Monday, July 31, 2006

യുയേയി ബൂലോഗ‌-ഏഷ്യാനെറ്റ് സംഗമം.

യുയേയി ബൂലോഗ‌-ഏഷ്യാനെറ്റ് സംഗമം.
(Alternate Link)
ഇന്നലെ രണ്ടും കല്പിച്ചൊരു കാപ്ചര്‍ കാര്‍ഡ് കയറ്റി ‘പഴയ‘ കേരളാമീറ്റ് റെക്കോര്‍ഡിങ്ങും ശരിയാക്കീട്ടുണ്ട്. ഇവിടെ

ഇതൊന്നും ഇങ്ങനെ കാണാന്‍ പറ്റാത്തവര്‍ക്ക് ഈ ലിങ്കില്‍ പോയി എന്തരെങ്കിലുമൊക്കെ ശ്രമിക്കാവുന്നതാണ്. ടെക്നിക്കല്‍ സപ്പോര്‍ട്ട് വേണമെന്നുള്ളവര്‍ ഏയെംസി ഒപ്പിടേണ്ടിവരും.

Sunday, July 23, 2006

ജാമ്യാപേക്ഷ

ഏഷ്യാനെറ്റിലെ“ഗള്‍ഫ് റൌണ്ടപ്പ്“ എന്ന പരിപാടിയില്‍ ഇമറാത്ത് ബൂലോഗ സംഗമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‍ സം‌പ്രേക്ഷണം ചെയ്യുന്നതും കാത്ത് ഇവിടെ ഗള്‍ഫിലും നാട്ടിലും പലരും ഉറക്കമിളച്ചിരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ വിവരം നാട്ടില്‍ വിളിച്ച് പറഞ്ഞ് ഐ.എസ്.ഡി ചാര്‍ജ്ജ് കളയുകയും, അതുമൂലം ഉണ്ടായ സമയ നഷ്ടം, മിനയ്ക്കെടുത്ത് എന്നിവയ്ക്ക് എന്നെ ചീത്തപറയുന്നവരും പ്രാകുന്നവരും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഗള്‍ഫ് റൌണ്ടപ്പ് ഇന്നും സം‌പ്രേക്ഷണം ചെയ്യില്ലന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പുണ്ടായി. അതിനു പകരമാകില്ലെങ്കിലും ഞാന്‍ ദാ ഈ രണ്ട് പടങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
ബിജു വന്ന് മീറ്റ് കവര്‍ ചെയ്തതും മറ്റും എല്ലാവരും കണ്ടതാണല്ലോ? തല്‍ക്കാലം ഇത് രണ്ടും കണ്ട് അടങ്ങുക. ബിജു ആബേല്‍ ജേക്കബ്ബ് എന്നേലും അത് കാണിക്കുമെന്ന് കരുതാം. ഇനി അത് കാണിച്ചിട്ടെന്തുകാര്യം എന്ന് എന്നോട് ചോദിക്കല്ലേ.

ഇതിന്റെ പേരില്‍ പലര്‍ക്കും എന്നെ ഇടിച്ച് റൌണ്ടപ്പ് ആക്കിയാല്‍ കൊള്ളാമെന്നുണ്ടാകുമെന്ന് എനിക്ക് അറിയാം. അതുകൊണ്ട് അടി പേടിച്ച് ഞാന്‍ ഉം അല്‍ കുവൈന്റെ ബൌണ്ടറി കടക്കാറില്ല.

എന്നെ റൌണ്ടപ്പാക്കാന്‍ കാത്തുനില്‍ക്കുന്ന എന്റെ പൊന്നു ചേട്ടായിമാരേ, സത്യമായിട്ടും ഒന്നും മനപൂര്‍വ്വമല്ലാ‍യിരുന്നു. ഞാനെങ്ങനെയോ ഇതിന്റെയിടയില്‍ വീണുപോയതാ! പെണ്ണുകെട്ടിയിട്ട് അധികനാ‍ളായില്ല. റീമയെ ഓര്‍ത്തെങ്കിലും എന്നെ വെറുതേ വിടണേ.....

Wednesday, July 19, 2006

ഭാരതത്തില്‍ Blog നിരോധനം നിലവില്‍ വന്നു

സുഹൃത്തുകളേ

നമ്മള്‍ തിരഞ്ഞെടുത്ത കഴുതകള്‍ ഭാരതിത്തില്‍ ബ്ലോഗുകള്‍ നിരോധിച്ചിരിക്കുന്നു. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന ഈ പരിപാടി ഒരു ജനാധിപത്യത്തിനു തീരെ ചേര്ന്ന രീതിയല്ല.

തീവ്രവാദം തടയാന്‍ നമ്മുടെ മന്ദബുദ്ധി സര്‍ക്കാര്‍ കണ്ടുപിടിച്ച് വഴി.

http://censorship.wikia.com/wiki/ List_of_ISPs_that_seem_ to_have_blocked_blogger

എല്ല ISP കളും ബ്ലോഗുകള്‍ നിരോധിച്ചു എന്നാണു് അറിഞ്ഞത്. ഇതു മറികടക്കാന്‍ ഉള്ള പല മര്‍ഗ്ഗങ്ങളും നമ്മള്‍ ഇനി പ്രസിദ്ധീകരിച്ച് ജനത്തെ ഭോധവല്കരിക്കണം.

Monday, July 17, 2006

കുടിയന്‍

കുടിയന്‍ ഒരു സകലകലാ വല്ലഭനാണല്ലോ?.


നിയമ ബിരുദം, ടെലി കഥ, ആലാപനം , കഥയെഴുത്ത്‌.

ബ്രിജത്തയുടെ ബ്രാക്കു വള്ളിയില്ലെന്നു കോടതിയില്‍ കണ്ടു പിടിച്ച്ചതു ഇന്ത്യന്‍ നീതിന്യായ വ്യവഹാരത്തിലെ ആദ്യത്തെ സംഭവമാണ്‍.

പ്ര്തിഭധാധനായ ഓഹിയൊക്കാര നിങ്ങളുടെ തൂലികാനാമം ഒരു പക്ഷെ നിങ്ങളെ വായനക്കാരില്‍ നിന്നും മറച്ചു പിടിക്കുന്നില്ലേ?. കുടിയന്‍ ഒരു കുടിയാനൊ , കടിഞ്ഞാണോ ആയിരുന്നെങ്കില്‍- അന്യരുടേ വ്യക്തിഗത കാര്യങ്ങളില്‍... ഗന്ധര്‍വന്‍ ഈസ്‌ എ പീപ്പിംഗ്‌ പോപ്‌

Monday, July 10, 2006

ഇമറാത്ത് ബൂലോഗസംഗമ ഡീബ്രീഫിംഗ്

ഇമാറാത്ത് ബൂലോഗ സംഗമം ഒരു വിജയമായിരുന്നെങ്കിലും, എന്റെ മനസ്സില്‍ കിടന്ന് തികട്ടുന്ന ചിലതൊക്കെ എഴുതണമെന്ന് തോന്നുന്നു. സംഗമം കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.

പോസിറ്റീവ് വശത്തൂന്ന് തുടങ്ങാം. സംഗമം കൊണ്ട് എന്തേലും ഗുണമുണ്ടായോ എന്ന് ചോദിച്ചാല്‍, തീര്‍ച്ഛയായും പല ഗുണങ്ങളുമുണ്ടായി. ഏറ്റവും വല്യ നേട്ടം - നേരിട്ട് പരിചയമില്ലാതിരുന്ന യു.ഏ.ഈയുടെ പലഭാഗങ്ങളില്‍ താമസിക്കുന്ന സമാനമനസ്കര്‍ കുടുംബസമേതം ഒത്തുകൂടി പരസ്പരം പരിചയപ്പെട്ടു. അത് അവര്‍ തമ്മിലുള്ള പരസ്പര സൌഹൃങ്ങളും സ്നേഹബന്ധങ്ങളും ഒന്നൂടെ ശക്തമാക്കി. പിന്നെ, മീഡിയയിലൂടെ കിട്ടിയ കവറേജ് - മാധ്യമം പത്രം വളരെ നല്ല രീതിയില്‍ സംഗമം കവര്‍ ചെയ്തു. ഏഷ്യാനെറ്റ് റേഡിയോ 648 ഏ.എം വാര്‍ത്തകള്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികള്‍‍ മുഴുവന്‍ ശ്രദ്ധിക്കുന്നതാണ്. അതില്‍ ബ്ലോഗിംഗിനെക്കുറിച്ചും സംഗമത്തെക്കുറിച്ചും ഒക്കെ പരാമര്‍ശങ്ങളുണ്ടായി. ഏഷ്യാനെറ്റ് റ്റി.വിയിലെ ഗള്‍ഫ് റൌണ്ടപ്പ് സംഗമം കവര്‍ ചെയ്തു. റേഡിയോ ഏഷ്യയുടെ എഫ്.എം നിലയം വിക്കിയെക്കുറിച്ചും ബ്ലോഗുകളെക്കുറിച്ചുമൊക്കെ പരാമര്‍ശിച്ചു. (മീഡിയ കവറേജ് എന്ന സംഭവം പ്രതീക്ഷിച്ചിരുന്നതേയല്ല - ഇടയ്ക്ക് വന്നുപെട്ടതാണ് - അതെക്കുറിച്ച് ഞാന്‍ താഴെ വിശദീകരിക്കാം). ഈ മീഡിയയിലെ കവറേജ് കൊണ്ട് പുതിയ ആളുകള്‍ ബൂലോഗത്തേക്ക് കടന്നുവരുന്നുണ്ട്. പിന്നെ എടുത്തുപറയേണ്ട മറ്റൊരു നേട്ടം ഗള്‍ഫിലും ലോകമെമ്പാടും വളരെ പോപ്പുലറായ മൂന്നാമിടം.കോം എന്ന മലയാളം സാഹിത്യ-സാംസ്കാരിക വെബ്‌സൈറ്റ് പ്രൊപ്രൈറ്ററി ആസ്കി-ഹാക്ക് ഫോണ്ടുകള്‍ ഉപേക്ഷിച്ച് മലയാളം യുണീകോഡിലേക്ക് മാറാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇമറാത്ത് ബൂലോഗ സംഗമം വളരെ ഇന്‍ഫോര്‍മലായ ഒരു സ്നേഹസംഗമമാ‍യിട്ടാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത് - ആകെ 10-40 പേര്‍ - എല്ലാവരും കൂടുക, പരസ്പരം പരിചയപ്പെടുക, വിശാലനെ (മാത്രം) ആദരിക്കുക, ഭക്ഷണം കഴിച്ച് പിരിയുക. മീഡിയ കവറേജൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല - അതുകൊണ്ട് അതിനുവേണ്ടി സത്യത്തില്‍ ആരും എക്യുപ്‌ഡ് അല്ലായിരുന്നു. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടുപോയി. മാധ്യമങ്ങളുടെ ശ്രദ്ധ ഇതിലേക്ക് പതിഞ്ഞതോടെ മാധ്യമങ്ങള്‍ സംഗമം കവര്‍ ചെയ്യാന്‍ പോകുന്ന അവസ്ഥ സംജാതമായി. പ്ലാന്‍ ചെയ്തതില്‍ പാളീച്ചകള്‍ ഉണ്ടായി.സംഗമം കവര്‍ ചെയ്യാന്‍ മാ‍ദ്ധ്യമപ്രവര്‍ത്തകരൊക്കെ വരുന്നെന്നറിഞ്ഞപ്പോള്‍ പരിപാടികളുടെ സ്വഭാവത്തില്‍ ചെറിയൊരു മാറ്റം വരുത്തണമെന്ന് എല്ലാവര്‍ക്കും തോന്നി. സിമ്പോസിയങ്ങള്‍ വേണമെന്ന് അഭിപ്രാ‍യമുയര്‍ന്നതിനാല്‍ 2 സിമ്പോസിയങ്ങള്‍ സംഘടിപ്പിക്കാ‍ന്‍ തീരുമാനിച്ചു. സിദ്ധാര്‍ത്ഥനും നിഷാദും സസന്തോഷം അവ ഏറ്റു.

സംഗമത്തിന്‌ അന്‍പത് പേരില്‍ കൂടുതല്‍ ആള്‍ വന്നാല്‍ എങ്ങനെ എന്നുള്ളതൊരു പ്രശ്നമായി. ഞാനാദ്യം കണക്കെടുത്തപ്പോള്‍ ഫാമിലികള്‍ അടക്കം എല്ലാം കൂടെ 10-48 പേരുണ്ട്. പുതിയ ബ്ലോഗറുമ്മാര്‍ യു.ഏ.ഈയുടെ പല ഭാഗത്തുനിന്നും എന്നെയും നദീറിനെയും വിളിക്കുകയും ചെയ്യുന്നു. “ആള്‍ തികഞ്ഞുപോയി, വരരുത്“ എന്ന് ആരോടേലും പറയാന്‍ പറ്റുമോ? എല്ലാവരെയും സ്വാഗതം ചെയ്തു. അന്‍പത്തഞ്ചോളം പേര് വരുമെന്നും പിന്നെ ചില ബ്ലോഗറുമ്മാരുടെ കൂടെ അവരുടെ ഗസ്റ്റുകളും കാണും എന്നും പറഞ്ഞു. ഇതിന്റെ കൂടെ പിന്നെ മീഡിയക്കാരും ആകുമ്പോള്‍ കുവൈറ്റ് ടവ്വറിലെ ഹാ‍ള്‍ ശരിയാകുമോന്ന് ആകെ കണ്‍ഫ്യൂഷനായി. സക്കറിയാ ചേട്ടായി 70-80 എന്നൊക്കെ പറയുമെങ്കിലും കുവൈറ്റ് ടവ്വറിലെ ഹാളിന്റെ കപ്പാസിറ്റി 50 പേരാണ് (ഡീസന്റായി ഇരിക്കാന്‍). മാത്രമല്ല, അവിടെ ഓവര്‍ഹെഡ് പ്രൊജക്റ്റര്‍ ഒക്കെ വച്ച് ഒരു പ്രസന്റേഷനൊന്നും നടത്താനുള്ള സൌകര്യവുമില്ല. അവസാന നിമിഷം വെന്യൂ മാറ്റുക എന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ് മാത്രമല്ല നാണക്കേടുമാണ്.

അജണ്ടയില്‍ (അജണ്ട പോലെത്തെ സാധനത്തില്‍) പറഞ്ഞിരിക്കുന്നത് ഐസ് പൊട്ടിച്ച ശേഷം സെമിനാര്‍ എന്നാണ്. ആളുകള്‍ കൂടുതലായാ‍ല്‍ ഇത് കുളമാകും എന്ന് തോന്നിയതുകൊണ്ട്, സ്ഥല പരിമിതി മൂലം, ഭക്ഷണം കഴിഞ്ഞ് ദൂരത്ത് നിന്ന് വന്നവരൊക്കെ പിരിഞ്ഞ ശേഷം പ്രസ്സിന് ഒരു ബ്രീഫിംഗ് നടത്താമെന്ന് പൊതുവില്‍ തീരുമാനമായി. പിന്നെ ആള്‍ കൂടിയാല്‍ വരുന്നിടത്തുവച്ച് കാണാമെന്നും തീരുമാനിച്ചു! തെറിവിളികള്‍ കേള്‍ക്കാന്‍ ഞാന്‍ മാനസികമായി തയാറെടുത്തു. (80 പേരുടെ മീറ്റിംഗ് ഒക്കെ അവിടെ നടന്നിട്ടുണ്ടെന്ന് സക്കറിയാസ് പറഞ്ഞത് മനസ്സിലുണ്ടായിരുന്നു‌)

ഇതിനിടയില്‍ പലരും അവരുടെ അസൌകര്യങ്ങള്‍ മൂലം സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവായി. എന്തിനേറെ പറയുന്നു? അവസാനം എത്തി ചേര്‍ന്നത് 35 പേരാണ്. മീഡിയക്കാരില്‍ വരുമെന്ന് പറഞ്ഞിരുന്നവരാ‍രും തന്നെ വന്നില്ല. സമീഹയുടെ ശ്രമഫലമാ‍യി ബിജു ആബേല്‍ ജേക്കബ്ബ് കൃത്യമായി തന്നെ എത്തി ചേര്‍ന്നു. കൈരളി ടി.വിയുടെ സംഘം എത്തിയില്ല. 50 പേര്‍ക്ക് ഭക്ഷണം പറഞ്ഞിരുന്നു. അതിന്റെ കൂടെ ഒരു + or - 5 എന്നും പറഞ്ഞിരുന്നു. അവസാനം സക്കറിയാസുമായി സംസാരിച്ച് 40 പേരുടെ ഭക്ഷണത്തിന്റെ ചാര്‍ജ്ജ് കൊടുത്തു. (ആരിഫും നദീറും കാശ് പിരിക്കലും സാമ്പത്തിക മാനേജ്‌മെന്റും ഭംഗിയായി നടത്തി) പൊന്നാടയുടെ കാശ് ദേവേട്ടന്‍ തിരികെ മേടിച്ചില്ല - അതിനു മുന്‍പേ ആള്‍ ദുബൈയിലെത്തി. മൊമെന്റോയുടെ കാശ് തിരികെ തന്നില്ലെങ്കില്‍ തിരിച്ച് പോണില്ലന്ന് പറഞ്ഞ ഇബ്രു അവസാനം കാശും കൊണ്ട് ചെന്നപ്പം ഒരു വിധത്തില്‍ അത് വാങ്ങിയില്ല.

പ്രസ്സ് ബ്രീഫിംഗ് അവസാനം എന്ന് പറഞ്ഞതുകൊണ്ട് സിദ്ധാര്‍ത്ഥന്‍ “സിമ്പോസിയം ഉണ്ടോ, ഇല്ലയോ“ എന്നൊക്കെയുള്ള കണ്‍ഫ്യൂഷനില്‍ ആയിരുന്നു - അതിന്റെ കാരണം ഞാന്‍ (കലേഷ്) മാത്രം ആണ്.ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായി. അതുകാരണം പുള്ളി ശരിക്ക് പ്രിപേര്‍ഡ് അല്ലായിരുന്നു. ഞാന്‍ സിദ്ധാര്‍ത്ഥനോടും മറ്റെല്ലാവരോടും ക്ഷമ ചോദിക്കുന്നു.

എന്തൊക്കെയായിരുന്നാലും സിദ്ധാര്‍ത്ഥന്‍ ബ്ലോഗിംഗിനെക്കുറിച്ച് അതി മനോഹരമായി സംസാരിച്ചു. അതുപോലെ തന്നെ നിഷാദ്. ഉറക്കത്തീന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് യുണികോഡിനെക്കുറിച്ചോ, പ്ലൂട്ടോയേക്കുറിച്ചോ, എന്നല്ല സൂര്യനു താഴെയുള്ള എന്ത് സംഗതിയെക്കുറിച്ചോ സംസാരിക്കാന്‍ പറഞ്ഞാലും പുള്ളിക്കാരന്‍ റെഡിയാണ്. (എന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് പുള്ളി സമ്മതിച്ചതെന്ന് പറഞ്ഞത് പുള്ളി പറയുന്ന തമാശകളുടെ കൂട്ടത്തില്‍ ഞാന്‍ പെടുത്തുന്നു). സിദ്ധാര്‍ത്ഥനും നിഷാദിനും പ്രത്യേകം നന്ദി.

ഇങ്ങനൊരു സംഗമത്തിന്റെ വാര്‍ത്താപ്രാധാന്യം മുന്‍‌കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടത് ഒരു പാളീച്ച തന്നെയാണ്. ഇനി ഇങ്ങനൊരു സംഗമം നടത്തുന്നതിന് മുന്‍പ് ഒരു പ്രസ്സ് മീറ്റ് ആദ്യം നടത്തണമെന്ന് എനിക്ക് ഒരു വിനീതമായ അഭിപ്രായമുണ്ട്. ഇവിടെ യു.ഏ.ഈയില്‍ ഇന്ത്യന്‍ മാ‍ദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാ‍യ ഇന്ത്യന്‍ മീഡിയ ഫോറം ഉണ്ട് - അവരെ സമീപിച്ചാല്‍ മതി. അവര്‍ തീര്‍ച്ഛയായും സഹായിക്കും. (ചെയ്യേണ്ടിയിരുന്നത് അതായിരുന്നു - പക്ഷേ, ആദ്യം മീഡിയയെക്കുറിച്ചൊന്നും ആലോചന പോയിരുന്നില്ല). പത്രങ്ങള്‍ക്ക് പ്രസ്സ് റിലീസ് അയച്ചുകൊടുക്കുന്നതിലും നല്ലത് ഇന്ത്യന്‍ മീഡിയ ഫോറത്തെ സമീപിക്കുന്നതാണ്. മലയാ‍ളികള്‍ക്കാണ് അതില്‍ മുന്‍‌തൂക്കം!

അതുപോലെ തന്നെ മേലില്‍ മീഡിയായോട് സംസാരിക്കാ‍നും ഇന്‍‌റ്റര്‍വ്യൂ കൊടുക്കാനും ഒക്കെ നമ്മുക്കെല്ലാവര്‍ക്കും വേണ്ടി ഒരു ഔദ്യോഗിക വ്യക്താവ് വേണം - ദേവേട്ടനോ, അനിലേട്ടനോ അത് ഏല്‍ക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. കണ്ടവരെല്ലാം (ഉദ്ദാഹരണം : ഇതെഴുതുന്ന ഈ ഞാന്‍ തന്നെ) വായില്‍ തോന്നുന്നതൊക്കെ മീഡിയയോട് വിളിച്ച് പറയുന്ന പ്രവണതയേക്കാള്‍ അത് തീര്‍ച്ഛയായും ഗുണം ചെയ്യും. (ഇവരെ 2 പേരേക്കൊണ്ടെ അത് നടക്കൂ, ബാക്കിയുള്ളവരെല്ലാരും മണ്ടന്മാ എന്നല്ല ഞാന്‍ എഴുതിയതിന്റെ അര്‍ത്ഥം. എല്ലാവരിലും വച്ച് ഇവരില്‍ ഞാന്‍ കാണുന്ന ഗുണങ്ങള്‍ - അഗാധമായ അറിവ്, പക്വത, പിന്നെ ഉരുളയ്ക്കുപ്പേരി പോലെ സരസമായി സംസാരിക്കാനുള്ള കഴിവ് ഇവയൊക്കെയാണ്.) (ഇതെഴുതിയതിന് എന്നെ ചീത്തവിളിക്കല്ലേ ദേവേട്ടാ/അനിലേട്ടാ)

അതുപോലെ തന്നെ ഇനി ഒരു സംഗമം നടത്തുമ്പോള്‍ കുറച്ചൂടി ഗൌരവമായി ഹാന്റൌട്ടുകളൊക്കെ തയാറാക്കി സിമ്പോസിയങ്ങള്‍ നടക്കണം. (ഇപ്പോള്‍ നടന്നവ മോശമെന്ന് പറയുകയല്ല - അവ ഒന്നിനൊന്ന് മെച്ചമായിരുന്നു). ഓവര്‍ഹെഡ് പ്രൊജക്ടര്‍ സംഘടിപ്പിക്കുന്നതില്‍ ഞാനടക്കം എല്ലാവരും പരാജയപ്പെട്ടു. അതുണ്ടായിരുന്നെങ്കില്‍ കുറച്ചൂടെ നന്നായിരുന്നു.

ഈ മീഡിയ കവറേജൊക്കെ കണ്ടുകൊണ്ട് ബ്ലോഗിംഗിലേക്ക് പുതിയതായി വരുന്നവരെ സ്വാഗതം ചെയ്യാന്‍ - അവരെ സഹായിക്കാന്‍ എല്ലാ സാങ്കേതിക വിവരങ്ങളും ഒറ്റ സ്ഥലത്ത് തന്നെ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ സഹായി (ഒരു പോര്‍ട്ടല്‍) യു.ഏ.ഈ ബൂലോഗക്കൂട്ടാ‍യ്‌മയുടെ പേരില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു. വിവരങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്, പക്ഷേ, അവ പലതും പലയിടത്താണ്. അതിനൊരു അറുതിയാണ് ഞാന്‍ ഉദ്ദേശിച്ചത്.

കലാപരിപാടികള്‍ ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല. വിശാലന്‍ അതിമനോഹരമായി ഒരു നാടന്‍ പാട്ടും പിന്നെ നാറാണത്തുഭ്രാന്തനും (ഏതാണ്ട് പൂര്‍ണ്ണതയോടെ തന്നെ)‌ അവതരിപ്പിച്ചു. പിന്നെ കുറുമാന്റെ നിമിഷവികടകവിത അതിമനോഹരമായിരുന്നു. കലാപരിപാടികളുടെ കുറവ് അവ നികത്തിയെങ്കിലും, കുറച്ചൂടെയൊക്കെ ഐറ്റംസ് ആകാമായിരുന്നു. കണ്ണനുണ്ണിമാര്‍ കവിത ചൊല്ലാന്‍ റെഡിയായി വന്നുവെങ്കിലും അത് നടന്നില്ല. അടുത്ത തവണ അവരുടെ കവിതകള്‍ ഉണ്ടാകണം. അതുപോലെ തന്നെ കുറച്ചൂടെ പരിപാടികള്‍ ഉണ്ടാകണം. കുറുമാനെക്കൊണ്ട് ഒരു ക്വിസ് പ്രോഗ്രാം നടത്തിക്കണം. അടുത്ത മീറ്റിന് അതുല്യ ചേച്ചി കൂടെ ഉണ്ടായിരിക്കും - അതുകൊണ്ട് കുറച്ചൂടെ ഐഡിയാസ് പുള്ളിക്കാരിയില്‍ നിന്ന് പ്രതീക്ഷിക്കാം. (കേരള മീറ്റില്‍ ചെയ്തതുപോലെ ഇവിടെയും സദ്യ സ്പോണ്‍സര്‍ ചെയ്യാനൂള്ള ഒരു അവസരം പുള്ളിക്കാരിക്ക് കൊടുക്കാം)

ഇതൊക്കെ എന്റെ അഭിപ്രായങ്ങളാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ /വിമര്‍ശനങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു....

Sunday, July 09, 2006

പ്രഥമനില്ലാത്ത പ്രഥമസംഗമം

ഉച്ചയുറക്കവും ഉപേക്ഷിച്ച്‌ മൂന്നേകാലോടെ വീടുവിട്ടിറങ്ങിയ ഞങ്ങള്‍ ഫുജൈറ മലനിരകളും മസാഫി മലനിരകളും ഷാര്‍ജയോടടുക്കുമ്പോഴുള്ള മണലാരണ്യവും കടന്ന്‌ യാത്ര തുടര്‍ന്നു.

‘ഖുറാന്‍’ ചുറ്റിക്കറങ്ങുന്നതിനുമുന്‍പ്‌ വഴി അടയാളപ്പെടുത്തിയ പേപ്പറും പിടിച്ച്‌ ഞാനിരുന്നു. പണ്ടൊരു തവണ പോയിരുന്ന സ്ഥലമാണെന്ന പരിചയം പോലെ വണ്ടിയോടിച്ച്‌ കുവൈറ്റ് ടവറിനടുത്ത്‌ വണ്ടിയൊതുക്കി ഞങ്ങള്‍ നാലുപേരും ഇറങ്ങി.

തലേനാള്‍ മുതല്‍ കണ്ണനുണ്ണിമാര്‍ സ്കൂള്‍ കവിതകളും പഠിച്ചുവച്ചതൊക്കെ വണ്ടിയിലിരുന്ന്‌ ഉരുവിടുന്നുണ്ടായിരുന്നു. ‘ബൂലോഗ മാമന്മാരാരെങ്കിലും ചൊല്ലാന്‍ പറഞ്ഞാല്‍ ചൊല്ലാനായി.’ ലിഫ്റ്റ് കയറി ഹാളിന്റെ വാതിലിനടുത്തെത്തിയാപ്പോഴുണ്ട് അനിച്ചേട്ടന്‍ മുങ്ങാനുള്ള ഭാവം. ‘നിങ്ങള് കേറിപ്പൊ എന്റെ മൊബൈല് വണ്ടീല്.’ ഞങ്ങള്‍ പോകില്ലാന്ന്‌ വാശിപിടിച്ചു. അരണ്ട വെളിച്ചത്തില്‍ ഞങ്ങള്‍ പേടിച്ച്‌ നിന്നപ്പോഴുണ്ട്‌, ദേ മൊബൈല് ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്നൂന്നും പറഞ്ഞ്‌ നില്‍ക്കുന്നു. വാതിലിനത്ത്‌ എത്തിയപ്പോള്‍ അകത്തുനിന്നും ഒച്ച കേള്‍ക്കാമായിരുന്നു.

വാതില്‍ തുറന്നപ്പോള്‍ ഓരോരുത്തരായി എലിയെക്കണ്ട പൂച്ചയെമാതിരി വായും തുറന്ന്‌ കൈയും നീട്ടി അനിച്ചേട്ടന്റെ അടുത്തേയ്ക്ക്.‘ഞാനിതെത്രകണ്ടതാ‘ എന്ന ഭാവത്തില്‍ യാതൊരു കൂസലുമില്ലാതെ അനിച്ചേട്ടന്‍ അവരോടൊപ്പം കൂടി. ആദ്യമാ യെത്തിയ കുടുംബം ഞങ്ങളായിരുന്നതിനാല്‍ മറ്റൊരു സ്ത്രീ ജനം പോലും അവിടുണ്ടായിരുന്നില്ല. അപ്പോള്‍ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ. എല്ലാവരുടെയും ബ്ലോഗുവായിയ്ക്കാറുണ്ടെങ്കിലും കമന്റുവയ്ക്കാതിരുന്നതിന്റെ പരിചയക്കുറവ്‌ ബ്ലോഗരോട്‌ എനിയ്ക്കുണ്ടായിരുന്നു. എന്നാലും ‘അക്ഷരം അനിലിന്റെ ഭാര്യ‘ എന്നതില്‍ ഒതുങ്ങിനിന്നു. സാക്ഷിയും ഡ്രിസിലുമൊക്കെ കുഞ്ഞനിയന്മാരായി, ഞാനവരുടെ ചേച്ചിയുമായി.

കൂടുതല്‍ ബ്ലോഗര്‍മാരും കുടുംബങ്ങളും കുഞ്ഞുങ്ങളും എത്തിത്തുടങ്ങിയതോടെ ഓണത്തിനൊക്കെ ബന്ധുമിത്രാദികള്‍ കുടുംബത്ത്‌ എത്തിച്ചേരുന്ന പ്രതീതിയായി. നിഷാദും സിത്ഥാര്‍ത്ഥനും കലേഷും മാത്രമാണ് വാചാലമായി സംസാരിച്ചത്‌. നന്നായി. ദേവന്‍ മൈക്കും പിടിച്ച് കാണാത പഠിച്ച പദ്യം മറന്നുപോയ ഒരു കുട്ടി യുവജനോത്സവ സ്റ്റേജില്‍ നില്‍കുന്നപോലെ നിന്നത്‌ വളരെ രസമായി. കുറുമാന്‍ ഒരു ‘കുറു മാന്‍’ ആയതിനാല്‍ സംഗമത്തിന് ഒരോളമുണ്ടായി. അതും നന്ന്‌.

പൊന്നാടയണിയിയ്ക്കലും അവാര്‍ഡുദാനവും നാടന്‍ പാട്ടും പദ്യപാരായണവും കുറുമാനെന്ന നിമിഷകവിയുടെ കവിതചൊല്ലലും ഒക്കെ സംഗമത്തിനുമാറ്റുകൂട്ടി. സോന, കവിത മീനു, പ്രിയ, സമീഹ, റീമ, സിത്ഥാര്‍ത്ഥന്റെ ഭാര്യ തുടങ്ങി എല്ലാവരെയും പരിചയപ്പെടാന്‍ ഇതൊരു വേദിയായതും നന്ന്‌. അത്താഴം ആരും വിളമ്പിത്താരനില്ലാതിരുന്നതിനാല്‍ അതും കേമം. ഒക്കെക്കഴിഞ്ഞ്‌ ഹസ്തദാനവും ചിരിയുമായി ഇനിയും കാണാമെന്ന ധാരണയില്‍ ലിഫ്റ്റിറങ്ങി.

വണ്ടിയിലിരുന്നപ്പോഴൊക്കെ ആദ്യമായി കണ്ട പലമുഖങ്ങളും ഓര്‍ത്തു. പലരുടെ മുഖവും പേരും ഇപ്പോഴും വ്യക്തമല്ല.

വരും വഴിയില്‍ പിന്നെയും കലേഷിന്റെ ശബ്ദം ഏഷ്യാനെറ്റ് റേഡിയോയിലൂടെ കേട്ടതിനാല്‍ സംഗമ ഹാളില്‍ ഇരിയ്ക്കുന്ന പ്രതീതി ജനിപ്പിച്ചു. വീട്ടിലെത്തിയപ്പോഴാണ് അയ്യൊ രസഗുള ഒന്നു കഴിയ്ക്കാന്‍ വിചാരിച്ചത്‌ മറന്നുപോയതോര്‍ത്തത്‌. ഇനിപ്പറഞ്ഞിട്ടെന്താ അടുത്ത സംഗമത്തിന് ഞാനാദ്യം കൈയിലെടുക്കുന്നത്‌ രസഗുളയായിരിയ്ക്കും.

ഇനിയും നല്ല ബ്ലോഗുകളെഴുതി മലയാള ഭാഷയെ വാഴ്ത്താന്‍ എല്ലാ മലയാളികള്‍ക്കും കഴിയട്ടെ.

പുതിയ സുഹൃത്ത് - ചന്തു

പ്രിയ ബൂലോഗരെ..

എന്റെ ഒരു സുഹൃത്ത് ഇവിടെ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. പേര് ചന്തു. റേഡിയോ ഏഷ്യ 94.7 f.m - ഇല്‍ ജോലി ചെയ്യുന്നു. ഒന്നു സ്വാഗതം ചെയ്യാമല്ലോ.. അതു പോലെ, സെറ്റിംഗ്‌സിനെ കുറിച്ച് പറഞ്ഞു കൊടുത്താലും കുഴപ്പമൊന്നുമില്ല.

Saturday, July 08, 2006

ബ്ലോഗ് ചെയ്യുന്നവനെ എങ്ങനെ വിശ്വസിക്കും?

കലേഷിന്റെ റേഡിയോ അഭിമുഖത്തിന്റെ ക്ലിപ്പ് കേട്ടു.
ആ ചോദ്യം ചോദിച്ച ചേട്ടന്‍ ഇന്റെര്നെറ്റ് ഉപയോഗിച്ചിട്ടില്ല എന്നതാണ് അതിന്റെ സത്യം.

റ്റെലിവിഷന്‍ ചാനലും, പത്രങ്ങളും ഒരു one way മാധ്യമം ആണ്. അതേസമയം ബ്ലോഗ് ഒരു two way മാധ്യമം . ശരിയും തെറ്റും വിലയിരുത്തേണ്ടതു വായനക്കാരനാണ്. പത്രങ്ങളും ബ്ലോഗും അല്ല.

മലയാളം പത്രങ്ങള്‍ക്കില്ലാത്ത ഒരു മഹത്തായ പ്രത്യേകത ബ്ലോഗിനുണ്ട്. കള്ളം പറഞ്ഞാല്‍ അതു നിഷേധിക്കാന്‍ വായനക്കാരനു കഴിയും. ആ പ്രതികരണം മറ്റു വായനക്കാരും കാണും. ടി.വി. ചാനലിനും പത്രത്തിനും അതു പറ്റില്ലലോ. പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യമാണ്‍ ബ്ലോഗിനെ കുത്തക മാധ്യമങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്.

സംഗമം - കണ്ണടയിലൂടെ തന്നെ

മൂന്നേകാല്‍ മണി കഴിഞ്ഞ് കുടുമ്മത്തീന്നു പുറപ്പെട്ട ഞങ്ങള്‍ക്കുടുംബം ഇടിവാള്‍ വിക്കിമാപ്പിച്ചുതന്ന വഴിയേ യാത്രചെയ്ത് നാലരയോടെ കുവൈറ്റ് ടവറിന്റെ മുന്നിലെത്തി. സംഘാടകവൃന്ദാകാരന്‍ കലേഷ് ടവറേറിയെന്ന ഉറച്ച വിശ്വാസത്തില്‍ കലേഷിനെ വിളിച്ച് ലാന്‍ഡ്‌മാര്‍ക്ക് ചോദിച്ചറിഞ്ഞ് പാര്‍ക്കിങ്ങല്ലാത്ത ഒരു പാര്‍ക്കിങ്ങില്‍ പാര്‍ക്കാക്കി.

ടവറിന്റെ ഒന്നാം നിലയില്‍ ലിഫ്റ്റിറങ്ങിയപ്പോഴേ നമ്മ്ടെ ഹാളീന്ന് ശബ്ദങ്ങള്‍. റെഡി. വണ്‍ റ്റു ത്രീ പറഞ്ഞ് വാതില്‍ തുറക്കാന്‍ നേരം മൊബൈല്‍ എടുത്തില്ലാന്നറിഞ്ഞു. തിരികെ ലിഫ്റ്റില്‍ കയറി ‘ജി’ പ്രെസ് ചെയ്തതും മൊബൈലുണ്ട് ഷര്‍ട്ടിന്റെ ചേപ്പില്. വക്കാരി സൂക്തമനുസരിച്ച് മനസിന്റെ മസിലുകയറിയാല്‍ ചെയ്യുന്നതൊക്കെ...
(ഈ സംഭവവികാസം ആള്‍ക്കാരെ കാണാനുള്ള ടെന്‍ഷന്‍ പ്രമാണിച്ച് ഉണ്ടായതാണെന്ന് കുടുമ്മത്തൊരു ചര്‍ച്ചയുണ്ടെന്ന് ദാ ഇപ്പോ കേട്ടു.)

ഇപ്പോള്‍ ഞങ്ങള്‍ ഹാളിനുള്ളില്‍. അവിടെ കലേഷ് പോയിട്ട് കലേഷിന്റെ പകുതി ഭാരമുള്ളൊരാള്‍ പോലുമില്ല. സാക്ഷി,നദീര്‍,ആരിഫ്,ഇബ്രു,പിന്നെ,പിന്നെ എന്നിങ്ങനെ ബൂലോഗികള്‍. കലേഷ് അപ്പോഴും ഹൈവേയിലെവിടെയോ.

കുറച്ച് ഐസൊക്കെ ഞങ്ങളവിടെ പൊട്ടിച്ചോണ്ടിരുന്നപ്പോ ഓരോരുത്തരായി എത്തിത്തുടങ്ങി. ആദ്യം വന്നവരുടെ കൂട്ടത്തില്‍ നിഷാദ്സ്,കുറുമാന്‍സ് ഒക്കെ പെടും. വന്നപാടെ ഡ്രിസിലിന്റെ കയ്യിലെ രണ്ടു മൈക്കുകളിലൊന്ന് കുറുമാന്റെ കയ്യിലൊട്ടിപ്പിടിച്ചു (കട:എല്‍ജി). പിന്നെയവിടെ എന്താ നടന്നതെന്നത് ചരിത്രം, പൌരധര്‍മ്മം, കെമിസ്ട്രി എന്നിവ കണ്ടാലറിയാം.

നദീറെന്ന ഡ്രിസിലും മൈക്കുകൊണ്ട് ആളുകളെ നന്നായി ഇരുത്തി. ഐസ് ബ്രേക്കിങ്ങ് കൈ കൊടുക്കലില്‍ തീര്‍ന്നു ഇനി ഞം ഞം വരെ പരിപാടികള്‍ കണ്ടുകൊണ്ടിരുന്നാല്‍ മതിയല്ലോന്ന് വിചാരിച്ചിരിക്കവേ വരുന്നൂ, എല്ലാവരും ആ പ്ലാറ്റ്‌ഫോമില്‍ കയറി പരിചയപ്പെടുത്തണം; 1,2,3 കാര്യങ്ങള്‍. കുടുംബക്കാരായവന്മാര്‍ കൂട്ടമായി സ്റ്റേജേറണം. കലേഷിന്റെ പിന്നിലെങ്ങാനും മറഞ്ഞിരുന്ന് രക്ഷപെടാമെന്നു വച്ചിട്ട് ആ പഹയന്‍ തന്നെ മൈക്കെടുത്ത് ഓരോരുത്തരെ വിളി തുടങ്ങുമെന്നറിഞ്ഞ് ആശ്രമത്തില്‍ നിന്നു പിന്നു വാങ്ങി.
വരാനുള്ളത്... വന്നു. (മൈക്ക് കയ്യിലെത്തിയപ്പോള്‍ വേറാരുടെയോ ശബ്ദമായിരുന്നു എനിക്കെന്ന് ദാ കുടുമ്മക്കാര്‍ ഇപ്പോള്‍) മൈക്കില്‍ ചിരിച്ചുകാണിക്കുക മാത്രമാണുണ്ടായതെന്നാണോര്‍മ്മ. കുഞ്ഞു പ്രായത്തില്‍ ബാലസമാജത്തിന്റെ കുറ്റവും ശിക്ഷയും നാടകത്തില്‍ ‘ആരവിടെ, അടിയന്‍’ പറയാന്‍ കയറിയതിനുശേഷം നാലാള്‍ മുമ്പില്‍ കല്യാണത്തിനു മാത്രമാണ് ഒരു പ്ലാറ്റ്‌ഫോമില്‍ കയറീട്ടുള്ളത്. ദാ ഇതിപ്പോ മൂന്നാമത്. ദേവന്‍ ഇക്കാര്യത്തില്‍ ഒരു പടി കൂടിക്കടന്ന് മൈക്ക് അപ്രത്യക്ഷമാക്കാന്‍ പറ്റുമോ എന്ന് പണ്ടു ചെയ്ത തപാലിലൂടെ മാജിക്ക് എന്ന കോഴ്സ് ഓര്‍ത്ത് ഒന്നു ശ്രമിച്ചു. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അത് കയ്യില്‍ തന്നെയെന്നു കണ്ടു ഒരു പ്രസംഗം അങ്ങു കാച്ചി...യാലോന്നിരിക്കവേ എന്തൊക്കെയോ ചോദ്യോത്തരങ്ങള്‍ പറഞ്ഞ് കാര്യം അവസാനിപ്പിച്ചു. ഓരോരുത്തരുടെയും പരിചയപ്പെടല്‍ എഴുതണമെന്നുണ്ട്. ഓര്‍മ്മയില്ലമുഴുവന്‍. കുമാരന്മാരായ ഏതെങ്കിലും ചുള്ളന്മാരതു ചെയ്യും.

പിന്നെയും ഒരു പാര കൂടി തേടിവന്നെങ്കിലും അത് നംടെ പഴേ സുഹൃത്തും അവാര്‍ഡിയുമായ സജീവിന് പൊന്നാടയണിയിക്കാനായിരുന്നതിനാല്‍ സഭ വല്ലാണ്ട് കമ്പനം ചെയ്തില്ല. പിന്നെ ഗന്ധര്‍വന്‍ വീണ താഴെവച്ചിട്ട് കലേഷിനെ പൊന്നാടയണിയിച്ചു. അതിന്റെ പേരില്‍ യാതോരു കാരണമില്ലാതെ കലേഷ് എന്നെയും ദേവരെയും തെറിവിളിച്ചെങ്കിലും ആരോ മൈക്ക് ഓഫാക്കി സഹകരിച്ചതിനാല്‍ 40-ല്‍ കൂടുതല്‍ ആള്‍ക്കാരതു കേട്ടില്ല.

നിഷാദിന്റെയും സിദ്ധാര്‍ത്ഥന്റെയും സെഷനുകള്‍ ക്രമമനുസരിച്ചു നന്നായി നടന്നു. ബൂലോഗത്തിന് ചിട്ടയോടെ പൊരുതി നേടാനുള്ളത് മലയാള ഭാഷയുടെ ജീവന്‍ തന്നെയാണെന്നായിരുന്നു ക്രീം. അതിനിടെ സ്റ്റാര്‍ട്ടര്‍ ചിക്കന്‍‌കാലുകള്‍ (കാടയോ?) അവിടൊക്കെ ഓടിനടന്നു. മലയാളം ബ്ലോഗിങ്ങിലേയ്ക്ക് രണ്ടു ടഗലോഗികള്‍ കടന്നുവരുമോ എന്നു തോന്നിക്കുന്നതരത്തില്‍ കേറ്ററിങ്ങ് സ്റ്റാഫ് അവിടൊക്കെ ചുറ്റിനടന്ന് പ്ലാച്ചിമടദ്രാവകങ്ങള്‍ കൊടുത്തു.

പിന്നീടായിരുന്നു, ‘ഇക്കൊല്ലം ഞങ്ങക്ക് ഓണമില്ല കുഞ്ഞ്യേച്യേ’, ‘എന്റെ സിരയില്‍ നുരയ്ക്കും...’ എന്നൊക്കെപ്പരഞ്ഞ് താരം വിശാലന്‍ നാടന്‍-പാട്ടു-കവിതകള്‍ ആലപിച്ചു. തേഴ്സ്ഡേയുടെ ബാക്കി ഊര്‍ജ്ജം കൈമുതലായുണ്ടായിരുന്ന കുറുമാന്‍ അവയ്ക്കൊ കോറസും ബീജിയെമ്മും ചൂളം വിളിയുമായി എരിവും പുളിയും മധുരവും പകര്‍ന്നു. പിന്നെ മുന്നിലിരിക്കുന്നവരെ ഒരു ഇന്‍സ്റ്റന്റ് കവിത ചൊല്ലിക്കേള്‍പ്പിച്ചു. വിഷയവും കഥാപാത്രങ്ങളും മുന്നിലിരിക്കുന്നവര്‍ തന്നെയായിരുന്നു.

ഇതൊക്കെ ആസ്വദിക്കുന്നതിനിടെ ചിലരൊക്കെ ചൂടുപാത്രങ്ങള്‍ക്കടുത്ത് പ്ലേറ്റും പിടിച്ചു നീങ്ങിത്തുടങ്ങി. പിന്നെ നിങ്ങളില്ലാണ്ട് ഞങ്ങക്കെന്ത് പാട്ടെന്നു പറഞ്ഞ് ഗായകരും ബുഫേയിലേയ്ക്കു നുഴഞ്ഞുകയറി. പിന്നെയവിടെ നടന്നതെന്തെന്ന് ആ പാത്രങ്ങള്‍ക്കറിയാം. ഇതില്‍ മത്സരിക്കാന്‍ നിന്നാല്‍ നൂറ്റിരുപതു കിലോമീറ്റര്‍ ദൂരം തിരിച്ചു താണ്ടുന്നതിനിടെ തൂക്കം വന്തിടുമെന്ന ഒറ്റക്കാരണത്താല്‍ ഞങ്ങള്‍ പിന്നേം പിന്‍ വാങ്ങി.

പ്ലേറ്റുകളില്‍ നിന്നു വിടുവിച്ച് പലരേയും കളത്രങ്ങള്‍ വിളിച്ചിറക്കിക്കൊണ്ടിരിക്കുന്നതിനിടെ ഞങ്ങള്‍ക്കു നേരെയും കൈകള്‍ വീശപ്പെട്ടു. ഇനി വീണ്ടും കാണാമെന്ന ആശ കൊടുത്തും വാങ്ങിയും ഞങ്ങള്‍ നീങ്ങിനീങ്ങി പത്തരയോടെ വീടണഞ്ഞഥ നോക്കുന്നേരം കാണായ്‌വന്നു 307 കമന്റ്സ്!

മീറ്റിങ്ങ് .........എന്‍റെ കണ്ണടയിലൂടെ.......

ബൂലോഗ ബ്ലോഗന്മാര്‍ അഥവാ ഭൂലോക ബോറന്മാരുടെ[കടാ: വിത്സണ്‍] ഇമാറാത്തിലെ സംഗമം എന്‍റെ കണ്ണിലൂടെ ....സോറി, കണ്ണടയിലൂടെ.....
കയറിച്ചെല്ലാനുള്ള ചമ്മലുകൊണ്ട് ഇബ്രുവിനോട് ബില്‍ഡിങ്ങിനു താഴോട്ട് വരാന്‍ പറഞ്ഞു.അവന്‍റെ എസ്കോര്‍ട്ടോടെ ഹാളിലേക്ക് കയറിയ എന്നെയും കുടുംബത്തെയും എല്ലാവരും വാര്‍മ് വെല്‍ക്കം ചെയ്തു[45 ഡിഗ്രി ചൂടില്‍ നിന്ന് അകത്തോട്ട് കയറുമ്പോള്‍ എന്തിനാ വാര്‍മ് വെല്‍ക്കം ആവോ?]...കലേഷേട്ടന്‍ എത്താതെ പരിപാടി ആരംഭിക്കില്ല എന്ന് വാശി പിടിച്ച് മൈക്ക് ആര്‍ക്കും കൊടുക്കാതെ കുറുമാന്‍ മലയാളത്തിലും ഇംഗ്ലീഷിലും പലതും പറഞ്ഞു കൊണ്ടിരുന്നു...പറയുന്നത് തെറിയാരുന്നോ അല്ലയോ എന്ന കാര്യത്തില്‍ സംശയമുള്ളതായി അറിയുന്നു...കലേഷേട്ടന്‍ വന്ന പാടെ ആക്രാന്തത്തില്‍ ഒരു ഗ്ലാസ്സ് പെപ്പ്സി കുടിച്ച് ‘സമയമായിരിക്കുന്നു‘ എന്ന് വിളിച്ചു പറഞ്ഞു....അഞ്ച്മണിയായി ,അതല്ല ആറുമണിയായി,അതുമല്ല മീറ്റ് തുടങ്ങാന്‍ സമയമായി ഇതിലേതെങ്കിലൊന്നായിരിക്കാം ഇദ്ദേഹം ഉദ്ദേശിച്ചത്...
ഭാര്യയുടെ ഭീഷണിക്കു മുന്നില്‍ വഴങ്ങാതിരുന്ന കുറുമാന്‍ മകളുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ് മൈക്ക് കൈമാറി...
ഇടിവാള്‍ താന്‍ ഇടിയും തൊഴിയും കൊടുക്കാറില്ല എന്നു പറഞ്ഞു...അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അതൊക്കെ സ്വീകരിക്കാറുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.....
മുസാഫിര്‍ ഏറ്ഫോഴ്സില്‍ പ്ലെയിന്‍ ഓടിക്കാന്‍ മാത്രമല്ല പ്ലെയിന്‍ തുടക്കാനും തൂത്തുവാരാനും പിന്നില്‍നിന്ന് വേണ്ടിവന്നാല്‍ തള്ളാനും സപ്പോര്‍ട്ട് സ്റ്റാഫുകളുള്ളതായി പറഞ്ഞു...
ദേവേട്ടന്‍റെ തടിയും എന്‍റെ തടിയും കണ്ട് ഞാന്‍ അമ്പരന്നു.....
ആരിഫ് എല്ലാവരില്‍ നിന്നും പണം വാങ്ങി മുങ്ങാനായി പുറപ്പെടും മുമ്പേ ഡ്രിസില്‍ തടഞ്ഞു.വട്ടത്തില്‍ വരച്ച ഒരു വരയില്‍നിന്നും താനറിയാതെ പുറത്തുകടക്കരുത് എന്ന് ആരിഫിനെ ശാസിച്ചു..പാവം....

മൈക്ക് കിട്ടിയാല്‍ പിന്നെ എന്തും വിളിച്ചു പറയും എന്നൊരാമുഖം കൊടുത്തപ്പോഴേക്കും പരിചയപ്പെടുത്തിയാല്‍ മാത്രം മതി എന്ന കെട്ടിയോന്‍റെ ശാസന സ്വീകരിച്ച് [പുള്ളിക്കാരനോ സഹിക്കുന്നു...എന്തിനു മറ്റുള്ളവരേയും എന്നു കരുതിയാവാം]പറയാനുണ്ടായിരുന്നതൊക്കെ ഉള്ളിലൊതുക്കി... :(
ചിലനേരത്ത് ചിന്തകള്‍ അക്ഷരങ്ങളാക്കാന്‍ തോന്നറുണ്ടത്രെ ശ്രീമാന്‍ ഇബ്രുവിന്....
ബാക്കിയുള്ളവറ് ഐസ് പൊട്ടിക്കുമ്പോള്‍,ഞാന്‍ ചിന്നിച്ചിതറിയ ഐസ്ക്കട്ടകള്‍ പെറുക്കുകയാരുന്നു.....അത്കോണ്ട് വ്യക്തമായി ശ്രദ്ധിച്ചില്ല...ക്ഷമിക്കു സുഹൃത്തുക്കളെ...

ഏഷ്യാനെറ്റിന്‍റെ റിപ്പോര്‍ട്ടര്‍ ബിജു 5:55ഇന് അഞ്ച് മിനിട്ടിനുള്ളില്‍ എത്താമെന്ന് എസ്സ്.എമ്മ്.എസ്സ് ചെയ്തു...അഞ്ച് മിനിറ്റ് കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളില്‍ എത്താമെന്ന് വിളിച്ച് പറഞ്ഞു...55 മിനിറ്റിനുശേഷം ഇദ്ദേഹം എത്തിച്ചേര്‍ന്നു...

നിഷാദ് കൈപ്പള്ളിയുടെ ക്ലാസ്സ് നമ്മുടെ ബാധ്യതകള്‍,ഉത്തരവാദിത്തങ്ങള്‍,തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പറഞ്ഞു തന്നു...ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ ആരും തയ്യാറല്ലെങ്കിലും അവകാശങ്ങള്‍ക്കു വേണ്ടി തങ്ങള്‍ ഒറ്റക്കെട്ടാകും എന്ന് പറയാതെ പറഞ്ഞു... ഇദ്ദേഹത്തിന്‍റെ വിവരം കണ്ട് വിവരമില്ലാത്ത എന്‍റെ വിവരക്കേട് കൂടി....

വിശാലമനസ്കന്‍റെ പൊന്നാട പുതപ്പിക്കല്‍ ചടങ്ങ് രണ്ട് പ്രാവശ്യം നടന്നു....ആദ്യത്തെ പ്രാവശ്യം പൊന്നാട പുതപ്പിക്കുമ്പോള്‍ എല്ലാവരും കൈപ്പള്ളിയുടെ കൈപ്പിടിയിലാരുന്നു[ക്ലാസ്സിന്‍റെ ഹാങ്‍ഓവര്‍ മാറിയിരുന്നില്ല].... അതിനാല്‍ ക്യാമറ റെഡിയാക്കാന്‍ മറന്നുപോയി ....
ശേഷം ശ്രീ കലേഷിനെ ആദരിച്ചു....ചടങ്ങിനു വേണ്ടി ഓടി നടന്ന തന്നെ ആദരിക്കുന്നത് ശരിയായില്ലെന്ന് പറഞ്ഞ കലേഷേട്ടന്‍,ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കൈകള്‍ ദേവേട്ടന്‍റേതാണെന്ന് ആരോപിച്ചു...കറുപ്പിനേഴഴക് എന്നു വിശ്വസിക്കുന്ന ദേവേട്ടന്‍,കൈകള്‍മാത്രം എങ്ങനെ വെളുക്കാനാണെന്ന സംശയം പ്രകടിപ്പിച്ചു...
തുടര്‍ന്ന് സിദ്ധാര്‍ത്തന്‍ ഒരു ചെയറുമായി സ്റ്റേജിലെത്തി....‘പ്ലീസ് ടൈക്ക് യുവര്‍ പ്ലൈസസ്സ്‘ എന്ന ഡ്രിസിലിന്‍റെ അനൌണ്‍സ്മെന്‍റാണോ ഇതിനു പിന്നില്‍ എന്ന് സംശയമുണ്ട്...അദ്ദേഹം ബ്ലോഗ് എന്നത് ഒരു മഹാ സംഭവമാണെന്ന് വിശദീകരിച്ചു.‘ഡോട്ട് കോം‘ ആഗ്രഹിച്ച താന്‍ ‘ബ്ലോഗ്സ്പോട്ട് ഡോട്ട് കോമില്‍‘ സംതൃപ്തി കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു....

ഇവിടെയിരുന്നാല്‍ താമസിയാതെ താനും ഒരു ബ്ലോഗ്ഗറാകും എന്ന് ഭയപ്പെടുന്നതിനാല്‍ എത്രയും പെട്ടെന്നു പോകാം എന്ന് കെട്ട്യോന്‍റെ വാക്കിന് എതിരായി കലേഷേട്ടന്‍റെ സോപ്പിങ് ഏശിയില്ല.... എനിക്ക് വിട വാങ്ങേണ്ടി വന്നു....
അതിനു മുമ്പ് ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്ന ധര്‍മയുടെ ആവശ്യം എല്ലാവരും ഐക്യകണ്ഠേന സ്വീകരിച്ചു....

ഇതിനിടയ്ക്ക് ബിജു ആരൊക്കെയോ ഇന്‍റര്‍വ്യൂ ചെയ്തു...ഞാനുമുണ്ട് എന്നുമാത്രം എനിക്കറിയാം....ക്യാമറക്കുള്ളില്‍ എന്നെ കൊള്ളുമോ എന്ന സംശയം അദ്ദേഹത്തെ അലട്ടിയിരുന്നു എന്ന് തോന്നുന്നു..... പോകാന്‍‍നേരം ഞാറാഴ്ച്ച റൌണ്ടപ്പിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു...ഇങ്ങോട്ട് മിണ്ടിയാലും അങ്ങോട്ട് മിണ്ടാത്ത എന്‍റെ നാവപ്പോഴാവശ്യമില്ലാതെ പ്രവര്‍ത്തിച്ചു....‘coming sunday or next sunday.........??’
‘ah......i was planning this sunday .......ok then......most probably i'll put it next sunday ........'


അപ്പോ അങ്ങനെയൊക്കെയാണ് സംഭവിച്ചത്.........
എല്ലാവരോടും യാത്ര പറഞ്ഞ് ഞാന്‍ യാത്രയായി.....


[ശേഷവും നടന്ന സംഭവങ്ങള്‍ [വിട്ടു പോയതും] പോസ്റ്റ് ചെയ്യൂ...........ആരെങ്കിലും...........]

ദി കുറുമാന്‍ & വിശാലന്‍ ഷോസഹൃദയരെ, അറബ് എമിരേറ്റിലെ ബൂലോഗരുടെ ഇദം‌പ്രഥമ സ്നേഹസംഗമത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ “ദി കുറുമാന്‍ & വിശാലന്‍ ഷോ” നിങ്ങള്‍ക്കായി സസന്തോഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു. പ്രൊഫഷണല്‍ വീഡിയോ എക്യുപ്മെന്റ്സിന്റെ അഭാവത്താല്‍ സ്റ്റില്‍ ക്യാമറകളുടെ വീഡിയോ റെക്കോര്‍ഡിങ് ഫങ്ഷന്‍ ഉപയോഗിച്ചു പകര്‍ത്തിയ ദൃശ്യങ്ങളാകയാല്‍ അതിന്റേതായ പോരായ്മകള്‍ കണ്ടുവെന്നിരിക്കും. സദയം ക്ഷമിക്കുക, ഈ കാഴ്ച ആസ്വദിക്കുവാന്‍ ശ്രമിക്കുക. നന്ദി.

ഓഡിയോ ക്ലിപ്പും പടങ്ങളും

ഇന്നലെ നടന്ന സംഗമത്തെക്കൂറിച്ചുള്ള ഏഷ്യാനെറ്റ് റേഡിയോ 648 ഏ.എം-ലെ വാര്‍ത്തകളുടെ ക്ലിപ്പും, എന്റെ മൊബൈല്‍ ഫോണ്‍ ക്യാമറ വച്ചെടുത്ത ചില പടങ്ങളും ഇവിടെ ലഭ്യമാണ്. ഓഡിയോ ക്ലിപ്പ് 5 എം.ബിയോളം ഉണ്ട്.

ബൂലോഗ മീറ്റിംഗ്‌ മിനുട്ട്‌സ്‌

I. ദീര്‍ഖത്തലക്കെട്ട്‌
യുണൈറ്റഡ്‌ ആരബ്‌ എമിറേറ്റ്സില്‍ നിന്നുള്ള മലയാളം ബ്ലോഗര്‍മാരുടെ പ്രഥമ സമ്മേളനം ജൂലായ്‌ ഏഴാം തീയതി വൈകുന്നേരം ആറു മണി മുതല്‍ ഒമ്പത്‌ മണി വരെ ഷാര്‍ജ കുവൈറ്റ്‌ ടവരില്‍ വച്ച്‌ നടന്നു.

II. പങ്കെടുത്തവര്‍
മലയാളത്തില്‍ ബ്ലോഗ്‌ എഴുതി പിടിയിലായവരില്‍ പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട വള്ളുവനാടന്‍ എന്ന പ്രദീപ്‌ മേനോനും നാട്ടില്‍പ്പെട്ടുപോയ അതുല്യയും ഇത്തിരിവെട്ടം എന്നബ്ലോഗറും ഒഴികെ UAEയിലെ സകല ബ്ലോഗ-ബ്ലോഗിനീമാരും സന്നിഹിതരായിരുന്നു. പങ്കെടുത്തവരുടെ (ബ്ലോഗ്ഗര്‍മാരുടെയും കുടുംബാങ്ങങ്ങളുടെയും സ്നേഹിതരുടെയും) പേരു വിവരങ്ങള്‍ നദീര്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും.

മസ്റ്റര്‍ റോള്‍ ഒപ്പിട്ടിട്ട പ്രസ്തുതര്‍ക്കു പുറമേ നാട്ടിലും മറുനാട്ടിലും നിന്നായി സര്‍വ്വശ്രീ യാത്രികന്‍, സ്വാര്‍ത്ഥന്‍, മഴനൂലുകള്‍ ശ്രീമതിമാര്‍ സു, അതുല്യ, അചിന്ത്യ എന്നിവര്‍ ടെലഫോണ്‍ വഴിയും സര്‍വ്വശ്രീ (ശ്രീമതിമാര്‍ക്കും അതുമതി) ഡാലി, ആദി, ബിന്ദു, പ്രാപ്രാ വിശ്വപ്രഭ, സൂഫി, വക്കാരിമഷ്ടാ, കുട്ടപ്പായി, അരവിന്ദ്‌, ചാക്കോച്ചി, ചന്ദ്രേട്ടന്‍, ഉമേഷ്‌, ഇക്കാസ്‌ -വില്ലൂസ്‌ മാര്‍, അജിത്ത്‌, എല്‍ജി, ജേക്കബ്‌, ഋ, ശനിയന്‍, പുല്ലൂരാന്‍, മഞ്ജിത്ത്‌-കുട്ട്യേടത്തി ദമ്പതിമാര്‍, താര, പാപ്പാന്‍, തണുപ്പന്‍, സുനില്‍ കൃഷ്ണന്‍, കുമാര്‍, പണിക്കന്‍ എന്നിവര്‍ മീറ്റിന്റെ ബ്ലോഗ്‌ വഴിയും പങ്കെടുത്തു.

ഏഷ്യാനെറ്റ്‌ പ്രതിനിധി ശ്രീ ബിജു ആബേല്‍ ജേക്കബ്‌ പരിപാടി പകര്‍ത്തി. മറ്റു മാദ്ധ്യമങ്ങള്‍ക്ക്‌ പ്രസ്‌ റിലീസ്‌ നല്‍കി തുടങ്ങിയിട്ടുണ്ട്‌.

III. കാര്യപരിപാടികള്‍
1. സ്വയമ്പാര.
അഞ്ചു മണിക്കു തന്നെ മിക്കവരും എത്തിയിരുന്നതിനാല്‍ കാര്യപരിപാടികള്‍ തുടങ്ങുന്നതിനു മുമ്പു തന്നെ പരസ്പരം പരിചയപ്പെട്ടിരുന്നെങ്കിങ്കിലും നദീര്‍ ഓരോരുത്തരെയായി സ്റ്റേജിലേക്ക്‌ ക്ഷണിച്ച്‌ സ്വയം പരിചയപ്പെടുത്തല്‍ നടത്തിച്ചു. എന്നെ വിളിക്കുമല്ലോ എന്ന ആധിയില്‍ ബാക്കിയുള്ളവര്‍ പറഞ്ഞത്‌ ഞാന്‍ കേട്ടില്ല, ഞാനൊന്നും പറഞ്ഞുമില്ല. എന്റെ ക്യാമറയുടെ ബ്ലാക്‌ ബോക്സ്‌ കമ്പ്യൂട്ടര്‍ വിശകലനം നടത്തിയതില്‍ നിന്നും മിക്കവരും അവരുടെ യഥാര്‍ത്ഥ പേരും എഴുതുന്ന ബ്ലോഗ്ഗുകളും, കുടുംബാംബങ്ങളേയും ആണു പരിചയപ്പെടുത്തിയത്‌ എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇനിയൊരു ഒളിബ്ലോഗിനുള്ള സാദ്ധ്യതകള്‍ പോലും ഇല്ലാതെ ഗന്ധര്‍വ്വനടക്കം സകലരും എല്ലാ ചീട്ടുകളും മേശപ്പുറത്ത്‌ നിരത്തി.

എങ്ങനെ ബ്ലോഗിലെത്തി എന്ന ചോദ്യത്തിനു ഒന്നുകില്‍ പെരിങ്ങോടന്‍ ബൂലോഗ സാദ്ധ്യതകള്‍ കാട്ടി വശീകരിച്ചെന്നോ അല്ലെങ്കില്‍ കൊടകരപുരാണ മോഹിനിയുടെ ലാസ്യം കണ്ട്‌ ഭ്രമിച്ച്‌ ബ്ലോഗ്ഗ്‌ തുടങ്ങിയെന്നോ ആയിരുന്നു മിക്കവരുടെയും മറുപടി. കലേഷ്‌ നല്‍കിയ പ്രോത്സാഹനം കൊണ്ട്‌
തുടങ്ങിയെന്നും ആരെങ്കിലും മലയാളം യൂണിക്കോഡ്‌ വെബ്‌ പേജ്‌ ഉണ്ടാക്കുന്നോ എന്ന ചോദ്യത്തിനു ഉത്തരമായി ഗൂഗിള്‍ ബൂലോഗം പൊക്കിയെടുത്തു തന്നെന്നോ ഉള്ള പ്രതികരണങ്ങളും കുറവല്ലായിരുന്നു.

2. തീപ്പൊരി ചിന്തല്‍
Photobucket - Video and Image Hosting
ഒരു സാങ്കേതിക വിശകലനം മാത്രം പ്രതീക്ഷിച്ചിരുന്ന (പലരും ഉറങ്ങാതിരിക്കാന്‍ സിഗററ്റും വലിച്ച്‌ തിരിച്ചു വരുന്നതും കണ്ടു) ബ്ലോഗ്ഗരെ അന്തം വിടീച്ചുകൊണ്ട്‌ നിഷാദ്‌ കൈപ്പള്ളി, ലഖുലേഖാ വിതരണതോടെ തുടങ്ങിയ പ്രസംഗം ചര്‍ച്ചയോടെ അവസാനിപ്പിക്കുമ്പോള്‍ അതില്‍ ആസ്കി ഫോണ്ടുകളുടെ പ്രാചീനയുഗം വിട്ട്‌ എന്തു ഫോണ്ടെന്നത്‌ ഒരു വിഷയമേ അല്ലാത്ത യൂണിക്കോഡെന്ന അക്കങ്ങള്‍ കൊണ്ട്‌ അക്ഷരം വാര്‍ക്കുന്ന, പ്ലാറ്റ്ഫോമോ പ്രോഗ്രാമോ ലാംഗ്വേജോ യാതൊരു പരിമിതിയും ഏര്‍പ്പെടുത്താത്ത ആധുനികനെ സ്വാഗതം ചെയ്യാന്‍ താല്‍പ്പര്യം കാട്ടാത പത്രമാധ്യമങ്ങളുടെ ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ കാട്ടുന്ന അബദ്ധം, കെടുകാര്യസ്ഥത ഭരിക്കുന്ന കേരള സര്‍ക്കാര്‍ ഐ റ്റി- ഗവേഷണ സ്ഥാപനങ്ങളുടെ അബദ്ധപഞ്ചാമെഴുത്തും നിഷ്ക്രിയത്വവും തിരിച്ചറിഞ്ഞ്‌ ഈ സ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ബ്ലോഗര്‍മാര്‍ ഏറ്റെടുത്ത ബൂലോഗമെന്ന നിശബ്ദ വിപ്ലവത്തിന്റെ കഥ, ഓപ്പണ്‍ സോര്‍സ്‌ പ്രോജക്റ്റുകളുടെ, പ്രത്യേകിച്ച്‌ ലിനക്സിന്റെ ആവശ്യകത എന്നിവയെക്കുറിച്ച്‌ നിഷാദ്‌ ആവേശകരമായ ഒരു
പ്രസംഗം തന്നെ നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ യൂണിക്കോഡിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും അറുതിവരുത്തി.


3. പൊന്നുംകുടങ്ങള്‍ക്ക്‌ പൊട്ടുകുത്തല്‍.
ഭാഷാ ഇന്ത്യാ മികച്ച മലയാളം ബ്ലോഗിനുള്ള അവാര്‍ഡ്‌ നേടിയ കൊടകര പുരാണത്തിന്റെ കര്‍ത്താവ്‌ (കര്‍ത്താവേ വിശാലനും ഇന്റ്രൊഡക്ഷനോ? എനിക്കിതെന്താ) സജീവ്‌ എടത്താടനു അനില്‍ പട്ടും വീരരാഘവപ്പട്ടയവും [shawl & crystal] നല്‍കി. തുടര്‍ന്ന് ഇന്‍ഡിക്ക്‌ ബ്ലോഗ്ഗേര്‍സ്‌ മികച്ച മലയാളം ബ്ലോഗ്ഗായി കഴിഞ്ഞ വര്‍ഷാവസാനം തിരഞ്ഞെടുത്ത കലേഷ്‌ കുമാറിന്‌ ഗന്ധര്‍വ്വനും പൊന്നാട ചാര്‍ത്തി. തത്സമയം കാണികള്‍ കരഘോഷങ്ങള്‍ക്കൊപ്പം "പൊന്നാടാ മക്കളേ നിങ്ങള്‍" എന്ന ഹര്‍ഷാരവവും ഉയര്‍ത്തി.
Photobucket - Video and Image Hosting
വിശാലനു എന്തോ കിട്ടുമെന്ന് ഒരു മുന്നറിയിപ്പു ഉണ്ടായിരുന്നതിനാല്‍ ആടുതോമ സ്റ്റൈലില്‍ ഒരുങ്ങി തന്നെയാണ്‌ വന്നത്‌ (ചിരിയും പ്രാക്റ്റീസ്‌ ചെയ്തിട്ടുണ്ടാവണം) പക്ഷേ കഥയറിയാതെ കലേഷ്‌ ഗന്ധര്‍വ്വന്‍ വീശിയ തുണിക്കു മുന്നില്‍ സ്പെയിനിലെ കാളയെ പോലെ ചാടി മാറാന്‍ ശ്രമിച്ചു.
Photobucket - Video and Image Hosting
നാട്ടില്‍ നിന്നും നേരേ മീറ്റിംഗ്‌ വേദിയിലേക്കെത്തിയ റീമ "അതിയാനുള്ള മുണ്ടും ജൂബ്ബയുമൊക്കെ ഞാനൊരു പെട്ടി നിറച്ചു കൊണ്ടു വന്നിട്ടുണ്ട്‌, പിരിവെടുത്ത്‌ മുണ്ടു വാങ്ങിക്കൊടുത്ത്‌ അപമാനിക്കല്ലേ" എന്ന് പറഞ്ഞെന്നും സ്ത്രീജനപക്ഷത്തു നിന്നും ഒരു വാര്‍ത്തയുണ്ട്‌. വിശ്വാസ്യത
എത്രത്തോളമുണ്ടെന്ന് അറിയില്ല.

4. സിദ്ധാര്‍ത്ഥഭാഷ്യം ‍
Photobucket - Video and Image Hosting
പണ്ടെന്നോ ഒരു വെബ്‌ സൈറ്റ്‌ സ്വന്തമായി വേണമെന്ന സ്വകാര്യ ഡോറ്റ്‌ കോം മോഹം ഒരു ബ്ലോഗ്ഗായി വളര്‍ന്ന് ബൂലോഗച്ചങ്ങലയിലെ ഒരു കണ്ണിയായി ഒരു വലിയ വിപ്ലവത്തിന്റെ സഖാവായ കഥപറഞ്ഞ സജിത്ത്‌ യൂസഫ്‌ ബ്ലോഗ്‌ എന്നാല്‍ എന്താണ്‌, ബ്ലോഗിംഗ്‌ എങ്ങനെ ഒരു വ്യക്തിയുടെ നിഷ്കാമ പുണ്യകര്‍മ്മം എത്ര വലിയൊരു വൃത്തിയാണെന്നും വിവരിച്ചു. മുഖ്യമായും ബ്ലോഗ്ഗുകള്‍ക്ക്‌ സംഭരിച്ചു ശേഖരിക്കാനാവുന്ന വിജ്ഞാനം (ഉദാ. കോപ്പിലെഫ്റ്റ്‌ പുസ്തകങ്ങള്‍, എഴുതപ്പെടാത്ത നാട്ടറിവുകള്‍) ബ്ലോഗ്ഗിനു നിര്‍മ്മിക്കാനാവുന്ന വിജ്ഞാനം (ബ്ലോഗ്ഗെഴുതാന്‍ വേണ്ടി പലപ്പോഴും പഠനം നടത്തുന്നു നമ്മള്‍) ബ്ലോഗര്‍ക്കുവേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന വിജ്ഞാനം (ഉദാ. എക്സല്‍ ഹെല്‍പ്പ്‌, പുസ്തക സെലക്ഷന്‍) എന്നിവ കാലാകാലത്താല്‍ അമൂല്യവും അതുല്യവും ഐതരേയവുമായൊരു അറിവിന്‍ പര്‍വ്വതമാകുമെന്ന തിരിച്ചറിവ്‌, ബ്ലോഗ്ഗുകളുടെ സ്വേച്ഛാതിപത്യത്താല്‍ അമലമായ അവസ്ഥതില്‍ തന്നെ കഥകളും കവിതകളും ലേഖനങ്ങളും, വാര്‍ത്തകലും കിട്ടുമെന്ന സാദ്ധ്യത എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സജിത്ത്‌ സംസാരിച്ചത്‌.

5. മൊഴിയാങ്കളി

വിശാലനും കൂട്ടിന്‌ സാലി, കുറുമാന്‍, ആരിഫ്‌, ഇടിവാള്‍ എന്നിവരും ചേര്‍ന്ന് അവതരിപ്പിച്ച ഞാറ്റുപാട്ടിന്റെ ഈണമുള്ള ഒരു നാടന്‍ പാട്ടുകളും
കവിതാ പാരായണവുമു നടത്തി.

ഇതിനിടെ അവിടെ സന്നിഹിതരായവരെക്കുറിച്ച്‌ ഒരു കവിത തത്സമയരചനും ആലാപനവും നടത്തി കുറുമാന്‍ അക്ഷരാര്‍ത്ഥത്തില്‍ സഭയെ ഞെട്ടിച്ചു.

6. ഭക്ഷണം
എണ്ണയില്‍ വറുത്ത സ്റ്റാര്‍ട്ടറുകള്‍ ഞാനുപേക്ഷിച്ചു .കപ്പയും മീന്‍ കറിയും മുതല്‍ കോഫ്താ, കഫ്താന്‍ സുഖോയി, തുടങ്ങി രണ്ടു റൈസ്‌ ഡിഷും ചപ്പാത്തിയും പിറകോട്ടയും നാനും അടങ്ങുന്ന സ്ഥലജലവിഭ്രാന്തി ബുഫേ. ഭക്ഷണം നന്നായെന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ.

എതാണ്ടൊരു ഒമ്പതു മണിക്ക്‌ ശുഭം.(പ്രസ്‌ റിലീസ്‌ പ്രസ്സില്‍ തന്നെ കാണുക, ഇതതല്ല)
Photobucket - Video and Image Hosting
സാക്ഷി.

Photobucket - Video and Image Hosting
പെരിങ്ങോടവിരചിത ലഖുലേഖനം

Photobucket - Video and Image Hosting
കണ്ണൂസ്‌

Photobucket - Video and Image Hosting
അനിലേട്ടന്‍, ജ്യോതിഷ്‌

സര്‍ക്കാര്‍ യുനികോഡിനെ അവഗണിക്കുന്നു - മാധ്യമം വാര്‍ത്ത

പ്രിയരെ..
ഇന്നലെ നടന്ന ഇമറാത്ത് ബൂലോക മീറ്റിനെ കുറിച്ചുള്ള മാധ്യമം വാര്‍ത്ത ഇവിടെ വായിക്കാം.

പ്രശ്നോത്തരങ്ങള്‍

ഒന്ന്
ബാറ്റ്‌ മാന്‍ സത്യത്തില്‍ ആരെന്ന് ആല്‍ഫ്രഡിനുമാത്രമേ അറിയാമായിരുന്നുള്ളൂ. ഗന്ധര്‍വ്വന്‍ ആരാണെന്ന് കുറുമാനും. ഇതാ അരൂപി പാലക്കൊമ്പില്‍ നിന്നും അപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു വേഷമണിഞ്ഞ്‌ നിലത്തിറങ്ങി (ഇന്ന് ഈ രൂപം ആയിരിക്കണമെന്നില്ല)എന്നാണു കുറുമാന്‍ പറയുന്നത്‌.

(ഒളിബ്ലോഗര്‍ ബൂലോഗത്തിനു അത്യാവശ്യമ്നാണേ. ഗന്ധര്‍വ്വരും പടച്ചട്ടയണിഞ്ഞു കവാത്തു തുടങ്ങി. പാറമലയില്‍ പമ്മിയിരുന്ന് അങ്കത്തട്ടിലോട്ട്‌ വെടിയുതിര്‍ക്കാന്‍ ഒരു ചുണ്ടങ്ങാപ്പൊയ്ക മായിന്‍ കുട്ടിയുടെ സീറ്റ്‌ ഒഴിവുണ്ടേ. എനി റ്റേക്കേര്‍സ്‌?)
രണ്ട്‌:
സിദ്ധാര്‍ത്ഥന്‍ വരമൊഴി-കീമാനുകളൊക്കെ ഉപയോഗിക്കുന്ന മൊഴി സ്കീമിനെപ്പറ്റി സംസാരിക്കുന്നു.

സമ്മാനം പാപ്പാന്‌

ബൂലോഗ കൂടപ്പിറപ്പുകള്‍ (യൂ യേ യീ)

മീഡിയാ കവറേജ്‌

മീഡിയായുടെ ആളുകളെ ഞാന്‍ കവര്‍ ചെയ്തപ്പാ!!
ഏഷ്യാനെറ്റിന്റെ ന്യൂസ്‌ മാഗസീന്‍ മള്‍റ്റി ടാസ്കര്‍ ബിജു ആബേല്‍ ജേക്കബ്‌ ബൂലോഗ മീറ്റ്‌ പകര്‍ത്തുന്നു

Photobucket - Video and Image Hosting

പ്രശ്നോത്തരി (യൂയേയിക്കാര്‍ പാടില്ല)

ഈ ബ്ലോഗ്ഗില്‍ തകര്‍ത്ത്‌ ആര്‍മ്മാദിച്ച്‌ കമന്റി മീറ്റിനെക്കാള്‍ വലിയ ആഘോഷം ഇവിടെ നടത്തിയ അന്താരാഷ്ട്രപ്പുലികള്‍ക്ക്‌ നന്ദി.

നിങ്ങള്‍ക്കു ഈ മീറ്റിനു തരാന്‍ കഴിയുന്നത്‌ ഈ പ്രശ്നോത്തരി മാത്രം

ചോ. ഒന്ന്.
കുറുമാന്‍ ഇത്ര നാടകീയമായി (വക്കാരി സ്റ്റൈലില്‍ പറഞ്ഞാല്‍ "എന്റച്ചോ ഹെന്റമ്മോ ചേത്ത്‌) ബൂലോഗര്‍ക്കു പരിചയപ്പെടുത്തുന്നത്‌ ആരെ?


ചോ രണ്ട്‌
ഈ ചിത്രം എടുക്കുന്ന വേളയില്‍ ഈ വ്യക്തി-നമ്മുടെ സിദ്ധാര്‍ത്ഥന്‍- എന്തിനെക്കുറിച്ചാവും സംസാരിക്കുന്നത്‌?

Friday, July 07, 2006

മീറ്റ് സാമ്പിളും ഒരു ചെറിയ ആല്‍ബവും

ആല്‍ബം ഇവിടെ


ബ്ലോഗ് മീറ്റ് ചിത്രങ്ങള്‍

സുഹൃത്തുക്കളെ, യൂ.ഏ.ഈ -യിലെ ബ്ലോഗന്മാരും ബ്ലോഗിനിമാരും തങ്ങളുടെ ആദ്യസംഗമത്തില്‍ വളരെ ആഘോഷപൂര്‍വ്വം പങ്കെടുത്തതായി ഏവരെയും സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. പ്രസ്തുത സംഗമത്തിലെ ചിത്രങ്ങള്‍ ഈ ആല്‍ബത്തില്‍ കാണാവുന്നതാണു്.

എമറാത്ത് ബൂലോഗ സംഗമം

പ്രിയ ബൂലോഗ വാസികളെ,

വെറും മൂന്നാലു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു എമറാത്തി ബൂലോഗ സംഗമം ആരംഭിക്കുവാന്‍.

അബുദാബി മുതല്‍, ഉമ്മല്‍ ക്വയ്‌വാന്‍, ഫുജൈറ തൂടങ്ങിയ എമറാത്തില്‍ താമസിക്കുന്ന എമറാത്ത് വാസികള്‍ സംഗമ സ്ഥലമായ ഷാര്‍ജയിലുള്ള കുവൈറ്റ് ടവറിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞിരിക്കുന്നു.

ദുബായില്‍ നിന്നുമുള്ള ബ്ലോഗന്മാര്‍ പുറപ്പെടുവാനുള്ള ഒരുക്കത്തിലാണ്.

എന്തായാലും, ഈ സംഗമം ഒരു ഗംഭീര വിജയമാകാനുള്ള വഴി കാണുന്നു.

അടുത്ത അപ്ഡേഷന്‍ മീറ്റിങ്ങിനു ശേഷം

Wednesday, July 05, 2006

അപ്‌ഡേറ്റ് - ജൂലൈ 5, 2006

പുതിയ വാര്‍ത്തകളൊന്നുമില്ലെങ്കിലും വക്കാരിക്കണക്കില്‍ സെക്കന്റുകള്‍ മാത്രം ബാക്കിയായിരിക്കുന്ന ഇമറാത്ത് ബൂലോഗ സംഗമത്തിന്റെ പിന്നണിയൊരുക്കങ്ങള്‍ പുരോഗതിയില്‍ തന്നെയായിരുന്നു ഇന്നും.

സംഘാടക സിംഹങ്ങളിലെ പുലി, നദീര്‍ ഇന്ന് കുവൈറ്റ് ടവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായെന്ന് ഉമ്മുക്കുത്സു വഴി കലേഷ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഈ വിലയിരുത്തല്‍ കൂടാതെയും എന്തൊക്കെയോ സംഭവങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ എക്കോയും കേള്‍ക്കാനുമുണ്ട്.

ദിവസം അവസാനിക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കേ...
ഇത്രേള്ളൂ.

ഹിന്ദു പത്രവാര്‍ത്ത

ഹിന്ദു പത്രത്തില്‍ ബൂലോഗമീറ്റിനെ കുറിച്ച് വന്ന വാര്‍ത്ത.
ഈ വാര്‍ത്തയില്‍ ഇമറാത്ത് സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.

ശ്രദ്ധയില്‍ പെടുത്തിയ ഒബിക്ക് നന്ദി! അതോടൊപ്പം തന്നെ ഈ ലേഖനം നന്നായി തയാറാക്കിയ രേണു രാമനാഥ് പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു!

Bloggers to meet in Kochi

Renu Ramanath

Blogging has already become the new age rage for netizens. An electronic community created through the inter-acting blogs posted by bloggers from all over the world is already thriving. A shortened form of `weblog,' the term `blog' was coined by Peter Merholz in 1999. `Weblog,' in its turn, had been coined by John Barger on December 17, 1997. `Blog,' soon came to be recognised both as a noun and a verb (`to blog,' `blogging').

Basically a webpage in which entries can be made like an ordinary diary or journal and presented in the reverse chronological order, blogs evolved from the online diary that people kept for running an account of their personal lives. The range of subjects handled in blogs is just unlimited. At many times of strife, like during the Mumbai floods of 2005, blogs have acted as saviours and provided a faithful recording of the events as and when they unfolded.

As the virtual community of bloggers publishing their ideas thrived, the Malayalis were not to fall behind.

With the large numbers of Malayali software professionals spread all over the world, the Malayalam blogs were quick to appear. Now, it is estimated that at least 200 Malayalam blogs exist and get regularly updated.

A group of dedicated software engineers who cherish the love for their mother tongue has evolved a set of tools for blogging in Malayalam. Using `Varamozhi,' a set of software programmes, the computer can be enabled to read and write Malayalam. This transliteration based text editor helps to writing through transliteration, typing in Manglish, which will appear in Malayalam. The Malayalam Unicode Font, `Anjali Old Lipi,' is needed to view the Malayalam Unicode texts. The Mozhi Keymap, is also essential for working with Varamozhi.

So, boosted up by the success of their online communication, the Malayalam bloggers have decided to leave their virtual abodes and come together in the real space. The event will take place at 10 a.m. on Saturday at Bharat Tourist Home.

The meeting will be preceded by a get-together of the Malayalam bloggers in the United Arab Emirates at 5 p.m. in Sharjah on Friday.

Most of the bloggers are looking up with excitement at seeing the persons they know only through a webpage, mostly under a pseudonym.

But, there are at least a few who are in doubt whether the virtual communities would be better off staying that way — on a virtual level.

Tuesday, July 04, 2006

അപ്‌ഡേറ്റ് - ജൂലൈ 4, 2006

ഇമറാത്ത് ബൂലോഗസംഗമം ഇവിടെ യു.ഏ.ഈയിലുള്ള, മലയാളം ബ്ലോഗുകളിലൂടെ പരസ്പരം അറിയാവുന്ന, എന്നാല്‍ തമ്മില്‍ കണ്ടിട്ടില്ലാത്ത ഒരുകൂട്ടം സുഹൃത്തുക്കളുടെ ഒരു തികച്ചും അനൌപചാരികമായ ഒരു സൌഹൃദ സംഗമമായി കൂടാമെന്നാണ് ആദ്യം കരുതിയിരുന്നത്. മാധ്യമങ്ങള്‍ സീരിയസ്സായി ഇത് കവര്‍ ചെയ്യാന്‍ പോകുന്ന സാഹചര്യത്തില്‍ സംഗമം നടക്കുമ്പോള്‍ സംഗമത്തിന് ഒരു പൊതുപരിപാടിയുടെ സ്വഭാവം ചിട്ടപ്പെടുത്തണം എന്ന് എല്ലാവരും അഭിപ്രാ‍യപ്പെട്ടു. ബ്ലോഗുകളെകുറിച്ചുള്ള ഒരു ആമുഖം/പ്രസന്റേഷന്‍ മീഡിയയ്ക്കായി വേണമെന്ന പെരിങ്ങോടരുടെ അഭിപ്രായം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് പെരിങ്ങോടരുമായും നിഷാദുമായും കണ്ണൂസുമായും ദേവേട്ടനുമായും അനിലേട്ടനുമായും ഇബ്രുവുമായും സിദ്ധാര്‍ത്ഥനുമായും നടത്തിയ വിശദമായ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന അഭിപ്രായം അതുതന്നെയാണ്. സംഗമത്തില്‍ ബ്ലോഗുകളുടെ പ്രാധാന്യം, ബൂലോഗ കൂട്ടായ്മയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് സിദ്ധാര്‍ത്ഥന്‍ സംസാരിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. അതിനുശേഷം മലയാളം യുണീകോഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ച് നിഷാദ് കൈപ്പള്ളി സംസാരിക്കും. നിഷാദ് സംശയങ്ങള്‍ക്ക് മറുപടി പറയാമെന്നും ഏറ്റിട്ടുണ്ട്. പ്രസന്റേഷനുവേണ്ടുന്ന മെറ്റീരിയലുകളും സ്ക്രീന്‍ഷോട്ടുകളും തയാറാക്കാമെന്നും സിദ്ധാര്‍ത്ഥനുമായി കോ-ഓര്‍ഡിനേറ്റ് ചെയ്തോളാ‍മെന്നും പെരിങ്ങോടര്‍ സമ്മതിച്ചിട്ടുണ്ട്. പ്രസന്റേഷന്‍ ആവശ്യത്തിനായി ഒരു ഓവര്‍ഹെഡ് പ്രൊജക്ടര്‍ ഇതുവരെ ശരിയായിട്ടില്ല. ആരെങ്കിലും അതൊന്ന് ശരിയാക്കിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. വാടകയ്ക്ക് കിട്ടുമെങ്കില്‍ അത് വാടകയ്ക്കെടുക്കാം. അതുപോലെ തന്നെ ശ്രീ.സിബു ബൂലോഗക്ലബ്ബിലിട്ട ഒരു കമന്റില്‍ അദ്ദേഹം തയാ‍റാക്കിയ 2-3 ലേഖനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവ (ഡ്യൂ ക്രെഡിറ്റോടെ) പ്രിന്റഡ് ഹാന്റൌട്ടുകളായി ഉപയോഗിക്കാമെന്ന് കരുതുന്നു.

സംഗമത്തിന്റെ അജണ്ട എന്നോണം ഞാന്‍ താഴെ പറയുന്നത് നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നു. എല്ലാവരുടെയും അഭിപ്രായ-നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും സഹര്‍ഷം സ്വാഗതം ചെയ്യുന്നു:

അഞ്ചുമണിയോടുകൂടി സംഗമം ആരംഭിക്കും.
1. ഐസ് ബ്രേക്കിംഗ് - പരസ്പരം പരിചയപ്പെടുത്തല്‍.
2. മൈക്രോസോഫ്റ്റിന്റെ ഏറ്റവും നല്ല ഇന്‍ഡിക്ക് ബ്ലോഗര്‍ക്കുള്ള മലയാ‍ളം ക്യാറ്റഗറി ഭാഷാ ഇന്ത്യ അവാര്‍ഡ് നേടിയ സജീവ് ഇടത്താടനെ ആദരിക്കല്‍.
3. സിമ്പോസിയം - ബ്ലോഗുകളുടെ പ്രാധാന്യം, ബൂലോഗ കൂട്ടായ്മയുടെ പ്രാധാന്യം എന്ന വിഷയങ്ങളെക്കുറിച്ച് ശ്രീ.സജിത്ത് (സിദ്ധാര്‍ത്ഥന്‍) സംസാരിക്കും.
4. സിമ്പോസിയം - മലയാളം യുണീകോഡ് കമ്പ്യൂട്ടിംഗ് എന്ന വിഷയത്തെക്കുറിച്ച് നിഷാദ് കൈപ്പള്ളി സംസാരിക്കും. അദ്ദേഹം സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും.
5. ചര്‍ച്ച - ഒരു മലയാളി ബ്ലോഗേഴ്സ് കൂട്ടായ്‌മ രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച.
6. ഓപ്പണ്‍ ഫോറം - സൂര്യനു കീഴിലുള്ള എന്തിനെയും കുറിച്ച് ചര്‍ച്ച ചെയ്യാം.
7. ബുഫേ ഡിന്നര്‍.

എട്ടുമണിയോടെ പിരിയാമെന്ന് കരുതുന്നു.


മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത എല്ലാവരും കണ്ടുകാണുമെന്ന് കരുതുന്നു.ആ വാര്‍ത്ത വന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ നദീറിന്റേതാണ്. എല്ലാവരുടെ പേരിലും നദീറിനെ അഭിനന്ദിക്കുന്നു.

കണ്ണൂസ് കൈരളി ടി.വിയില്‍ നമ്മുടെ സംഗമം കവര്‍ ചെയ്യുന്നകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന് എന്നെ അറിയിച്ചു. അവര്‍ക്ക് ബ്ലോഗുകളെകുറിച്ച് മനസ്സിലാക്കാന്‍ വേണ്ടുന്ന മെറ്റീരിയലുകള്‍ അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുവേണ്ടുന്ന കാര്യങ്ങളും നീക്കുന്നുണ്ടെന്ന് കണ്ണൂസ് അറിയിച്ചു. കൈരളി ഗള്‍ഫ് ഫോക്കസ് പ്രൊഡ്യൂസര്‍ ശ്രീ.ഇ.എം.അഷ്‌റഫ് ശ്രീ. കണ്ണൂസ് പറഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന് നേരിട്ട് വന്ന് സംഗമം കവര്‍ ചെയ്യാ‍ന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു. സംഗമത്തിലെ പ്രസന്റേഷന്‍ പാര്‍ട്ട് അവര്‍ക്കുവേണ്ടി ഒന്ന് വൈകിക്കാമോന്ന് അദ്ദേഹം ചോദിച്ചു. അവര്‍ക്ക് ഏതോ പരിപാടി കവര്‍ ചെയ്തതിനു ശേഷം തിരികെ എത്താന്‍ സ്വല്പം താമസമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആറര-ഏഴുമണിയോടുകൂടി അവരെത്തിച്ചേരാ‍മെന്ന് അറിയിച്ചു. ഞാന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. ഞാനൊറ്റയ്ക്കല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും, എല്ലാവരോടുമായി ആലോചിച്ച ശേഷം അതെകുറിച്ച് പറയാമെന്നും അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

സുനില്‍ കൃഷ്ണന്‍ (അല്‍-ഹസ്സ, സൌദി അറേബ്യ) ബൂലോഗ സംഗമത്തിന്റെ വാര്‍ത്ത സൌദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “മലയാളം ന്യൂസ്” പത്രത്തില്‍ കൊടുത്തിട്ടുണ്ടെന്ന് ഈ-മെയില്‍ മൂലം അറിയിച്ചിട്ടുണ്ട്. പത്രം അദ്ദേഹത്തിന്റെ കൈയ്യില്‍ കിട്ടിയാലുടന്‍ തന്നെ അത് അദ്ദേഹം സ്കാന്‍ ചെയ്ത് ഈ-മെയില്‍ മൂലം അയച്ചു തരുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം അദ്ദേഹം യു.ഏ.ഈയിലെ എല്ലാ ബൂലോഗരെയും തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സുനില്‍ കൃഷ്ണന് എല്ലാവരുടെയും പേരില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഇന്നു രാവിലെ നമ്മുടെ സങ്കുചിതമനസ്കന്റെ അടുത്ത സുഹൃത്താ‍യ ശ്രീ. ജോഷി(ബ്ലോഗ്-മത്തങ്ങതലയന് ), ശ്രീ.ഷെനിന്‍ (തിര) (ബ്ലോഗ് - അനുബ്ലോഗനീയം )എന്നിവര്‍ എന്നെ വിളിച്ചിരുന്നു. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. നിങ്ങളുടെയെല്ലാം പേരില്‍ ഞാനവരെ സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. അബുദാബിയില്‍ നിന്നുള്ള ശ്രീ.ഷെനിന് സാക്ഷിയുടെ മൊബൈല്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്. അദ്ദേഹം സാക്ഷിയുടെ കൂടെ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ഷഫീക്ക് (ദുബൈ), സാലിഹ് (ദുബൈ‌) എന്നീ 2 ബ്ലോഗറുമ്മാര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് നദീറിനെ വിളിച്ചിരുന്നു. അവരെ നദീര്‍ സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഈ സംഗമം ഒരു വിജയമാക്കാന്‍ വേണ്ടി എല്ലാവരും പ്രകടിപ്പിക്കുന്ന താല്പര്യവും ആത്മാര്‍ത്ഥതയും എല്ലാവരുമെടുക്കുന്ന ഇനിഷ്യേറ്റീവുകളും ഒക്കെ കണ്ട് ഒരുപാട് സന്തോഷമുണ്ട്.

ബ്ലോഗ് മീറ്റ് മാധ്യമത്തില്‍..

പ്രിയ ബ്ലോഗീ ബ്ലോഗന്മാരെ...
മാധ്യമം ദിനപത്രത്തിനും, അതിന്റെ ലേഖകന്‍ ഷിനോജ്, മാധ്യമം ഓണ്‍ലൈന്‍ ഇന്‍‌ചാര്‍ജ് അന്‍‌വറുല്‍ ഹഖ് എന്നിവര്‍ക്കും ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു.
മാധ്യമത്തില്‍ വന്ന വാര്‍ത്ത
ഇവിടെ വായിക്കാം.

Monday, July 03, 2006

അപ്‌ഡേറ്റ് - ജൂലൈ 3, 2006

എല്ലാവരുടെയും സഹായസഹകരണങ്ങളാല്‍ സംഗമത്തിന്റെ കാര്യങ്ങളൊക്കെ ഉഷാറായി തന്നെ മുന്നോട്ട് പോകുന്നുണ്ട്.

ഏവുരാന്‍ തനിമലയാളം ചുരുളില്‍ ബൂലോഗ സംഗമത്തെക്കുറിച്ച് ലിങ്ക് ഇട്ടിട്ടുണ്ട്. അതോടൊപ്പം തന്നാലാകുന്ന സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പേരില്‍ ഏവൂരാന് നന്ദി രേഖപ്പെടുത്തുന്നു.

ഇന്നലെ വൈകിട്ട് വിനോദ് മേനോന്‍(നമ്മ ഇടിവാള്‍)കുവൈറ്റ് ടവ്വറില്‍ പോകുകയും സക്കറിയാസിന് അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു. വിനോദ് എന്നോട് പറഞ്ഞത് 10-60 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം അവിടെയുണ്ടെന്നാണ്. എല്ലാവരുടെയും പേരില്‍ വിനോദിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

നദീര്‍ പ്രസ്സ് റിലീസ് പോലെയൊരെണ്ണം തയാറാക്കി മാധ്യമങ്ങള്‍ക്കൊക്കെ അയച്ചുകൊടുത്തെന്നും മാധ്യമം പത്രത്തിന്റെ ലേഖകന്‍ ശ്രീ.ഷിനോജ് (050-2458400)പുള്ളിക്കാരനെ വിളിച്ച് വിശദമായി സംസാരിച്ചു. അദ്ദേഹം നദീറിനെയും എന്നെയും രാജിനെയും വിളിച്ചിരുന്നു. ഞങ്ങളദ്ദേഹത്തോട് ബ്ലോഗുകളെകുറിച്ചും യുണീകോഡ് മലയാളം കമ്പ്യൂട്ടിംഗിനെകുറിച്ചും വരമൊഴിയെകുറിച്ചും മൊഴിയെകുറിച്ചും അഞ്‌ജലി ഓള്‍ഡ് ലിപിയെ കുറിച്ചും ബ്ലോഗുകളുടെ വൈവിധ്യത്തെകുറിച്ചും ഒക്കെ സംസാരിച്ചു. ഇപ്പോള്‍ തല്‍ക്കാലം അദ്ദേഹം ഈ സംഗമത്തെക്കുറിച്ച് വാര്‍ത്ത പോലെയൊരെണ്ണം കൊടുക്കുന്നതാണെന്നും, പിന്നീട് ബ്ലോഗുകളെകുറിച്ച് വിശദമായി തന്നെ മനസ്സിലാക്കിയ ശേഷം എഴുതാന്‍ ശ്രമിക്കുന്നതാണെന്നും പറയുകയുണ്ടായി. അദ്ദേഹത്തെ ബ്ലോഗ് മീറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതുപോലെ തന്നെ,ഏഷ്യാനെറ്റ് റേഡിയോ 648AM അവരുടെ വാര്‍ത്തകളില്‍ സംഗമത്തിന്റെ കാര്യം ഉള്‍പ്പെടുത്തുന്നതാണെന്ന് അവര്‍ നദീറിനെ അറിയിച്ചിട്ടുണ്ട്.

ഇനി നമ്മള്‍ എത്രയും പെട്ടന്ന് സക്കറിയാസിന് തലയെണ്ണം കൊടുക്കണം. ഇതുവരെ ബ്ലോഗില്‍ കമന്റിലൂടെ ഹാജര്‍ വച്ചവരുടെ പേരുവിവരങ്ങള്‍ താഴെ പറയുന്നു.
ഡ്രിസില്‍
ആരിഫ്
കലേഷ് കുമാര്‍ + റീമ മോഹന്‍‌ദാസ്
ഗോപാലകൃഷ്ണന്‍
വിനോദ് +മായ+മീര+വിഘ്നേഷ്
പ്രസീദ്
ഇബ്രു
സജീവ് + സോന + പൊന്നച്ചന്‍ + ഇളയ ആള്‍ + സഞ്ജപ്പന്‍
ദിലീപ്
ഗന്ധര്‍വ്വന്‍ + സുഹൃത്ത്
സമീഹ + സക്കീര്‍ + 2 കുഞ്ഞുങ്ങള്‍
രാഗേഷ് + ഭാര്യ + 2 കുഞ്ഞുങ്ങള്‍ + സുഹൃത്ത്
അനിലേട്ടന്‍ + സുധേച്ചി + കണ്ണന്‍ + ഉണ്ണി
ദേവേട്ടന്‍
രാജീവ് (സാക്ഷി)
സിദ്ധാര്‍ത്ഥന്‍ + ഭാര്യ
രാജ് നായര്‍
റഷീദ് + സഹോദരന്‍

പിന്നെ നിഷാദ് കൈപ്പള്ളിയും ഭാര്യയും മകനും തീര്‍ച്ഛയായും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പണിക്കര്‍ (അനില്‍ പണിക്കര്‍) മെയില്‍ അയച്ചിരുന്നു. പുള്ളിക്കാരന്‍ അബുദാബിയിലാണ് ജോലി ചെയ്യുന്നത്. പക്ഷേ, ഇപ്പോള്‍ മുംബൈയില്‍ വെക്കേഷനിലാണ്. വന്നിട്ട് എന്നെ വിളിക്കാമെന്നും, അടുത്ത സംഗമത്തിന് തീര്‍ച്ഛയായും എത്തി ചേരാമെന്നും പുള്ളിക്കാരന്‍ അറിയിച്ചിട്ടുണ്ട്.

ഇതുവരെ പത്തുമുപ്പത്തഞ്ചോളം പേര് ഹാ‍ജര്‍ വച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കൂടി ദയവായി ഹാജര്‍ വയ്ക്കണമെന്ന് താഴ്‌മയായി അപേക്ഷിക്കുന്നു. (“ഇതെന്തേരെടേ സ്‌കൂളോ“ എന്നൊന്നും ചോദിക്കല്ലേ. തലയെണ്ണം കൊടുക്കണ്ടെ? അതിനാ)

മെന്യുവില്‍ മാറ്റങ്ങള്‍ വല്ലതും വരുത്തണമെങ്കില്‍ എത്രയും പെട്ടന്ന് അറിയിക്കണം.

ഡിജിറ്റല്‍ വീഡിയോ ക്യാമറയും ഡിജിറ്റല്‍ സ്റ്റില്‍ ക്യാമറയും ഉള്ളവര്‍ ദയവായി അവ കൊണ്ടുവരണം.
(ദേവേട്ടന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഏറ്റല്ലോ? മറ്റുള്ളവരും കൊണ്ടുവരൂ...)

അതുപോലെ തന്നെ കാര്യപരിപാടികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതും എത്രയും പെട്ടന്ന് തീരുമാനിക്കണം.
(പണ്ട് പാര്‍ട്ടികളില്‍ അതിമനോഹരമായി കവിതകള്‍ ചൊല്ലിയിരുന്ന ഒരാളെ എനിക്ക് അറിയാം. എത്രയും വേഗം അയാ‍ള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ ഞാന്‍ അയാളുടെ പേര് വിളിച്ചുപറയുമേ...)

അഭിപ്രായങ്ങള്‍ വരട്ടെ!... കമന്റുകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകും.

Sunday, July 02, 2006

അപ്‌ഡേറ്റ് - ജൂലൈ 2, 2006

ചിന്ത.കോം നമ്മുടെ സംഗമത്തെ കുറിച്ച് ചിന്ത.കോം ബ്ലോഗ് റോളില്‍ സമുചിതമായി ലിങ്ക് കൊടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ ചിന്ത.കോം-ലെ സാഹിത്യ മാസികയായ തര്‍ജ്ജനിയില്‍ വാര്‍ത്ത വിഭാഗത്തില്‍ സംഗമത്തെ കുറിച്ച് വാര്‍ത്തയും കൊടുത്തിട്ടുണ്ട്. ഒപ്പം ഈ ബ്ലോഗിലേക്കുള്ള ലിങ്കും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശാലമനസ്കന് അവാര്‍ഡ് കിട്ടിയ കാര്യവും വേറെ ഒരു വാര്‍ത്തയായി അവര്‍ ഇട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ബൂലോഗസംഗമത്തെകുറിച്ചുള്ള റിപ്പോര്‍ട്ട് ചിന്ത.കോം-ല്‍ ഉള്‍പ്പെടുത്താന്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ചിന്ത.കോം പ്രവര്‍ത്തകര്‍ക്കും വിശിഷ്യാ ശ്രീ.എം.കെ.പോളിനും എല്ലാവരുടെയും പേരില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഏവൂരാന്‍ നമ്മുടെ സംഗമത്തെക്കുറിച്ച് “തനിമലയാളം” ചുരുളില്‍ നാളെ (തിങ്കളാഴ്ച്ച)ലിങ്ക് ഇടുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. (അദ്ദേഹമൊരു യാത്രയിലായതിനാലാണ് അത്രേം താമസമുണ്ടാകുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.)

ജ്യോതിസ് ദുബൈയില്‍ എത്തി ജോലിയില്‍ ചേര്‍ന്നു. അദ്ദേഹം തീര്‍ച്ചയായും സംഗമത്തിന് എത്തിചേരുന്നതാണ്.

അനീഷ് റൊസാരിയോ എന്ന ബ്ലോഗര്‍ക്ക് ഞാന്‍ മെയില്‍ അയച്ചിരുന്നു - ഒപ്പം ഒരു ഇന്‍‌വിറ്റേഷനും. പുള്ളിക്കാരന്‍ ഇന്‍‌വിറ്റേഷന്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, എന്നെയോ നദീറിനെയോ വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്തിട്ടില്ല. അനീഷ് ദയവായി എന്നെയോ (050-3095694) അല്ലെങ്കില്‍ നദീറിനെയോ (050-8675371) വിളിക്കണമെന്ന് താല്പര്യപ്പെടുന്നു.

ഇടിവാള്‍ഗഡി (ശ്രീ.വിനോദ് മേനോന്‍) ഇന്നു വൈകിട്ട് സക്കറിയാസ് മുതലാളിക്ക് ടോക്കണ്‍ അഡ്വാന്‍സ് കൊടുക്കും. ഇന്നലെ അവര്‍ രണ്ടുപേരും തമ്മില്‍ സംഗമത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു.

പിന്നെ ഒരു പ്രധാന കാര്യം.
ദേവേട്ടന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ, സംഗമത്തില്‍ “വരുന്നവര്‍ വരാന്‍ കഴിയാത്തവര്‍ വരാമെന്ന് ആലോചിക്കുന്നവര്‍ ഒക്കെ ഓരോ ലിസ്റ്റ്‌ ആക്കണ്ടേ ?“ സക്കറിയാസിന് ഫൈനല്‍ കൌണ്ട് (തലയെണ്ണം) എത്രയും വേഗം കൊടുക്കേണ്ടതാണ്. അത് അത്യാ‍വശ്യമാണ്.

പിന്നെ സംഗമത്തിന്റെ അജണ്ട തീരുമാനിക്കണ്ടേ? നദീറിന് എന്തൊക്കെയോ ഐഡിയകള്‍ ഉണ്ട്. ദയവായി നദീര്‍ അവയൊക്കെയൊന്ന് വിശദമായി പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.

ഈ സംഗമത്തിന്റെ മീഡിയയില്‍ കവറേജിനെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായം എന്താണ്?

സമയം ഇനി അധികമില്ല. 4 ദിവസമേയുള്ളു......

ഓഫ് ടോപ്പിക്ക്: ഷാര്‍ജ്ജ/ദുബൈ എന്നിവിടങ്ങളിലുള്ള ബ്ലോഗറുമ്മാരുടെ ശ്രദ്ധയ്ക്ക്.
ശ്രീ.ജ്യോതിസ് വന്നിട്ട് വളരെ കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളു. അദ്ദേഹം ദുബൈയിലോ ഷാര്‍ജ്ജയിലോ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുക്കാന്‍ നോക്കുകയാണ്. ഒന്നുകില്‍ ഒരു 2 ബെഡ്‌റൂം അപ്പാര്‍ട്ട്മെന്റ്, അല്ലേല്‍ ഒരു 1 ബെഡ്‌റും അപ്പാര്‍ട്ട്മെന്റ് + ഹാള്‍. ഒന്നുരണ്ടാഴ്ച്ചയ്ക്കകം പുള്ളിക്കാരന് താമസം കണ്ടെത്തേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് താമസം കണ്ടുപിടിച്ച് കൊടുത്ത് സഹായിക്കാന്‍ കഴിവുള്ളവര്‍ ദയവായി അത് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

Saturday, July 01, 2006

ഹാജരെടുപ്പ്‌

വള്ളുവനാടന്‍
മേനോനെ വിളിച്ചിരുന്നു ഇപ്പോ. മൂപ്പര്‍ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്നും റോള സിറ്റിയില്‍ എത്തിക്കോളും.

സാഗരം സാക്ഷി ബൂലോഗര്‍ തമ്മില്‍ മിണ്ടും മുന്നേ പല Dubai bloggers'‍ മീറ്റും നടത്തിയ കക്ഷി ആണെങ്കിലും മിണ്ടാത്തതെന്തെന്നു കരുതി ഒരു മെയില്‍ അയച്ചിരുന്നു. മൂപ്പത്തിയാര്‍ യൂയേയി കളഞ്ഞ്‌ വേറൊരു നാട്ടിലോട്ട്‌ പോയെന്ന് മെയില്‍ കിട്ടി.

വരുന്നവര്‍ വരാന്‍ കഴിയാത്തവര്‍ വരാമെന്ന് ആലോചിക്കുന്നവര്‍ ഒക്കെ ഓരോ ലിസ്റ്റ്‌ ആക്കണ്ടേ ?

ഇത് വല്ലോരും ശ്രദ്ധിച്ചോ

ഇത് വല്ലോരും അറിഞ്ഞോ?
നമ്മുടെയെല്ലാം പ്രിയ കുറുമഗുരുവിന് പ്രൊമോഷന്‍!

അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുക്കുന്നു :

പ്രിയ ബൂലോഗരെ, പഴയ കമ്പനിയില്‍ തയ്യാറായ പോലെ ഒരു കവര്‍ എനിക്കായി (എനിക്കു മാത്രമല്ല, മൊത്തം സ്റ്റാഫിനും)എന്റെ ഓഫീസില്‍ തയ്യാറായിട്ടുണ്ട്. വ്യാഴാഴ്ച പതിവുപോലെ സമയത്തിന് ഓഫീസില്‍ നിന്നും പോന്ന കാരണം, എനിക്ക് കവര്‍ കയ്യില്‍ കിട്ടിയില്ല. എന്തായാലും ടെര്‍മിനേഷനല്ല എന്നറിയാമായിരുന്നതിനാല്‍, ഫിനാന്‍സ് മാനേജരെ ഫോണ്‍ വിളിച്ച് കാര്യം ചോദിച്ചു. മുഴുവനായും, മൊത്തമായും പറഞ്ഞില്ലെങ്കിലും, അദ്ദേഹം കാര്യം പറഞ്ഞു.

ബ്ലോഗിന്‍ കാവിലമ്മയുടെ സഹായത്താല്‍, എനിക്ക് പ്രമോഷന്‍ ലഭിച്ചു. മാനേജര്‍ ഗ്രേഡിലേക്കാണ് പ്രമോഷന്‍. ദുട്ട് എത്ര കൂടിയെന്നറിയണമെങ്കില്‍ കവറ് നാളെ കയ്യില്‍ കിട്ടണം. പക്ഷെ, എന്തായാലും ഗ്രേഡ് വച്ചു നോക്കിയാല്‍, വര്‍ഷത്തില്‍ ഒരു തവണ എനിക്കും, രണ്ട് വര്‍ഷത്തില്‍ കുടുബത്തിനും നാട്ടിലേക്ക് ടിക്കറ്റ്, പിന്നെ വണ്ടിയില്‍ ഇന്ധനം അടിക്കാനുള്ള കാര്‍ഡ് തുടങ്ങിയവ ലഭിക്കും. കുറുമാന്‍ (രാഗേഷ് മേനോന്‍) ഹാപ്പിയാണ്.

എന്റെ സന്തോഷം ഞാന്‍ നിങ്ങളെല്ലാവരുമായി പങ്കു വക്കുന്നു.


രാഗേഷേട്ടാ, ഈയുള്ളവന്റെയും റീമയുടെയും അഭിനന്ദനങ്ങളും ആശംസകളും ആദ്യം തന്നെ പിടിച്ചോ.

അപ്പോള്‍ ഇമറാത്ത് ബൂലോഗമീറ്റിലെ അജണ്ടയില്‍ ഒരു ഐറ്റം കൂടി ഞാന്‍ സജ്ജസ്റ്റ് ചെയ്യുന്നു :
രാഗേഷേട്ടനെ അഭിനന്ദിച്ച് ആദരിക്കല്‍!

ബൂലോഗ ഇമരാത്തി മീറ്റിന്റെ ലൊക്കേഷനായി click Here

ബൂലോഗ ഇമരാത്തി മീറ്റിന്റെ ലൊക്കേഷനായി click Here

എന്റെ വീടും അതിനടുത്തു തന്നെയാണ്‌, എന്തേലും സംശയമുള്ളവര്ക്ക്‌, അന്നു, 5587475 എന്ന നമ്പരില് വിളിക്കാം..
കുവൈറ്റ്‌ റ്റവറിലൊ - യു ഏ ഈയിലെ വഴികള്‍ അവസാനിക്കുന്നതിനു മുന്‍പുള്ള ഏതു ലൊക്കേഷനിലായാലും ഞാനും + ഒരു സുഹ്രുത്തും ഉണ്ടാക്കും.(വാഹനം ഓടിക്കാന്‍ പഠിപ്പിക്കുന്ന പാഠ ശാലയില്‍ വയോജന്‍ വിദ്യാഭ്യായാനത്തില്‍ ആണിപ്പോഴും). കലേഷിനു ഭാവുകങ്ങള്‍. ഈ ക്ലബിലും ഞാനും ഒരു മെമ്പറായേ....

എമറാത്തിലെ സംഗമം ഒരു വാക്ക്

പ്രിയ ബൂലോക നിവാസികളെ,

ഡ്രിസിലും, കലേഷും മുന്‍ കൈയ്യും,പിന്‍ കൈയ്യുമെടുത്ത്, ജൂലൈ ഏഴാം തിയതി ഷാര്‍ജയില്‍ വച്ച് ഐക്യ അറബ് നാടുകളിലെ,ബ്ലോഗന്മാരും, ബ്ലോഗിന്നികളും, സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.

എഴു കഴിഞ്ഞാല്‍ എട്ട് (എന്തൊരു വിവരം). എട്ടിന്ന് കേരളാ ബൂലോക സംഗമം, മുന്‍ കൈ വിശ്വേട്ടന്‍, പിന്‍ കൈ - അതുല്യ, കാലുകള്‍ എട്ടുക്കാലി പോലെ നിരവധി (അതെന്താപ്പാ, എട്ടുകാലിക്ക് കാലെട്ടല്ലേയുള്ളൂന്ന് ചോദിക്കരുത്, കാരണം ഇന്നു ശനിയാഴ്ച, എനിക്കവധി. സമയം പതിനൊന്നര......ബാറ്ററി ചാര്‍ജിങ്)കുമാര്‍ മുതല്‍, ചന്രേട്ടന്‍ വരെ എന്തിന് ശ്രീ തിരു മ : ശ്രീജിത്ത് വരെ പങ്കെടുക്കുന്നു.

ജപ്പാനിലെ ബൂലോക സംഗമം ഹിരോഷിമയില്‍ വച്ച് വക്കാരി നടത്തുന്നതിന്റെ വിവരങ്ങള്‍ പട്ട തിന്നു കഴിഞ്ഞാല്‍ വക്കാരി തരുന്നതായിരിക്കും.

ഇസ്രായേലില്‍ നിന്നും, ഡേലി, ഈശൊ, മറിയം, ഔസേപ്പ്, അയ്യപ്പന്‍, ഗണപതി ക്ക് വച്ചത് കാക്ക കൊണ്ട് പോയി

ദോഹയില്‍ നിന്നും സ്വര്‍ത്ഥന്‍,

സൌദിയില്‍ നിന്നും പേരറിയാത്ത അനേകം ബ്ലോഗന്മാര്‍, ബ്ലൊഗിനികള്‍

അമേരിക്കന്‍ ബൂലോക സമ്മേളനം, കോഴിക്കു മുല വരുന്നതു പോലെ കാത്തിരുന്തേ, കാത്തിരുന്തേ, കാലങ്ങള്‍ പോയതടീ

ഇന്‍ എനി കേസ്, അമേരിക്കന്‍ ബൂലോക സമ്മേളനം നടക്കുകയാണെങ്കില്‍, എന്റെ വക്താക്കളായി, മേരി മുത്തി, മകന്‍, മകള്‍,മകളുടെ മകള്‍ കൂടാതെ, മേരി മുത്തിയ്യുടെ അമ്മ “തിരു മേരി മുത്തി“ കൂടി പങ്കെടുക്കുന്നതായിരിക്കും.

ബാക്കി ഭാഗം വേണമെങ്കില്‍ ഫോണില്‍ ബന്ധപെടുക. ഞാനൊന്നു ചാര്‍ജ് ചെയ്യട്ടെ