Saturday, July 01, 2006

ഹാജരെടുപ്പ്‌

വള്ളുവനാടന്‍
മേനോനെ വിളിച്ചിരുന്നു ഇപ്പോ. മൂപ്പര്‍ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്നും റോള സിറ്റിയില്‍ എത്തിക്കോളും.

സാഗരം സാക്ഷി ബൂലോഗര്‍ തമ്മില്‍ മിണ്ടും മുന്നേ പല Dubai bloggers'‍ മീറ്റും നടത്തിയ കക്ഷി ആണെങ്കിലും മിണ്ടാത്തതെന്തെന്നു കരുതി ഒരു മെയില്‍ അയച്ചിരുന്നു. മൂപ്പത്തിയാര്‍ യൂയേയി കളഞ്ഞ്‌ വേറൊരു നാട്ടിലോട്ട്‌ പോയെന്ന് മെയില്‍ കിട്ടി.

വരുന്നവര്‍ വരാന്‍ കഴിയാത്തവര്‍ വരാമെന്ന് ആലോചിക്കുന്നവര്‍ ഒക്കെ ഓരോ ലിസ്റ്റ്‌ ആക്കണ്ടേ ?

8 comments:

ദില്‍ബാസുരന്‍ said...

എന്റമ്മോ കിടിലന്‍ മെനു!! താറാവുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ എപ്പൊ എത്തി എന്ന് ചോദിച്ചാല്‍ മതി. ഫുഡ് അണ്‍ലിമിറ്റഡണല്ലൊ അല്ലെ.

കുഞ്ഞച്ചന്‍ ചേട്ടന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ വരും, വരില്ലേ... വരും.

കലേഷ്‌ കുമാര്‍ said...

പിന്നെന്താ ചുമ്മാതാന്ന് വിചാരിച്ചോ? ഇതൊക്കെ കാണാതാ “അസുരന്‍“ കോപ്പീറൈറ്റെന്നും ലെഫ്റ്റെന്നുമൊക്കെ പറയുന്നതല്ലേ?

മെന്യു-മാറ്റബിള്‍ ആണ്. ഞാന്‍ പറഞ്ഞതുപോലെ സമ്പൂര്‍ണ്ണ സോഷ്യലിസം ആണ് എല്ലാത്തിലും. പബ്ലിക്ക് ഡിമാന്റിനനുസരിച്ച് മെന്യുവിലെ ഐറ്റംസ് മാറ്റാം.

ദേവേട്ടാ, വള്ളുവനാടനെ വിട്ടുപോയി. അതുപോലെ തന്നെ സാഗരംസാക്ഷിയേയും. പണ്ട് സൂവിന്റ്റെ പോസ്റ്റിലൊക്കെ കമന്റുകളിടുന്ന ഒരു ഇമറാത്തില്‍ താമസിക്കുന്ന വനിതയുണ്ടാ‍യിരുന്നു - പുള്ളിക്കാരിയാണോ ഈ സാഗരം സാക്ഷി?
പിന്നെ പണിക്കര്‍ക്കും റഷീദ് ചാലിലിനും ഞാന്‍ മെയിലുകളും ഇന്‍‌വിറ്റേഷനും അയച്ചുകൊടുത്തിട്ടുണ്ട്.

വേറെ ആരേലുമൊക്കെ വിട്ടുപോയോ?

കലേഷ്‌ കുമാര്‍ said...

അതുപോലെ തന്നെ അനീഷ് റൊസാരിയോയ്ക്കും ഞാനൊരു ഇന്‍‌വിറ്റേഷന്‍ അയച്ചുകൊടുത്തിട്ടുണ്ട് - മെയിലും.

.::Anil അനില്‍::. said...

മുസാഫിര്‍ എന്നൊരു ബ്ലോഗര്‍ ഉണ്ട്.
ആളുടെ കോണ്ടാക്റ്റ്സ് അറിയില്ല :(
ഇതു വായിച്ചാല്‍ ദയവായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ബന്ധപ്പടുക.
-------
http://nunakathakal.blogspot.com/

ദേവന്‍ said...

ചാരായം.. സോറി നാരായം ബ്ലോഗിന്റെ ഉടമസ്ഥ ചേതന ഇമറാത്തി അല്ലേ? അവരെ ആര്‍ക്കെങ്കിലും അറിയാമോ
http://narayam.blogspot.com/

jyothish said...

Malayalam ezhuthaan oru rakshyum illa. kahamikkuka. njaan haaaajarrr.
vannillenkil aarenkilum proxy atichchekkanam.

ഏറനാടന്‍ said...

എന്റെ സോദരന്‍മാരേ..

ഈ ബൂലോക യോഗത്തിന്‌ എന്നെക്കൂടി ഉള്‍പ്പെടുത്തുവാന്‍ വിനീതമായി എളിമയോടെ അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നൂ...

ദയവായി ഉള്‍പ്പെടുത്തുമല്ലോ? (മെനുവിലല്ലാട്ടോ...!)

ഏവരേയും ഒന്നു ദര്‍ശിക്കുവാനുള്ള ആഗ്രഹത്തോടെ,

ദുബായില്‍ നിന്നും,
സ്വന്തം,

ഏറനാടന്‍(എസ്‌.കെ.ചെറുവത്ത്‌)

ദേവന്‍ said...

ബൂലോക മീറ്റിലേക്ക്‌ സ്വാഗതം ഏറനാടാ . കലേഷിനെ (മൊബൈല്‍ 3095694) ഒന്നു വിളിക്കാമോ?