പുതിയ വാര്‍ത്തകളൊന്നുമില്ലെങ്കിലും വക്കാരിക്കണക്കില്‍ സെക്കന്റുകള്‍ മാത്രം ബാക്കിയായിരിക്കുന്ന ഇമറാത്ത് ബൂലോഗ സംഗമത്തിന്റെ പിന്നണിയൊരുക്കങ്ങള്‍ പുരോഗതിയില്‍ തന്നെയായിരുന്നു ഇന്നും.
സംഘാടക സിംഹങ്ങളിലെ പുലി, നദീര്‍ ഇന്ന് കുവൈറ്റ് ടവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായെന്ന് ഉമ്മുക്കുത്സു വഴി കലേഷ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഈ വിലയിരുത്തല്‍ കൂടാതെയും എന്തൊക്കെയോ സംഭവങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ എക്കോയും കേള്‍ക്കാനുമുണ്ട്.
ദിവസം അവസാനിക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ...
ഇത്രേള്ളൂ.
10 comments:
ആശംസകള്‍!!
കലേഷിന്‍റെ മെയിലുണ്ടായിരുന്നു.
പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.
അനിലേട്ടാ, അപ്ഡേറ്റിന് നന്ദി!
റീമ ഇന്ന് ഉച്ചയ്ക്കെത്തും. (11:20AM)
എയര്‍ ഇന്ത്യ വണ്ടി AI 981. അവളെ വിളിച്ചോണ്ട് വരാന്‍ വേണ്ടി ഞാന്‍ പോകുകയാണ്. ഇനി നേരില്‍ കാണുന്നതുവരെ നെറ്റ് അക്സസ്സ് ഇല്ല.
എല്ലാം ഭംഗിയായി തന്നെ നടക്കും. ദൈവം അനുഗ്രഹിക്കട്ടെ...
അപ്പോള്‍ സന്ധിക്കും വരൈ വണക്കം ബൂലോഗമേ...
Panikkar , Dont worry , there is always a next time. :D
Pinne Meet lekku angayude message undengil, (Prime Minister's message, President's Message ennokke paranju vaayikkunnathu pole) Panikkar's Meddage ennu paranju namukku athu Meet l Vaayikkam (Else u can post it here..)
Kalesh chetta,,No net access....I will Call u....
Karama yil niinum pokunna aarkkengilum Dhairyam venamengil enneyum koode koottam ;P
ഇന്നത്തെ UAE മീറ്റിന് കുവൈറ്റിലെ ഒരു ഏകാന്തബൂലോഗന്‍ എന്ന നിലയ്ക്കും അല്ലാത്ത നിലയ്ക്കും എല്ലാവിധ ആശംസകളും അഭിവാദ്യങ്ങളും!
മീറ്റിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ഇന്നു രാത്രി തന്നെ ഇവിടെ അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നാളത്തെ കൊച്ചിസംഗമത്തില്‍ വരുന്ന അച്ചിമാര്‍ക്കും അച്ചന്മാര്‍ക്കും അവ കാണുമാറാകട്ടെ!
അക്കരെയായിരുന്നെങ്കില്‍ ഞാനും കൂടി പങ്കെടുക്കേണ്ട മീറ്റ് ആയിരുന്നൂലോ ഇത്, ഭഗവാനേ!
യു.എ.ഇ ബൂലോഗ സംഗമത്തിനു എല്ലാ വിധ മംഗളാശംസകള്‍ നേരുന്നു...
ആശംസകള്‍!
ഫോട്ടോകള്‍ പോസ്റ്റുചെയ്യൂ!
യൂയ്യേയ്യീ മീറ്റിന് എല്ലാവിധ ആശംസകളും.
വള്ളിയും പുള്ളിയും വിടാതുള്ള വിവരണം പ്രതീക്ഷിക്കുന്നു.
ആളു താന്‍ ബെസ്റ്റ്!
കലക്കിപ്പൊളിച്ചടുക്കിയര്‍മ്മാദിച്ചാഡംബരമാക്കി യടിപോളിയാക്കു കിടിലങ്ങളേ...
വിവരങ്ങള്‍ അപ്പപ്പോ അറിയിക്കുമല്ലാ...
ശേഷം സ്ക്രീനില്‍ കാണാം എന്ന പ്രതീക്ഷയോടെ.
എന്നാല്‍ പിന്നെ നിങ്ങള്‍ അങ്ങു കൂടൂ... ഞങ്ങള്‍ക്കു വിശദമായി വിവരണം നല്‍കൂ..ഫോട്ടോ സഹിതം
:)
Post a Comment