Saturday, July 08, 2006

പ്രശ്നോത്തരി (യൂയേയിക്കാര്‍ പാടില്ല)

ഈ ബ്ലോഗ്ഗില്‍ തകര്‍ത്ത്‌ ആര്‍മ്മാദിച്ച്‌ കമന്റി മീറ്റിനെക്കാള്‍ വലിയ ആഘോഷം ഇവിടെ നടത്തിയ അന്താരാഷ്ട്രപ്പുലികള്‍ക്ക്‌ നന്ദി.

നിങ്ങള്‍ക്കു ഈ മീറ്റിനു തരാന്‍ കഴിയുന്നത്‌ ഈ പ്രശ്നോത്തരി മാത്രം

ചോ. ഒന്ന്.
കുറുമാന്‍ ഇത്ര നാടകീയമായി (വക്കാരി സ്റ്റൈലില്‍ പറഞ്ഞാല്‍ "എന്റച്ചോ ഹെന്റമ്മോ ചേത്ത്‌) ബൂലോഗര്‍ക്കു പരിചയപ്പെടുത്തുന്നത്‌ ആരെ?


ചോ രണ്ട്‌
ഈ ചിത്രം എടുക്കുന്ന വേളയില്‍ ഈ വ്യക്തി-നമ്മുടെ സിദ്ധാര്‍ത്ഥന്‍- എന്തിനെക്കുറിച്ചാവും സംസാരിക്കുന്നത്‌?

16 comments:

ഉമേഷ്::Umesh said...

അടുത്ത ഷോക്ക്. സിദ്ധാര്‍ത്ഥന്‍ ഇത്ര സ്മാര്‍ട്ടാണെന്നു കരുതിയേ ഇല്ല. മുഖസ്തുതി പറയുകയാണെന്നു വിചാരിക്കരുതു കേട്ടോ, എഴുത്തു കണ്ടാല്‍ തോന്നുകയേ ഇല്ല :-)

ക്വിസ് - പോകാന്‍ പറ. ഗൂഗിളില്‍ തെരഞ്ഞാല്‍ ഉത്തരം കിട്ടുന്ന ചോദ്യങ്ങളേ ഞങ്ങള്‍ വായിക്കൂ. ആ കുട്ട്യേടത്തീടെ കെട്ട്യോനെ കണ്ടുപഠിക്കു്. എന്തു ഡീസന്റു ചോദ്യങ്ങളാ ചുള്ളന്‍ ചോദിക്കുന്നതു്?

Anonymous said...

1) വിശാലേട്ടാനെ
2) വരമൊഴിയെ പറ്റി

ഇതു പോരാ..ഞങ്ങള്‍ക്കു മൊത്തം ഫോട്ടോസ് കാണണം..

ബിന്ദു said...

വരമൊഴി എങ്ങനെ ടൈപ്പു ചെയ്യാം എന്ന എല്‍ ജീസെ, കൈ പിടിച്ചിരിക്കുന്നതു കണ്ടില്ലെ. ;)

ആദ്യതേതിന്റെ ഉത്തരം എന്റമ്മോയുടെ ആളായ വിശാലനെപറ്റി

Adithyan said...

1) കുറുമിയേച്ചിയെ
2) പിയാനോ/കീ ബോര്‍ഡ്

Kuttyedathi said...

ഉമേഷ്ജി, എഴുത്തു നോക്കി ആരുടെയും ഗ്ലാമറ് ഊഹിക്കരുതെന്നിപ്പോ മനസ്സിലായില്ലേ ? ഉമേഷ്ജിയുടെ പോസ്റ്റുകള്‍ വായിച്ച് ഉമേഷ്ജിയെ പറ്റി എന്തു നല്ല ഭാവന ആയിരുന്നു എനിക്ക്. ഫോട്ടോ കണ്ടപ്പോളൊക്കെ പോയില്ലേ ? അതുപോലെ എന്റെ പോസ്റ്റുകള്‍ വായിച്ചാല്‍ ഞാനിത്രയ്ക്കു ഗ്ലാമറായിരിക്കുമ്മെന്നാരെങ്കിലും ഊഹിക്കുമോ ?

അതുപോലെ എല്‍ജിയുടെ പോസ്റ്റുകള്‍ വായിച്ചാല്‍ അതൊരു കണ്ടാല്‍ കൊള്ളാവുന്ന പെങ്കൊച്ചായിരിക്കുമെന്നാളുകള്‍ വെറുതെ വിചാരിക്കില്ലേ ? കണ്ടിട്ടില്ലെങ്കിലുമെനിക്കുറപ്പാ, അതിനെ കണ്ടാല്‍ ലോറി കേറിയ അലൂമിനിയം പാത്രം പോലിരിക്കുമെന്നു . ഇല്ലെന്നു തെളിയിക്കണമെങ്കില്‍ എല്‍‌ജി ഫോട്ടോ ഇടട്ടെ, അല്ല പിന്നെ. :)

Santhosh said...

1. ജനലിനപ്പുറമുള്ള കള്ളുഷാപ്പിനെ
2. പുട്ട് ആര്‍ത്തിയോടെ രണ്ട് കൈ കൊണ്ടും കുഴയ്ക്കുന്നതെങ്ങനെ എന്ന വിഷയം

Adithyan said...

ഒരു സംശയം, ഇത്ര ആര്‍ഭാടമായിട്ട് മീറ്റ് നടത്തിയിട്ടും യൂയേയിയില്‍ ആരും പാടിയില്ലെ? ;) .... (പോസ്റ്റ് ടൈറ്റില്‍ )

പിന്നെ എന്റെ മുന്നത്തെ കമന്റ്റിലെ കീബാര്‍ഡ് പാട്ടു പാടുമ്പോള്‍ കുത്തിപ്പൊളിക്കുന്ന കീബാര്‍ഡാണേ... ബ്ലോഗെഴുതണ കീബോര്‍ഡല്ല...

ദേവന്‍ said...

പടഗാലറി ഒടനേ ഇടാമേ. പ്രസ്സ്‌ മാറ്റര്‍ എഴുതണമുന്നേ ഞാന്‍ ചായപോലും കുടിക്കരുതെന്നാ കരിങ്കല്‍ പരിഹാര ശാസനം.

പാടി ആദി.. പല പുലിഗീതം പാടി. മന്നീന്റെ മണമുള്ള നാടന്‍ പാട്ടുകാള്‍, അണ്ണാക്കില്‍ വിരലിട്ടു വിസിലടിച്ച്‌ ചില കാടന്‍ പാട്ടുകള്‍ ഒക്കെ പാടി.

Manjithkaini said...

കുറുമാന്‍ ചൂണ്ടുന്നതു കവിതയെ...
സിദ്ധു ഇലക്ട്രോണിക് ഓര്‍ഗന്‍ വായിക്കുന്നതിനെപ്പറ്റി പറയ്കയാ...

പാപ്പാന്‍‌/mahout said...

1. "സഖാക്കളേ, ബാറ് ഈ കര്‍ട്ടനു പുറകിലാണ്‍.”
2. “ഇടത്തെ കൈ കൊണ്ട് വരമൊഴി, വലത്തേതുകൊണ്ടു കീമാന്‍. ഹൊ, ഞാനൊരു സവ്യസാചി...”

ഉമേഷ്::Umesh said...

പിന്മൊഴിയില്‍ വരാഞ്ഞതുകൊണ്ടു് കിസ്സ്പ്രോഗ്രാം ഇത്രയുമായെന്നറിഞ്ഞില്ല. എന്നാല്‍ ഞാന്‍ ഒരു കൈ നോക്കട്ടേ:

1) “ദാ ഇങ്ങനെയാണു കയ്യാട്ടുന്നതു്. മറ്റേ കയ്യില്‍ മൈക്കില്ലായിരുന്നെങ്കില്‍ അതും ആട്ടിക്കാണിക്കാമായിരുന്നു...”

2) “ഇങ്ങനാ ബാങ്ലൂരു വെച്ച്‌ അരവിന്ദന്‍ ലൈറ്റിട്ടു വന്ന ഒരു പെങ്കൊച്ചിനെ...”

ഇതെന്താ ക്വിസ് പ്രോഗ്രാമോ അതോ അടിക്കുറിപ്പുസഭയോ?

ഏടത്ത്യേ, “ലോറി കയറിയ അലൂമിനിയം പാത്രം” (എല്‍‌ജിയൊക്കെ “അലോമിനിയം” എന്നു പറയും) കലക്കി. ഇനി എന്തിനു ജീവിച്ചിരിക്കുന്നു എല്‍‌ജീ. പടമിടൂ. ഇത്തവണ ജൂഹി ചൌളയുടേതായിക്കോട്ടേ :-)

ഉമേഷ്::Umesh said...

ആദ്യത്തെ ചോദ്യം തെറ്റിവായിച്ചു. അപ്പോള്‍ ആരെയെങ്കിലും പരിചയപ്പെടുത്തണം, അല്ലേ?
ചുറ്റി...

1) വിക്രമാദിത്യന്‍ കഥയിലെ വേതാളത്തെപ്പോലെ കര്‍ട്ടനില്‍ പതുങ്ങിയിരിക്കുന്ന ഗന്ധര്‍വ്വനെ...

(ഗന്ധര്‍വ്വന്‍ “ദേവീ...” എന്ന പാട്ടും പാടി സീല്‍ക്കാരമുണ്ടാക്കിക്കൊണ്ടു് കര്‍ട്ടന്‍ തുളച്ചു പ്രവേശിക്കുന്നു...)

2) മുകളില്‍ പറഞ്ഞതുതന്നെ, സംശയമില്ല...

Anonymous said...

ഹിഹി! അങ്ങിനെ തന്നെയാ ഇരിക്കുന്നെ. ഇത്രേം നാളും ഈ ചളുങ്ങി ഇരിക്കണ മുഖം വെച്ച് ജീവിച്ചില്ലേ, ഇപ്പോഴാണൊ ഇനി ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോന്ന് ചോദിക്കണെ.. :)
പിന്നെ അതെന്നാ അലോമിനിയം എന്ന് ഞാന്‍ പറയണെ?

keralafarmer said...

:) raavile 5.30 ithaa pOkunnu KeraLameet~

nerampokku said...

umeshinte kavitha nannai

Anonymous said...

bad