Saturday, July 08, 2006

ദി കുറുമാന്‍ & വിശാലന്‍ ഷോ



സഹൃദയരെ, അറബ് എമിരേറ്റിലെ ബൂലോഗരുടെ ഇദം‌പ്രഥമ സ്നേഹസംഗമത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ “ദി കുറുമാന്‍ & വിശാലന്‍ ഷോ” നിങ്ങള്‍ക്കായി സസന്തോഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു. പ്രൊഫഷണല്‍ വീഡിയോ എക്യുപ്മെന്റ്സിന്റെ അഭാവത്താല്‍ സ്റ്റില്‍ ക്യാമറകളുടെ വീഡിയോ റെക്കോര്‍ഡിങ് ഫങ്ഷന്‍ ഉപയോഗിച്ചു പകര്‍ത്തിയ ദൃശ്യങ്ങളാകയാല്‍ അതിന്റേതായ പോരായ്മകള്‍ കണ്ടുവെന്നിരിക്കും. സദയം ക്ഷമിക്കുക, ഈ കാഴ്ച ആസ്വദിക്കുവാന്‍ ശ്രമിക്കുക. നന്ദി.

15 comments:

രാജ് said...

"ദി കുറുമാന്‍ & വിശാലന്‍ ഷോ” വീഡിയോ ക്ലിപ്പുകള്‍.

ജേക്കബ്‌ said...

സൂപ്പര്‍ ;-)

ശനിയന്‍ \OvO/ Shaniyan said...

അത് കലക്കി..

ബിന്ദു said...

ഈ പാട്ടിങ്ങനേയും പാടാല്ലേ?? ;)അടിപൊളി!!

Manjithkaini said...

കുറുമാന്‍ പ്രൊഫൈല്‍ വാക്യം അന്വര്‍ഥമാക്കി. ജനിച്ചപ്പോള്‍ ഉയര്‍ത്തിയ കയ് ഇതുവരെ താഴ്ത്തിയിട്ടില്ല എന്നു കൂടെ ചേര്‍ത്താല്‍ നന്ന് :-)

Unknown said...

അതെ അതാണതിന്റെ ബൂട്ടി...
ഈ പാട്ട് ഇങ്ങനെ പാടിയത് നന്നായി. ലത് പോലെ തന്നെ പാടിയാല്‍ അതിലെന്തെരു രസം..യേത്?

കുറുമാന്‍ ഒരു വലിയ പ്രസ്ഥാനമാണല്ലോ!!

നന്ദി പെരിങ്ങോടാ..നന്ദി..

Satheesh said...

യാത്രാംഴി പറഞ്ഞതാ ശരി, കുറുമാന്‍ ഒരു പ്രസ്ഥാനം തന്നെ!
സംഗതി കൊള്ളാം..!

Visala Manaskan said...

ഞാന്‍ ഇത് ഇങ്ങിനെ ഇടുമെന്ന് അറിഞ്ഞിരുന്നെങ്കില്‍... ഒരിക്കലും ‘ബാച്ചിലര്‍ കള്ള് പാര്‍ട്ടി‘ തോന്ന്യാസം അവിടെ ചെയ്യില്ലായിരുന്നു.

പെരിങ്ങോടാ.. ഇമ്മള്‍ടെ ആ ഈച്ച റോള്‍ അങ്ങ് മുറിച്ച് മാറ്റരുതോ? പ്ലീസ്.

ബിന്ദു said...

ഇതിനൊരു കുഴപ്പവുമില്ലല്ലൊ വിശാലാ.. ഇനിയും നിങ്ങളിങ്ങനെ കൂടൂ.. ഇനിയും പാടൂ..:)

evuraan said...

നന്നായി..

autoplay false എന്നോ മറ്റോ ആയിരുന്നെങ്കില്‍, പേജ് ലോഡുമ്പോഴെല്ലാം അത്രേം കാത്ത് നില്‍ക്കേണ്ട കാര്യമില്ലായിരുന്നൂ, പെരിങ്ങോടരേ...

:)

മന്‍‌ജിത്തിന്റെ പ്രൊഫൈലിലെ ചിത്രം, അതാരാണോ? :^)

myexperimentsandme said...

ഹെന്റെ വിശാലാ, ഇതൊന്നും ഒരു തോന്നിയ വാസമേ അല്ലെന്ന്. ഇതൊക്കെയല്ലേ ഒരു രസം. എനിക്കെന്തായാലും ഇഷ്ടപ്പെട്ടു കേട്ടോ.മന്‍‌ജിത്ത് പറഞ്ഞതുപോലെ, കുറുമാന്‍ ഉണ്ടായപ്പോഴത്തെ പോസ് ഒന്ന് ആലോചിച്ച് പോയി. വായ് തുറന്ന്, ഒരു കൈ പൊക്കി :)

ഇടിവാള്‍ said...

ഹ ഹ ഹ.. അതു കലക്കി പെരിങ്ങോടരേ...

Unknown said...

ചേട്ടായിമാരേ..
മലയാള മനോരമ ബൂലോഗത്തിനെ പറ്റി ഒരു കിടിലന്‍ വാര്‍ത്ത അവരുടെ ‘യുവ’ എന്ന് പേരുള്ള യൂത്തന്മാരെ ഉദ്ദേശിച്ചുള്ള ശിങ്കിടി സപ്ലിമെന്റുകളിലൊന്നില്‍ കൊടുത്തിരുന്നു. ഞാന്‍ ആദ്യമായി മലയാളം ബ്ലോഗുകള്‍ എന്ന് കേള്‍ക്കുന്നത് അതില്‍ നിന്നാണ്.

ഇപ്പോള്‍ ഞാന്‍ മനോരമ സൈറ്റ് തപ്പിയപ്പോള്‍ നിഷാദ് മാഷ് പറഞ്ഞത് പോലെ ആര്‍ക്കൈവ്സൊന്നും കാണാനില്ല. ഇനി ഞാന്‍ നോക്കി കാണാത്തതാണോ? ആര്‍ക്കെങ്കിലും ആര്‍ക്കൈവ്സ് തപ്പിയെടുക്കമേങ്കില്‍ 15/6/2006 ന്റേയും 25/6/2006 ന്റേയും ഇടയിലുള്ള ‘യുവ’ തപ്പിനോക്കിയാല്‍ ചിലപ്പോള്‍ ആ ആര്‍ട്ടിക്കിള്‍ കൈയ്യില്‍ തടയും. നമ്മുടേ സിബുവിനെ പറ്റി അതില്‍ പറ്ഞ്ഞിരുന്നു എന്നാണ് ഓര്‍മ്മ.

myexperimentsandme said...

അതിവിടെയുണ്ട്, അസുരണ്ണോ

യുവവാര്‍ത്ത

ഇവിടേമുണ്ട്

ഉമേഷ്::Umesh said...

കുറുമാനേ, ജ്ജ് ആളൊരു ശിങ്കം തന്നെ. നല്ല ശബ്ദവും.

സത്യം പറയാമല്ലോ, മറ്റേ പാട്ടേതാണെന്നു് എനിക്കു മനസ്സിലായില്ല :-)