്രീ.ഷിനോജ് (050-2458400)പുള്ളിക്കാരനെ വിളിച്ച് വിശദമായി സംസാരിച്ചു. അദ്ദേഹം നദീറിനെയും എന്നെയും രാജിനെയും വിളിച്ചിരുന്നു. ഞങ്ങളദ്ദേഹത്തോട് ബ്ലോഗുകളെകുറിച്ചും യുണീകോഡ് മലയാളം കമ്പ്യൂട്ടിംഗിനെകുറിച്ചും വരമൊഴിയെകുറിച്ചും മൊഴിയെകുറിച്ചും അഞ്‌ജലി ഓള്‍ഡ് ലിപിയെ കുറിച്ചും ബ്ലോഗുകളുടെ വൈവിധ്യത്തെകുറിച്ചും ഒക്കെ സംസാരിച്ചു. ഇപ്പോള്‍ തല്‍ക്കാലം അദ്ദേഹം ഈ സംഗമത്തെക്കുറിച്ച് വാര്‍ത്ത പോലെയൊരെണ്ണം കൊടുക്കുന്നതാണെന്നും, പിന്നീട് ബ്ലോഗുകളെകുറിച്ച് വിശദമായി തന്നെ മനസ്സിലാക്കിയ ശേഷം എഴുതാന്‍ ശ്രമിക്കുന്നതാണെന്നും പറയുകയുണ്ടായി. അദ്ദേഹത്തെ ബ്ലോഗ് മീറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതുപോലെ തന്നെ,ഏഷ്യാനെറ്റ് റേഡിയോ 648AM അവരുടെ വാര്‍ത്തകളില്‍ സംഗമത്തിന്റെ കാര്യം ഉള്‍പ്പെടുത്തുന്നതാണെന്ന് അവര്‍ നദീറിനെ അറിയിച്ചിട്ടുണ്ട്.
ഇനി നമ്മള്‍ എത്രയും പെട്ടന്ന് സക്കറിയാസിന് തലയെണ്ണം കൊടുക്കണം. ഇതുവരെ ബ്ലോഗില്‍ കമന്റിലൂടെ ഹാജര്‍ വച്ചവരുടെ പേരുവിവരങ്ങള്‍ താഴെ പറയുന്നു.
ഡ്രിസില്‍
ആരിഫ്
കലേഷ് കുമാര്‍ + റീമ മോഹന്‍ദാസ്
ഗോപാലകൃഷ്ണന്‍
വിനോദ് +മായ+മീര+വിഘ്നേഷ്
പ്രസീദ്
ഇബ്രു
സജീവ് + സോന + പൊന്നച്ചന്‍ + ഇളയ ആള്‍ + സഞ്ജപ്പന്‍
ദിലീപ്
ഗന്ധര്‍വ്വന്‍ + സുഹൃത്ത്
സമീഹ + സക്കീര്‍ + 2 കുഞ്ഞുങ്ങള്‍
രാഗേഷ് + ഭാര്യ + 2 കുഞ്ഞുങ്ങള്‍ + സുഹൃത്ത്
അനിലേട്ടന്‍ + സുധേച്ചി + കണ്ണന്‍ + ഉണ്ണി
ദേവേട്ടന്‍
രാജീവ് (സാക്ഷി)
സിദ്ധാര്‍ത്ഥന്‍ + ഭാര്യ
രാജ് നായര്‍
റഷീദ് + സഹോദരന്‍
പിന്നെ നിഷാദ് കൈപ്പള്ളിയും ഭാര്യയും മകനും തീര്‍ച്ഛയായും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പണിക്കര്‍ (അനില്‍ പണിക്കര്‍) മെയില്‍ അയച്ചിരുന്നു. പുള്ളിക്കാരന്‍ അബുദാബിയിലാണ് ജോലി ചെയ്യുന്നത്. പക്ഷേ, ഇപ്പോള്‍ മുംബൈയില്‍ വെക്കേഷനിലാണ്. വന്നിട്ട് എന്നെ വിളിക്കാമെന്നും, അടുത്ത സംഗമത്തിന് തീര്‍ച്ഛയായും എത്തി ചേരാമെന്നും പുള്ളിക്കാരന്‍ അറിയിച്ചിട്ടുണ്ട്.
ഇതുവരെ പത്തുമുപ്പത്തഞ്ചോളം പേര് ഹാജര്‍ വച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കൂടി ദയവായി ഹാജര്‍ വയ്ക്കണമെന്ന് താഴ്‌മയായി അപേക്ഷിക്കുന്നു. (“ഇതെന്തേരെടേ സ്‌കൂളോ“ എന്നൊന്നും ചോദിക്കല്ലേ. തലയെണ്ണം കൊടുക്കണ്ടെ? അതിനാ)
മെന്യുവില്‍ മാറ്റങ്ങള്‍ വല്ലതും വരുത്തണമെങ്കില്‍ എത്രയും പെട്ടന്ന് അറിയിക്കണം.
ഡിജിറ്റല്‍ വീഡിയോ ക്യാമറയും ഡിജിറ്റല്‍ സ്റ്റില്‍ ക്യാമറയും ഉള്ളവര്‍ ദയവായി അവ കൊണ്ടുവരണം.
(ദേവേട്ടന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഏറ്റല്ലോ? മറ്റുള്ളവരും കൊണ്ടുവരൂ...)
അതുപോലെ തന്നെ കാര്യപരിപാടികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതും എത്രയും പെട്ടന്ന് തീരുമാനിക്കണം.
(പണ്ട് പാര്‍ട്ടികളില്‍ അതിമനോഹരമായി കവിതകള്‍ ചൊല്ലിയിരുന്ന ഒരാളെ എനിക്ക് അറിയാം. എത്രയും വേഗം അയാള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ ഞാന്‍ അയാളുടെ പേര് വിളിച്ചുപറയുമേ...)
അഭിപ്രായങ്ങള്‍ വരട്ടെ!... കമന്റുകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും.
6 comments:
കലേഷ് ബായ്..
ഗള്‍ഫ് മാധ്യമത്തിന്റെ ഷിനോജ് വിളിച്ചിരുന്നു. ഏറെ നേരം സംസാരിച്ചു. പിന്നീട് കൂടുതല്‍ ആധികാരികമായി സംസാരിക്കുന്നതിനു വേണ്ടി, രാജിന്റെയും കലേഷിന്റെയും നമ്പര്‍ കൊടുത്തു. വിളിച്ചിരിക്കുമെന്ന് കരുതുന്നു. ഷിനോജ് വളരെ ആത്മാര്‍ത്ഥമായാണ് സംസാരിച്ചത്. നാളത്തെ ഗള്‍ഫ് മാധ്യമത്തില്‍ പ്രതീക്ഷിക്കുന്നു.
റേഡിയോ ഏഷ്യ 647 എ.എം -ല്‍ നിന്നും നന്ദുവേട്ടന്‍ (നന്ദു കാവാലം) വിളിച്ചിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്കുള്ള വാര്‍ത്താ ബുള്ളറ്റിനില്‍ നമ്മുടെ ബ്ലോഗ് മീറ്റിംഗിന്റെ വാര്‍ത്ത ഉണ്ടായിരിക്കുന്നതാണ്. ചിലപ്പോള്‍, ഇന്നോ നാളെയോ ഏഷ്യാനെറ്റ് ടി.വി ചാനല്‍ ന്യൂസിലും ഉണ്ടാകാം.
അത് പോലെ, അറേബ്യ് ന്യൂസിന്റെ നാളത്തെ എഡിഷനില്‍ ഉണ്ടാകാന്‍ ചാന്‍സ് ഉണ്ട്. ചന്ദ്രികയിലും കൊടുത്തിട്ടുണ്ട്.
കമന്റുകള്‍ കൂമ്പാരമാക്കാന്‍ വേണ്ടിയാണീ കമന്റ്..
എല്ലാം ഭംഗിയാകുന്നു..
സന്തോഷം..
ഏഷ്യാനെറ്റ് ന്യൂസ് കേട്ട് എന്റെ ഒരു സുഹൃത്ത് വിളിച്ച് ‘ഓഹോ അങ്ങിനെയൊരു സംഭവം’ നടക്കുന്നുണ്ടോ? എന്ന് ഇപ്പോള്‍ ചോദിച്ചു.
ഓവര്‍ ഓവര്‍.
ഏഷ്യാനെറ്റ് ന്യൂസ് എനിക്ക് കേള്‍ക്കാന്‍ പറ്റിയില്ല. കേട്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒന്നു വിശദീകരിച്ചാല്‍ കൊള്ളാം. അറിയാനുള്ള ആകാംക്ഷ കൊണ്ടാണെ..:)
പ്രസീദ് ഇപ്പോള്‍ വിളിച്ചിരുന്നു. ആള്‍ ഇത്തിരി തിരക്കിലാണ്. എന്നാലും, അദ്ദേഹം കൈരളി മിഡില്‍ ഈസ്റ്റ് ഡയറിയുടെ പ്രൊഡ്യൂസര്‍ ആയ തന്റെ സുഹൃത്തുമായി സംഗമത്തെക്കുറിച്ച് സംസാരിക്കുകയും അവര്‍ അത് അവരുടെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തുവാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അതിലേക്കായി നദീര്‍ തയാറാക്കിയ പ്രസ്സ് റിലീസ് ഒന്ന് ഇംഗ്ലീഷ് ഫോണ്ടിലാക്കി പ്രസീദിനൊന്ന് ഈ-മെയില്‍ ചെയ്ത് കൊടുക്കണം എന്ന് പ്രസീദ് ആവശ്യപ്പെട്ടു. (ഈമെയില്‍ : spraseedഅറ്റ്gmailഡോട്ട്com)
നന്ദി പ്രിയ പ്രസീദ്!
വൈകിപ്പോയി..... തലയെണ്ണം കൊടുക്കാന്‍ വൈകിപ്പോയി.
രണ്ടു തലകള്‍
സങ്കുചിതന്‍ + സങ്കുചിത
Post a Comment