കലേഷിന്റെ റേഡിയോ അഭിമുഖത്തിന്റെ ക്ലിപ്പ് കേട്ടു.
ആ ചോദ്യം ചോദിച്ച ചേട്ടന്‍ ഇന്റെര്നെറ്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ് അതിന്റെ സത്യം.
റ്റെലിവിഷന്‍ ചാനലും, പത്രങ്ങളും ഒരു one way മാധ്യമം ആണ്. അതേസമയം ബ്ലോഗ് ഒരു two way മാധ്യമം . ശരിയും തെറ്റും വിലയിരുത്തേണ്ടതു വായനക്കാരനാണ്. പത്രങ്ങളും ബ്ലോഗും അല്ല.
മലയാളം പത്രങ്ങള്‍ക്കില്ലാത്ത ഒരു മഹത്തായ പ്രത്യേകത ബ്ലോഗിനുണ്ട്. കള്ളം പറഞ്ഞാല്‍ അതു നിഷേധിക്കാന്‍ വായനക്കാരനു കഴിയും. ആ പ്രതികരണം മറ്റു വായനക്കാരും കാണും. ടി.വി. ചാനലിനും പത്രത്തിനും അതു പറ്റില്ലലോ. പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യമാണ്‍ ബ്ലോഗിനെ കുത്തക മാധ്യമങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്.
6 comments:
ബ്ലോഗും മറ്റ് മീഡിയയും താരതമ്യം ചെയ്യുന്നത് സായിപ്പിന്റെ ഭാഷയില്‍ നാരങ്ങയും വട്ടയപ്പ്വും താരതമ്യം ചെയ്യുന്നതു പോലെയാണ് എന്നെനിക്കു തോന്നുന്നു. പത്രധര്‍മവും മറ്റ് സാമുദായിക, രാഷ്ട്രീയ പരിഗണനകളുമല്ല ബ്ലൊഗിന്റെ പ്രചോദനമെന്നിരിക്കെ ആ ഒരു വീക്ഷണകോണില്‍ ബ്ലോഗിനെ കാണേണ്ട കാര്യമില്ല. കലേഷിനോട് ചോദ്യം ചോദിച്ച വിദ്വാന് എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് വെച്ച് ചോദിച്ചതാവാനാണ് വഴി!!
സതീഷിന്റെ പായിന്റാണ് പായിന്റ്.
ഞങ്ങളിതാ പത്രങ്ങളെ ബ്ലോഗുകള്‍ വച്ച് ഫൈന്‍ഡ് & റിപ്ലേസ് ചെയ്യാന്‍ പോകുന്നു എന്ന് ഒരു ബ്ലോഗറും പറഞ്ഞിട്ടില്ലല്ലോ. ബൂലോഗത്തിലൂടെ നമ്മളൊക്കെ പത്രങ്ങളുടെ ചില നയങ്ങളെയും അവര്‍ നിറവേറ്റേണ്ടിയിരുന്ന ചില കടമകളേയും മാത്രമേ വിമര്‍ശിച്ചിട്ടുള്ളൂ. (ഉദാ: ഇപ്പോഴും പഴഞ്ചന്‍ ഫോണ്ടു സമ്പ്രദായത്തെ കെട്ടിപ്പിടിച്ചിരിക്കല്‍)
കാലം ആവശ്യപ്പെടുമെങ്കില്‍ ബ്ലോഗുകള്‍ ഒരുപക്ഷേ മറ്റു മാധ്യമങ്ങളെ പിന്തള്ളിയെന്നു വന്നേക്കാം. ആര്‍ക്കറിയാം.
ഈ കമന്റ് മുമ്പ് പോസ്റ്റ് ചെയ്തായിരുന്നു... ഇവിടെയും കൂടി പറയണം എന്നു തോന്നി
പിന്നെ ഇന്നുനമുക്കുകിട്ടുന്ന വാര്‍ത്തകളുടെ നിജസ്ഥിതിയെ കുറിച്ചു പറഞ്ഞാല്‍....
ഒരുപാട് പറയാനുണ്ടാവും...
പറയുന്നതിലും നല്ലത് പറയാതിരിക്കലാണ്...
അഥവാ പറഞ്ഞാല്‍ സകല വാര്‍ത്താമാധ്യമങ്ങളുടെയും മറുപടി ഒന്നാണ്.'എന്നെ തല്ലണ്ടമ്മാവാ.... ഞാന്‍ നന്നാവില്ല...'
പിന്നെയെന്തിനാ.. വെറുതെ..
ഞാനില്ലേ....യ്........
വസ്തുനിഷ്ടമായ കമന്റുകളുടെ സാദ്ധ്യതകളിലേക്ക് വെളിച്ചം വീശുന്നതാണ് കൈപ്പള്ളിയുടെ മറുപടി
.സതീഷിന്റെ നിരീക്ഷണം അഭിനന്ദനാര്‍ഹം തന്നെ. ബ്ലോഗുകള്‍ വേറിട്ട കാഴ്ചകളാവുകയാണ്. മറ്റ് വാര്‍ത്താ മാധ്യമങ്ങളേക്കാള്‍ വിശ്വസനീയവും കൃത്യതയുമാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ബ്ലോഗുകള്‍ക്കാവുക തന്നെ ചെയ്യും.
നിഷാദ് എഴുതിത്തുടങ്ങിയതില്‍ ഒരുപാട് സന്തോഷം!
കുത്തകമാദ്ധ്യമങ്ങളുടെ വാര്‍ത്താവിതരണത്തെ ബൂലോഗം ചുരുങ്ങിയ കാലം കൊണ്ട് കൈവശപ്പെടുത്തുമെന്ന് ഞാന്‍ പറയുന്നു. കുറച്ചുകൂടി കഴിഞ്ഞോട്ടെ, വാര്‍ത്തകളെല്ലാം ആദ്യം ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെടും, അവിടെ നിന്ന് പത്രങ്ങള് കോട്ട് ചെയ്യും.
Post a Comment