പ്രിയ ബൂലോഗ വാസികളെ,
വെറും മൂന്നാലു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു എമറാത്തി ബൂലോഗ സംഗമം ആരംഭിക്കുവാന്‍.
അബുദാബി മുതല്‍, ഉമ്മല്‍ ക്വയ്‌വാന്‍, ഫുജൈറ തൂടങ്ങിയ എമറാത്തില്‍ താമസിക്കുന്ന എമറാത്ത് വാസികള്‍ സംഗമ സ്ഥലമായ ഷാര്‍ജയിലുള്ള കുവൈറ്റ് ടവറിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞിരിക്കുന്നു.
ദുബായില്‍ നിന്നുമുള്ള ബ്ലോഗന്മാര്‍ പുറപ്പെടുവാനുള്ള ഒരുക്കത്തിലാണ്.
എന്തായാലും, ഈ സംഗമം ഒരു ഗംഭീര വിജയമാകാനുള്ള വഴി കാണുന്നു.
അടുത്ത അപ്ഡേഷന്‍ മീറ്റിങ്ങിനു ശേഷം
292 comments:
«Oldest ‹Older 201 – 292 of 292മഞ്ചിത്ത് സംസാരിച്ചോണ്ടിരുന്നപ്പോ മൈക്കിന്റെ കണക്ഷന്‍ ഊരിയതു ശരിയായില്ല ഡാലീ...
എല്‍ജി- ഉമേഷ്ജി യുദ്ധം പുതിയ ഒരു വഴിത്തിരിവിലേയ്ക്ക്... ;)
ചീത്ത മുഴുവന്‍ ഞാന്‍ കേള്‍ക്കുന്നതായിരിയ്ക്കും.... ല്ലാരും ബാ...
(ഇനി എന്തോന്നു കേള്‍ക്കാന്‍, കഴിഞ്ഞ് 17 മിനിട്ടായി കേള്‍ക്കാനുള്ളതെല്ലാം കേട്ടു :( )
ഈ മന്‍ജിത്തിനിതെന്തു പറ്റി? പുത്തന്‍ കലം പോലെ?;)
ചില്ലറ നദീര്‍ പിടിച്ചു പറിച്ചു കൊണ്ടു പോയി..
കുറുമാന് വച്ചിരുന്ന ജമാല്‍കോട്ട ചമന്തി സുഷിക്ക് തൊട്ട് നക്കാനുള്ള ജപ്പാനീസ് ചമന്തിയാണെന്ന് കരുതി വക്കാരി അല്പം കഴിച്ച്തിനാല്‍ അത്യാവിശ്യമായി സ്റ്റേയ്ജിനു പിറകിലുള്ള ഓലപുരയിലേക്ക് ഓടികയറുന്നത് കണ്ടതായി ഞങ്ങളുടെ ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു.
ആരും ഒന്നും കേട്ട് ഭയക്കരുത്...എല്ലാവരും ശാന്തരായി ഇരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
വക്കാരിയുടെ അഭ്യര്‍ത്ഥനപ്രകാരം കരിമരുന്ന് പ്രയോഗം ഉടന്‍ ആരംഭിക്കുന്നതായിരിക്കും.
ഹാവൂ ഇന്ന് കുറെ ജോലി ഉണ്ടെങ്കിലെന്താ,
ഇവിടെ ഇങ്ങിനെ കിടന്നുരുളാന്‍ പറ്റിയല്ലൊ.
ഇനി ലൈറ്റ് ഇട്ടൊ..എന്റെ ചമ്മല്‍ മാറി..ഇനി എല്ലാരേം കാണട്ടേ..!!
രണ്ടു കവിത എഴുതിയെങ്കില്‍ എന്താ..കഴുത എന്ന വിളി കേട്ടെങ്കിലെന്താ... ഇതിന്റെ ഈ സുഖം നിങ്ങളറിയുന്നില്ലല്ലൊ മാളോരേ..
എന്നുകിലും.....
ഞാനീ അവാര്‍ഡ്ഡ നിരസിക്കുകയാണ്. നോ താങ്ക്യൂ!!
ഇവിടെ ചിലര്‍ കുരങ്ങിനെ കൊണ്ടു കളിപ്പിക്കുന്നതു പോലെ നമ്മളെ ക്കൊണ്ടു കമ്മന്റിടീച്ചു ഇടയ്ക്കു വന്നെത്തിനോക്കുന്നുണ്ട്. അവരെ പ്രത്യേകം സൂക്ഷിക്കുക.
നാളത്തെ മീറ്റിനു പോവണ്ടേ വിശ്വംജീ.. ;)
ആദിയേ ഞാനല്ല കണക്ഷന്‍ ഊരിയെ.. ചിലപ്പൊ അര്‍ബി ആവും കുറെ നേരമയലൊ ആശാനെ കണ്ടീട്ട്.
ചീത്ത, ഇടിയൊക്കെ സഹിച്ചു എമാറത്തുകാര്‍ക്കു വേന്റി നില്‍ക്കുന്ന ആദിക്കു പ്രത്യേക ഇവെന്റ് മാനേജര്‍ അവര്‍ഡ് ജൂറിയുടെ പ്രത്യെക പരാമറും
എന്നാലും ബിന്ദൂട്ടി നമ്മുടെ ആദിത്യനേയും ഡാലിക്കുഞ്ഞിനേയും കുരങ്ങന്‍ എന്ന് വിളിച്ചല്ലൊ.
ഞാന്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു!
ഹിഹി..മണ്‍കലം എനിക്കങ്ങട് ഇഷ്ട്പ്പെട്ടു.
പ്രശ്‌നം വല്ലതുമുണ്ടോ.... എല്ലാം ഓക്കെയാണോ? കുഴപ്പമുണ്ടോ.. :)
ഒരേ ദിവസം കുരങ്ങ്, കഴുത എന്നൊക്കെ ചെലര്‍ക്ക് പേരു വീണേയ് ;))
ഞാന്‍ പ്രതിധേഷം ഒന്നും രേഖപ്പെടുത്തുന്നില്ല... സത്യത്തിന്റെ മുഖം വക്കാരിയുടെ മുഖം പോലെ ഭീകരമായിരിയ്ക്കും എന്നാണല്ലോ...
ഇറൂ, അരവിന്ദാ, ജമാല്‍കോട്ട കമ്പനിയുടെ പ്രശ്നങ്ങള്‍ മാറ്റാന്‍ മഹീന്ദ്രക്കാര് കണ്ടുപിടിച്ച സാധനം മാത്രമേ ഫലിക്കൂ
എം-സീല്‍
താരേ.. ഞാനും തനിച്ചാ ഇവിടെ, പക്ഷേ സാരി ഞാന്‍ സംഘടിപ്പിച്ചു. :)
അയ്യോ..എല്‍ ജീസെ.. ഞാന്‍ എന്നെയാ ഉദ്ദേശിച്ചത്.. പാവം ഡാലിയെപറ്റി ഞാന്‍ അങ്ങനെ പറയുമോ ..ആദിയെ പറഞ്ഞാലും ;)
ശനിയന്‍ വീണ്ടും ഭീഷിണി പെടുത്തുന്നേ...
ആദിത്യാ, അത് വൈരുദ്ധ്യാലങ്കാരം. വക്കാരിയുടെ മുഖവും ഭീകരതയും ഒത്തുചേര്‍ന്നാല്‍ അലങ്കാരം വൈരുദ്ധ്യം [അതിന്റെ പണ്ടത്തെ പേര് ഉമേഷ്‌ജി പറഞ്ഞുതരും :)]
കലേഷിന്റെ 235 അല്ലേ ബൂലോഗ രെക്കോഡ്..ഇതു അവിടൊന്നും നിക്കണ ലക്ഷണമില്ല
മന്‍ജിത്ത് താടിയൊക്കെ എടുത്തു കുട്ടപ്പായിയായല്ലോ. കുട്ട്യേടത്ത്യേ, ആ സന്തൂര്‍ സോപ്പ് ഇനി വാങ്ങിക്കൊടുക്കല്ലേ, ഹന്നമോളെ പുള്ളി ചേച്ചീന്നു വിളി തുടങ്ങും :-))
(UAE മീറ്റില്‍ ഓണമാഘോഷിക്കുമ്പോള്‍ അവിടെ പുട്ട് ഫാന്‍സ് അസ്സോസിയേഷന്റെ ഒരു സ്റ്റോള്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ എനിക്കു് അതിയായ ചാരിത്ര്യം... അല്ല.... ചാരിതാര്‍ത്ഥ്യമുണ്ടു്....)
കൊരങ്ങന്‍ പന്ടെങ്ങാണ്ട്ത്തെ അപ്പൂപ്പന്‍ അല്ലേ ..വിട്ടുകളയാം അല്ലെ? എന്നലും എല്‍ജീസ് ആ അവാര്‍ഡ് നിരസിക്കരുത്.
നമ്മുള്‍ വീണ്ടും എമ്മറത്തിലെക്ക്..
അനിലും കൂടെയുള്ള 3 തലകളും അവിടെ ചുറ്റിപറ്റി നടക്കുന്നു. പ്രത്യേക ശ്രദ്ധക്ക് ആരും ജമ്മാല്‍കൊട്ട എടുക്കരുത്. അതു കുറൂസ്നു തൊട്ടു കൂട്ടനുള്ളതാണെന്നു നേരത്തെ അറിയിച്ചിരുന്നു
ഒരു ഭീഷണിക്കും ബൂര്‍ഷ്വാക്കും ചൂഷണത്തിനും നമ്മള്‍ ബൂലോക മക്കള്‍ വഴങ്ങരുത്! എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ. ബിന്ദൂട്ടിയും ആദിത്യനും വഴക്ക് കേള്‍ക്കുന്നിടത്തോളം നേരം നമുക്കെന്തു നോക്കാന്‍ ? :)
കോഴിക്കാലുകള്‍ പെട്ടെന്ന് അപ്രത്യക്ഷമാവുന്നതും തനിയെ പറന്നു പോകുന്നതും വായുവില്‍ അലിഞ്ഞു ചേരുന്നതും കണ്ട് ആരും ഭയക്കരുത്... ഗന്ധര്‍വന്‍ ആ മേശയ്ക്കടുത്തെവിടെയോ ഉണ്ട്.
ഏ? കേട്ടത് സത്യമാണോ ഡാലിക്കുഞ്ഞേ?
എന്റെ അപ്പൂപ്പന്‍ അല്ലായിരുന്നു കേട്ടൊ..
ഹിഹിഹി!
ബിന്ദു തനിച്ചാണെന്നോ? അവിടെ തൊട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ടടുത്തു വാന്‍ കൂവറില്‍ എല്‍ജീടെ കസിനില്ലിയോ?
ഉമേഷ്ജിയുടെ സ്റ്റാളില്‍ ഇഞ്ചി മാങ്ങയിലെ പുട്ടുണ്ടൊ?
വീണ്ടും എമ്മറത്തിലേക്ക്: സാക്ഷിക്കെന്താ കൊമ്പുണ്ടൊ? അയ്യൊ അല്ല അതു കൊമ്പല്ല. ഇന്നലെ മുഖം മറക്കാന്‍ വാങ്ങിയ മാസ്കാ.
വിശാലന് അതാ വിശാലമായി ചിരിച്ചു കൊണ്ടെല്ലാവര്‍ക്കും നന്ദി പറയുന്നു, വെള്ളിയാഴ്ച ആയതിനാല്‍ ഗന്ധര്‍വന്‍ വളരെ ഹാപ്പിയാണ്.കൂട്ടത്തില്‍ അസുരനുമുണ്ട്...
ദേ പിനെയും പാര സായിപ്പൊളജി.. ഞാന്‍ ഡാര്‍വിന്റെ പരിണാമ സിദ്ധം വെറുതെ ഒന്നു ഓര്‍ത്തു പോയി എല്‍ജിസെ.....
ഋവിനു മലയാളം എഴുതുമ്പോഴും ഈ പ്രശ്നമുണ്ടല്ലെ, എന്നിട്ടു കഴിവാണെന്നു...:)
ദേ. ബിന്ദു റെക്കോര്‍ഡ് ഇട്ടു
എനിക്ക് വയ്യ! ഇന്ന് ബന്ദ് അല്ലാ ബിന്ദു ദിനം ആയി ആചരിക്കാന്‍ എല്ലാവരേയും ആഹ്വാനം ചെയ്യുന്നു..
ഉവ്വോ? എന്നിട്ടു ഞാനതറിഞ്ഞില്ലല്ലോ ജേക്കബ്ബേ..:) ഹോ ഇന്നൊരു ലോട്ടറി എടുക്കാമായിരുന്നു. :)
പുല്ലൂരേ.. ഗന്ധര്‍വന്‍ അദൃശ്യനാണ്. ഫോട്ടോയില്‍ വരില്ല.
:)
പാവം അതുല്യേച്ചി..
ഇന്നിവിടെ പട്ടു പാവാടയും, റിബ്ബണുംകെട്ടി കണ്‍മഷിയും കരിവളയുമിട്ട് കൈയ്യില്‍ ചിക്കന്‍കാലും പിടിച്ച് അച്ചാല്‍ പിച്ചാല്‍ ഓടിക്കളിക്കേണ്ട ചേച്ച്യല്ലാരുന്നോ, ഇപ്പോ എര്‍ണാകുളത്ത് നാളെ വിളമ്പാന്‍ തോരന് കാബേജ് നുറുക്കുന്നു.
മനുഷേരെടെ ഒരോരോ അവസ്ഥകളേ...ങ്..ഹാ വൂ..........
വക്കാരി ഒന്നെത്തിനോക്കി പിന്നേയും ഓലപ്പുരയുടെ വാതിലടച്ചിരിക്കുന്നു. വെള്ളത്തിന്റെ സൌകര്യാര്‍ത്ഥത്തിനായി ഫയര്‍ ഫോഴ്സിന്റെ ഹോസൊരണ്ണം അകത്തേക്ക് ഇട്ടിട്ടുണ്ട്. എം.സീല്‍ വേണമെന്ന് അഭ്യര്‍ത്ഥിച്ചതനുസരിച്ച് കമ്മറ്റി ചെയര്‍മാന്‍ കലേഷ് എം സീല്‍ തപ്പി ഫ്രൈഡ് ചിക്കണ്‍ സെന്ററിലേക്ക് പോയി ചിക്കന്‍ വാങ്ങി റീമ കാണാതെ തിന്നുകൊണ്ടിരിക്കുന്നു.
തല്‍ക്കാലം ബബിള്‍ഗം മതിയോ വക്കാരീ? ചവച്ചതൊരെണ്ണം വിശാല്‍ജിയുടെ കൈയ്യിലുണ്ട്..:-)
സാക്ഷീടെ കൈ അടിച്ചു മാറ്റാന്‍ ശ്രമങ്ങള്‍ നടന്നു എന്നും..കയ്യല്ല,വിരലെങ്കിലും കിട്ടിയാല്‍ മതിയെന്നും ചിലരൊക്കെ പറഞ്ഞുവെന്നും..
സ്ഥിരീകരിക്കാത്ത വാര്‍ത്ത കിട്ടിയിട്ടുണ്ട്
- ഇമാറത്ത് ലേഖിക ഫ്ലോറിഡായില്‍ നിന്നും റോയിറ്റേര്‍സ് വഴി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നെ കൊന്നോ അതിനിടയ്ക്കെന്റെ എല്ജീസെ.. ബിന്ദുദിനം 'ആചരിക്കാന്‍'?? :)
അപ്പോള്‍ നിങ്ങള്‍ ഇതു 300 അടിക്കൂ മാളോരേ...
ഭര്‍ത്താവ് വന്നു വിളിച്ചപ്പോള്‍............
അപ്പോള്‍ ദമനകന്‍ (കട: വക്കാരീ)
സാക്ഷിയുടെ കയ്യും, വിശാലന്റെ തലയും... കാണുന്നില്ല എന്ന് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. കൊടകരയില്‍ നിന്നും കാര്‍ത്തുവേച്ചി ഒരു അരിവാളുമായി എതിയതിനെ തുടര്‍ന്നു...
ബാക്കി കിട്ടിയില്ല, കട്ടായി.
:)
അര്‍ബീ ഞാന്‍ പോണെയ് പോണ വഴിക്കു ചിരിച്ചു വഴിയില്‍ വിഴുമൊ ഭഗവാനെ.................
അപ്പോള്‍ ഇരുനൂറ്റമ്പതു ആരാന്നു വച്ചാല്‍ അടിച്ചൊട്ടോ.. എനിക്കിന്നാവശ്യതിനു കിട്ടി ;)
അതും എന്റെ തലയില്‍ ആയി, എനിക്കു വയ്യ.
(ഈശ്വരാ, ഇതെന്താ ഇവിടെ നടക്കണേ)
അരവിന്ദാ, ബബ്‌ള്‍ ഗം കിട്ടാനില്ലെങ്കില്‍ വാക്കരിയ്ക്ക് ഒരു കഷണം തെര്‍മ്മോക്കോള്‍ പൊട്ടിച്ചു കൊടൂ..
അതു നമ്മുടെ വാല്‍മാക്സ് ചേട്ടന്‍ കൊണ്ടോയി ബിന്ദോ
ഹലോ ഹലോ..
ഒരു പ്രത്യേക അറിയിപ്പ്...
മുട്ടക്കറിയില്‍ ഇടാന്‍ വച്ചിരുന്ന മുട്ടകളില്‍ ആറെണ്ണം ചീഞ്ഞുപോയതിനാല്‍ ഒരു സൈഡിലേക്ക് മാറ്റി വച്ചിരുന്നത് കാണാനില്ല.
ആരെങ്കിലും അത് എടുത്തിട്ടുണ്ടെങ്കില്‍ തിന്നരുത് എന്നും, തിന്നാല്‍ ഉടന്‍ തന്നെ സ്റ്റേയ്ജിന് പിന്നിലേക്ക് വന്ന് എം.സീല്‍ ഒരു പീസ് വാങ്ങണം എന്നും അഭ്യര്‍ത്ഥിക്കുന്നു.
[ഈ വിശാല്‍ ജി എന്താ ആ ഓലപ്പെരേന്റെ മുന്നില്‍ പോയി നിന്ന് തുള്ളുണേ? അകത്തുള്ള വക്കാര്യോട് കുശലം പറയാ??]
പാപ്പാനെത്തി. ഹാഗ്യം...
ഇവിടേ കൊറെ ആനകള്‍ പാപ്പാനില്ലാതെ അലഞ്ഞു നടപ്പുണ്ടാരുന്നു... എല്ലരേം നോക്കിനിര്‍ത്തി പുട്ടടിക്കാന്‍ പോയ ആന ഇപ്പോ കരിമരുന്നു കലാപ്രകടനം നടത്തിക്കൊണ്ടിരിക്കുവാണെന്നാണു കേട്ടത്.
അതിനിടെ മീറ്റിനിടയ്ക്ക് ഭാരവാഹി തിരഞ്ഞെടുപ്പ് കയ്യാങ്കളിയിലെത്തു എന്നു റിപ്പോര്‍ട്ട്... ആര്‍ക്കും വേണ്ടാത്ത സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍ തുടങ്ങ്യ സ്താനങ്ങള്‍ പെട്ടെന്ന് വീതം വെച്ച് പോയെങ്കിലും ട്രഷറര്‍ എന്ന തേന്‍ കുടത്തിനു വേണ്ടിയുള്ള കടിപിടി ഇപ്പൊഴും തുടരുകയാണ്....
സംഭവം നടക്കുന്ന കുവൈറ്റ് ടവറില്‍നിന്നും ഇബ്രു വിളിച്ചിരുന്നു . എല്ലാരും ഫൂഡാന്‍ കാത്തിരിക്കുന്നു.വിശാലന്‍ പാട്ട് പാടുന്നു.മറ്റെല്ലാരും ഏറ്റ് പാടുന്നു.
ബൂലോകരേ...
കണ്ട്രോള്‍ കൈ വിട്ടപ്പോള്‍ ഞാന്‍ കലേഷിനെ വിളിച്ചു. മരുഭൂമിയില്‍ 45 പേര്‍ ഒത്തുകൂടി തകര്‍ക്ക്ണ്ട് ന്നാണ് കലേഷും നദീറും പറഞ്ഞത്
ഒരന്‍ജു മിനിട്ടെ ആയുള്ളു വിളിച്ചിട്ട്. പിന്നണിയില്‍ ആരുടേയോ നാടന്‍ പാട്ട് കേള്‍ക്കായിരുന്നു...
ഓണ്‍ ദ സ്പോട്ട് റിപ്പോര്‍ട്ടിങ്ങിനു ആരും അവിടെ ഇല്ല്യെ?
യാത്രികന്‍
സുഹൃത്തുക്കളേ..
നേരം രാത്രിയായി...എമാറത്ത് മീറ്റില്‍ ഇങ്ങനെയെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
എല്ലാ കമന്റുകളും തമാശ് ആയിക്കാണാന്‍ അപേക്ഷ. കൂടപ്പിറപ്പുകളോടെടുക്കുന്ന സ്വാതന്ത്ര്യം ഞാനെടുത്തു എന്നേയുള്ളൂ...ആര്‍ക്കും ഒന്നും ഫീല് ചെയ്തില്ലെന്ന് കരുതട്ടെ.
നാളത്തെ കേരള സംഗമത്തിനും പങ്കെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ നാളെ അവധിയാണ്. മറ്റന്നാള്‍ ഓഫീസില്‍ കാണും, അപ്പോള്‍ നോക്കാം.
എല്ലാവര്‍ക്കും നന്ദി.
കേരളാ മീറ്റിന് എല്ലാ ഭാവുകങ്ങളും.
എല്ലാവരും സൂക്ഷിച്ച് വണ്ടിയോടിച്ച് വീട്ടില്‍ പോവുക.
സലാം നമസ്തെ.
കര്‍ത്താവെ! ഇനി കലാഭവന്‍ മണിക്ക് കാസറ്റ് ഇറക്കാന്‍ പറ്റാണ്ടാവുമൊ? അതോ റിമി ട്ടോമിക്കൊ?
ഹലോ യാത്രീ...
പിന്നണിയില്‍ കേട്ടത് നാടന്‍ പാട്ടാണോ? അതോ, ഡ്രിസ്സില്‍ പൈസ പിരിഞ്ഞു കിട്ടാത്തതിന് കലേഷിനെ സ്നേഹത്തോടെ വല്ലതും വിളിച്ചതാന്നോ?
:-))
ഞാനോടി.
>>എല്ലാ കമന്റുകളും തമാശ് ആയിക്കാണാന്‍ >>അപേക്ഷ.
ശ്ശൊ! ഇതെന്ത് പറച്ചില്‍ ആണ് അരവിന്ദേട്ടാ? ഇനി തമാശ അല്ലാണ്ട് എടുക്കുവൊ? അങ്ങിനേം ഉണ്ടോ ? മനുഷ്യനെ പേടിപ്പിച്ചിട്ട് പോയി സുഖായി ഉറങ്ങാന്‍ നോക്കുവാണൊ?
അതിനിടയ്ക്കു രാധ ഒരു പോസ്റ്റും കുറുമാനിട്ടൊരു കമന്റും കാച്ചിയിരുന്നു. ആരു കാണാന്‍?
രാധേ, പൂയ്.... കൃഷ്ണന്മാരും ഗോപസ്ത്രീകളും പശുക്കളും വക്കാരിയുമൊക്കെ യൂയേയ്യീയ്ക്കു പോയിരിക്കുവല്യോ... അല്ലാ, ഓടക്കുഴല്‍ പ്രാക്റ്റീസൊക്കെ എവിടെ വരെയായി?
പാട്ട് കേട്ട് വയറ് നിറഞ്ഞാപ്പിന്നെ ഫൂഡധികം ഓടില്ലാന്ന് പറഞ്ഞ് സംഘാടക സമിതി പാടാനാക്കിയ വിശാലന്‍ കലാഭവന്‍ മണിയെ തുരത്തിയോടിക്കും എന്ന് പ്രഖ്യാപിച്ച് കൊണ്ട് പാട്ട് തുടര്‍ന്ന് കൊണ്ടിരിക്കയാണ്. കൂടെപാടുന്നത് മുഖ്യപ്രോത്സാഹകന്‍ കലേഷ്.
ഏതാനും നിമിഷങ്ങള്‍ക്കുള്ളീല്‍ ഫുഡിങ്ങ് തുടങ്ങുന്നതാണ്.
ടോപ് സ്കോറര്‍ക്ക് റഷ്യാവളപ്പില്‍ തണുപ്പന്‍ വക പത്ത് വെടീ ആര്‍ക്ക് എനിക്ക് വേണം എനിക്ക് വേണം എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ട് എല്ലാരും മുന്നേറുന്നതാണ്.
അപ്പോ കലേഷേ...
ആകെ മൊത്തം ട്ടോട്ടല്‍ ആയി പരിപാടി ഗംഭീരായോ? എന്നു വച്ചാല്‍ കയ്യിന്നു ദുട്ട് എത്ര പോയി ന്നു....;)
സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ കുളമാകും ന്നു പണ്ടൊരു മഹാന്‍ പറഞ്ഞത് ഓര്‍ത്തു പോണു..
എല്ലാരും പൊടീം തട്ടി സ്ഥലം വിട്ടോ?
യാത്രികന്‍
കഴിഞ്ഞൊ, എല്ലാം കഴിഞ്ഞൊ? ഭംഗിയായി നടന്നല്ലോ! ആശ്വാസായി! വയറു നിറയെ എന്തൊക്കെയോ കഴിച്ചതു പോലെ. നോക്കിക്കൊ ദുബായിക്കാരെ ഞങ്ങള്‍ അളുകൊണ്ടല്പം കുറവാണെങ്കിലും ഞങ്ങളും വക്കും യൂറൊപ്പു സംഗമം തണുപ്പാ, പുല്ലൂരാനെ വേണ്ടെ? നാട്ടില്‍ പോയിട്ടു വന്നിട്ടാകട്ടെ.
വാക്കാരീ ഒരു യൂറൊപ്പ് - ജപ്പാന്‍ കൊളാബറേഷന്‍ വച്ചാലോ?
സംഘാടകര്‍ക്കും, പങ്കെടുത്തവര്‍ക്കും
എല്ലവര്‍ക്കും ആശംസകള്‍, ആന്വേഷണങ്ങള്‍
നാട്ടില്‍ പോയിട്ടു വന്നിട്ട് ബ്ലൊഗില്‍ വീണ്ടും കാണാം
സസ്നേഹം
268-
അപ്പോള്‍ കമന്റുകള്‍ ഇവിടെ അവസാനിച്ചുവോ?
ഞാന്‍ എന്തായാലും ഇനിയും ആര്‍ക്കൊക്കെ മിടുക്കുണ്ടെന്നു കാണാന്‍ കാത്തിരിക്കുകയാണ്!
ഇതിനിടെ ചില ചെറിയ സാഹസങ്ങളും നടത്തുന്നുണ്ട്!
വായിച്ചും ചിരിച്ചും എനിക്ക് മതിയായേ...
അയ്യോ മതിയായേ....
മുകളില്‍ ചിരിച്ചത് ഞാനാണേ..
ഒരു വായില്‍ നോക്കി
വിശ്വം, അങ്ങനെ പറയല്ലെ ദാ പിടിച്ചോ അടുത്തത്
ദുബായിക്കാരെ മുഴുവന്‍ സംഗമം എന്നു പറഞ്ഞ് വിട്ടിട്ട് ബാക്കി നമ്മളെല്ലാം കൂടി 269 ആക്കിയില്ലെ അതാണു പോയിന്‍റ്
എല്ജീസെ, ഉമെഷിന്‍റെ കൈയീന്ന് എന്തവാര്‍ഡാ എല്‍ജിക്കു കിട്ടീത്? അങ്ങോട്ടു ക്ലീയറായില്ലല്ലൊ
വെമ്പള്ളീ,
അതാണതിന്റെ ശരി!
അതാണിതിന്റെ ശക്തിയും!
സാധാരണ മലയാളിയുടെ സ്വത:സിദ്ധമായ(?) ആ സ്വഭാവമില്ലേ, എല്ലാ ഏകത്വത്തിലും നാനാത്വം കാണാനുള്ള കഴിവ്? അതാണു നാമൊക്കെ കൂടി ഇവിടെ ഇല്ലാതാക്കുന്നത്!
ഏതൊക്കെ ദിക്കിലായാലും ഏതു പേരിലായാലും നാം ഒത്തുചേരുമ്പോള്‍ അതു നമ്മുടെയെല്ലാം ഒന്നടങ്കമായുള്ള വിജയമായി കൊണ്ടാടുവാനുള്ള ഈ ത്വര, ഈ വ്യത്യസ്തത, ഈ ‘നാനാത്വേ ഏകത്വദര്‍ശനം’ അതു നമുക്കു കാത്തു സൂക്ഷിക്കാം!
ബൂലോഗങ്ങള്‍ ഇങ്ങനെയാണു ഇനിയുള്ള നാളുകളില്‍ മലയാളിക്കു മാതൃകയാകാന്‍ പോകുന്നത്!
അടുത്തതായി, ഏതു ദിക്കിലായാലും... എന്ന അര്‍ത്ഥം വരുന്ന വള്ളത്തോളിന്റെ(?)/ഉള്ളൂരിന്റെ(?) ആ കവിതാശകലം അവതരിപ്പിക്കുന്നു ഉമേഷ് ജി.....
ഉമേഷ്, ഇതാ മൈക്ക്!
എന്റെ പൊന്നുംകുടത്തുമല മുത്തപ്പോ, ഞാനിതെന്താ ഈ കാണണേ ? ശ്യോ... എനിക്കു കുശുമ്പു വന്നിട്ടു മേലാ. എല്ലാരും കൂടി അര്‍മാദിക്കുവാണല്ലേ ? ഓടിച്ചു കൊറെയൊക്കെ വായിച്ചു. എല്‍ജി കുട്ടിയുടെ സമ്മേളനാലംകൃതിയും ബിന്ദു ദിനവും...യെനിക്കു മേലാ.. :)
ദേ.. മീറ്റും കഴിഞ്ഞു ഞാന്‍ കുടുമ്മത്തു കേറി !... പരിപാടി അസ്സലായി.. 5.30 നു തുടങ്ങി 9 മണിയോടെ പുട്ടടിച്ച് അവസാനിപ്പിച്ചു ! പലരേയും പുതുതായി പരിചയപ്പെട്ട ആ സന്തോഷം,... ആഹ്ഹ്ഹ്ഹ്...
ബാക്കി വിവരങ്ങള്‍, എഴുതാനറിയുന്നവര്‍ എഴുതും.... ഏകദേശം 60 പേര്‍ ഉണ്ടായിരുന്നു !
ആഷ്യാനെറ്റിന്റെ ബിജു ആബേല്‍ ജേക്കബ് വന്നിരുന്നു..വിശലനുമായി ഒരു ഇന്റര്‍വ്യൂ...
9നു ഗള്‍ഫ് റൌണ്ടപ്പ് എന്ന പരിപാടിയില്‍ ടെലികാസ്റ്റ് ചെയ്യുമേന്നാണൂ പറഞ്ഞത് !!!
മൊത്തത്തില്‍ !!!! കിടുകിടിലന്‍ !!! ആസ്വദിച്ചു !
ബുഫേക്ക്, മൂന്നാം റൌണ്ട് പ്ലേറ്റും കോണ്ടു ചെന്നപ്പോഴാ, ശ്രദ്ധിച്ചത്.. ഹാളിലൊരു നിശബ്ദത !!! ആളുകളൊക്കെ സ്ഥലം വിട്ടു തുടങ്ങി !!!
പത്തു നൂറു പേര്‍ക്കിരിക്കാവുന്ന ഹാളില്‍, ഒറ്റക്കിരുന്നു, ചിക്കന്‍ ചുക്ക അടിക്കുക.. അതൊക്കെ മോശമല്ലേ...
5 പീസ് ക്വാഴിയുമെടുത്ത് ഞാന്‍ പെട്ടെന്നു തന്നെ പോളീങ്ങ് അവസാനിപ്പിച്ചു !!!
തിരിച്ചു പോരുമ്പോള്‍, സമയക്കുറവുമൂലം അകത്താക്കാന്‍ പറ്റാതിരുന്ന രസഗുള എന്നെ നോക്കി പല്ലിളിച്ചോ ??? ഹേയ്.... തോന്നിയതായിരികും !! ;) ! നിന്നെ പിന്നെ കണ്ടോളാം എന്നു പറഞ്ഞു ഞാന്‍ വാതില്‍ വലിച്ചടച്ചു, കുടുമ്മത്തേക്കു വന്നു !!
മൊത്തത്തില്‍ !!!!കിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടുകിടു കിടുകിടിലന്‍ !!! ആസ്വദിച്ചു !
hAVE TO WRITE A LOT LOT MORE....
Took some nice pics to......
Nadir shall I post.....
Angine Kaleshum ibruvum okke jeevanode ente munpil ethi :D
A very special thanks Kuru jee for taking me (safely ;P ) from karama Panchayat to Bloggers meet and back
Thanks to each and everyone for making a memmorable evening.....
Last not least....Thanks for all ur messages, calls.....
Photos and reports later....
Cheers
:)
227 കമന്റുകള്‍! എമറാത്ത് സംഗമത്തിന്റെ ബലം ഇപ്പോള്‍ മനസിലായി. വിലയും. പിന്നെ അല്‍പ്പം സുഖമുള്ള അസൂയയും.
സന്തോഷം.
ശ്ശൊ! ഈ ആണുങ്ങള്‍ വിവരണം തന്നാല്‍ ഇങ്ങിനെ ഇരിക്കും..കടിച്ച ചിക്കണ്‍കാലിന്റേയും കുടിച്ച ഗ്ലാസ്സിന്റേയും കണക്കുകള്‍ മാത്രം
ശ്ശൊ! പെമ്പിള്ളേര്‍ ആയിരുന്നെങ്കിലൊ.. അതുല്യചേച്ചി അവിടെ ഇല്ലാത്തത് ഒരു തീരാ നഷ്ടമായി ഞാന്‍ കണക്കാക്കുന്നു..
ഇടിവാള്‍ ചേട്ടാ
ഇങ്ങിനെ അല്ല, ഗമ്പ്ലീറ്റ് പോരട്ടെ. പെണ്ണുങ്ങള്‍ എത്ര,കുട്ടികള്‍ എത്ര,പുതിയ സാരികള്‍ എത്ര,
കൂളിങ്ങ് ഗ്ലസ്സുകള്‍ എത്ര,ഗായകര്‍ എത്ര...
സംഗമം ഗംഭീരം:
കുറുമാന്‍ സദസ്സിനെ കീഴടക്കി:
ഉഗ്രന്‍ നിമിഷ കവിത അതി ഗംഭീരം!
വിശാലന്റെ നാടന്‍പാട്ട്: കിടിലം.
ഏകബ്ലോഗിനി സമീറയുടെ സാന്നിദ്ധ്യം.
കൈപ്പള്ളിയുടെ രസകരമായ ക്ലാസ്. ഒട്ടും ബോറഡിക്കാത്ത നല്ല അവതരണം.
സിദ്ധാര്‍ത്ഥന്റെ പ്രഭാഷണം.
വിശാലന്‍ മുണ്ട്, ജുബ്ബ, കയ്യില്‍ ഒരു പേഴ്സ്. മൊത്തത്തില്‍ ഒരു ചുള്ളന്‍ ലുക്കില്‍.
ബ്ലോഗ്ഗ് പത്നികള്‍:
സുധ ചേച്ചി, കണ്ണനുണ്ണികള്‍, വിശാല, സങ്കുചിത, നൌഷാദിനി, സിദ്ധാര്‍ത്ഥിനി, കുറുമി, കുട്ടിക്കുറുമികള്‍, കുട്ടിവിശാലങ്ങള്‍, റീമ (വിട്ടുപോയവരേ മാപ്പ്)
ഐസ് ഉരുക്കിയപ്പോള്‍ 98 % പേരും എന്നെ ബ്ലോഗ്ഗില്‍ കൊണ്ടന്നത് പെരിങ്ങോടന്‍ എന്ന് പറഞ്ഞു.
ഡ്രിസ്സില്‍ അനൌണ്‍സര്‍.
കലേഷിനും വിശാലനും പൊന്നാട.
ഗന്ധര്‍വ്വന്‍ പാലക്കൊമ്പില്‍ നിന്നിറങ്ങി. മോക്ഷം പ്രാപിച്ചു.
ദേവേട്ടന്‍ ഓള്‍ ഇന്‍ ഓള്‍.
ഒരു പതിനഞ്ച് കാമറകള്‍ ഉണ്ടായിരുന്നു.
ഏഷ്യാനെറ്റിന്റെ ഗെഡി ബിജു ആബേല്‍ ജേക്കപ്പ് എല്ലാം ഷൂട്ട് ചെയ്ത് സ്കൂട്ട് ആയി.
ശേഷം ഫോടോയില്‍ കാണാം....
Lg യെ നാളെ കൊച്ചീക്ക് പോന്നോളു. ഒരു ലൈവ് ടെലിക്കസ്റ്റിനുള്ള കോപ്പുമായി. ഇവിടെ ചിക്കന്‍ കാലും ഗ്ലാസും ഇല്ല. വെറും ‘പച്ചക്കറിജാതി’ എന്നാ അതുല്യചേച്ചി പറഞ്ഞെ. എങ്കിലും രാവിലെ 10 മുതല്‍ വൈകുന്നെരം 4 വരെ കലാപരിപാടികള്‍ ഉണ്ട്. അതിനിടയില്‍ പ്രത്യേക ഐറ്റംസ് ആയി അക്കുത്തിക്കുത്ത് വടിവാള്‍ കുത്ത് എന്നിവയും അതിരാവിലെ പ്ലാന്‍ ചെയ്തേക്കും.
ഇതിപ്പോ ട്രിപ്പിള്‍ സെഞ്ച്വറി കടത്തണ്ടേ? എമറാത്തുകാര്‍ ആരെങ്കിലും ഒന്നു ഓണ്‍ലൈന്‍ ആയെങ്കില്‍. രണ്ടു പടമെങ്കിലും തിരുകി മയട്ടിയെങ്കില്‍?.
ഡോണ്ട് വറി. ഞാനിവിടെ ഇന്ന് രാത്രി ഉറക്കമൊളിച്ചിരുപ്പുണ്ടാവും..കേരളാ ബ്ലോഗേര്‍സ് മീറ്റെന്ന് ഒരു പോസ്റ്റിതുപോലെ പോസ്റ്റൂ..
പിന്നത്തെ കാര്യം ഏറ്റു. ഇല്ലേ ബിന്ദൂട്ടി,
ആദിത്യോ..പിന്നെ ഗള്‍ഫന്മാരും ഉണ്ടാവും..
അതു ഒരു 400 എത്തിക്കാമെന്നെ..
സങ്കു ചേട്ടാ
അങ്ങിനെ..അങ്ങിനെ.. ആര്‍ക്കെങ്കിലും ചമ്മല്‍സ് ഉണ്ടായിരുന്നൊ? പെണ്ണുങ്ങളെല്ലാം കൂടി ആണുങ്ങള്‍ ബ്ലോഗുന്ന കൊണ്ട് കുടുംബത്ത് പണി ഒന്നും നടക്കുന്നില്ലാന്ന് കമ്പ്ലേന്റ് ചെയ്തൊ?
ആരെങ്കിലും മുഖത്തോട് മുഖം നോക്കാത്തവര്‍ ഉണ്ടായിരുന്നൊ?
ജാതകവശാല്‍ അല്‍പം ചമ്മലുള്ള കൂട്ടത്തിലായിരുന്ന വിശാലന് മാത്രം ഒരു ചമ്മല്‍ ഉണ്ടായിരുന്നു. പിന്നെ സമ്മാനം വാങ്ങലും, എല്ലാവരുടെ പൊക്കലും ഒക്കെയായി ഗെഡി അതിവിനയത്തില്‍ ചമ്മല്‍ പോലെയൊക്കെ അഭിനയിച്ചു:
കുറുമാന്‍, ഒന്നൊന്നര സാധനം തന്നെ. ആരോ പറഞ്ഞപോലെ മഞ്ഞുമലയുടെ ഒരറ്റമേ നമ്മള്‍ കണ്ടിട്ടുള്ളൂ....
ഇനിയും എത്ര വരാനിരിക്കുന്നു.....
300, 450 എന്നൊക്കെ പറഞ്ഞിട്ട് എല്‍ജീസിനങ്ങു പോയാല്‍ മതി... :(
ശനിയന്‍ വക ആദ്യ 17 മിനിട്ട് <- ആദ്യത്തെ സെര്‍വര്‍ ഡൌണ്‍ ആക്കിയതിന്
പിന്നെ അടുത്ത ഫെയ്‌ല്‍ ഒവര്‍ സെര്‍വര്‍ ഡോണ്‍ താഴ്ത്തിയതിന് ഇപ്പൊ പിന്നെ ഒരു 32 മിനിട്ട്... ഇനി ഇതെല്ലാം കഴിഞ്ഞ് ഇപ്പോ സ്ഥലത്തില്ലാത്ത പെരിയോര്‍ ഏവൂരാന്‍ വക വേറെ...
;) ഇതെല്ലാമാണേലും കമന്റ് നിര്‍ത്താന്‍ പറ്റില്ലല്ലോ... നമ്മടെ ഒരു കടമ അല്ലെ? ;)
അപ്പോ വിശേഷങ്ങള്‍ പോരട്ടെ....
പറഞ്ഞപോലെ നാളെ ക്ലബില്‍ ഒരു പോസ്റ്റിടണമല്ലോ... :) (ശനിയന്‍ ടിക്കറ്റ് എടുത്ത് വരുന്നതിനു മുന്നെ ഞാന്‍ ഓടട്ടേ)...
ആ! നമ്മുടെ നവദമ്പദികള്‍ എന്തു പറയുന്നു?
അവരെ ആരെങ്കിലും കളിയാക്കിയൊ? എന്റെ കര്‍ത്തെവെ! എനിക്കാലോചിക്കനും കൂടെ മേല, കല്ല്യാണം കഴിഞ്ഞ് ആദ്യ്മായി ഒരു സ്ഥലത്ത് ചെല്ലുമ്പൊ അവിടെ കൊറെ ബ്ലോഗ്ഗെര്‍സ്...നന്നായി പണ്ടൊന്നും ഈ ബ്ലോഗ് ഇല്ല്ലണ്ടിരുന്നത്..!
എന്നാല്‍ ഒരു കാര്യം ചെയ്യാന്‍ പറയാം..
നാളത്തെ കേരളാ മീറ്റിനുള്ള പോസ്റ്റുകള്‍ പിന്മൊഴിയില്‍ എത്താണ്ട് സെറ്റ് ചെയ്യാന്‍ പറയാം.അപ്പൊ പിന്മൊഴിക്ക് തലവേദന ഇല്ലല്ലൊ.. ഗള്‍ഫ് മീറ്റ് ഇത്രേം എങ്കില്‍ ഉറപ്പായിട്ടും ഇതിന്റെ ഇരട്ടി വേണം കേരള മീറ്റ്.
അവിടെ അല്ലെ നമ്മുടെ ഹൃദയവും ചങ്കും കരളും ഒക്കെ... അപ്പൊ നാളത്തെ പോസ്റ്റിടുന്നുവരുടെ ശ്രദ്ദ്ക്കു..പിന്മൊഴിക്ക് ഇടണ്ട...
പോട്ടെ ആദിത്യന്‍ കുട്ടീ..എന്തെല്ലാം സഹിച്ചാല നമ്മള്‍ ഒരു കരക്കൊക്കെ എല്ലാം എത്തിക്കാന്‍ പറ്റൂ..
ഇതിനിടക്ക് കുട്ട്യേട്ടത്തി വന്ന് കമന്റിയല്ലൊ..
ഹവൂ..ഈ ബ്ലോഗ് ഭൂമി ധന്യമായി!
സങ്കുച്ചേട്ടാ,
എന്‍റെ പേരു പോലും അറിയില്ല:(
ഞാന്‍ പിണക്കമാ ട്ടൊ....
{റിപ്പോര്‍ട്ട് ചെയ്ത് ചെയ്ത് ഞാനൊരുവിധത്തിലായിട്ടുണ്ട് അതു കൊണ്ട് അതൊക്കെ ബുദ്ധിരാക്ഷസന്മാര്‍ക്ക് വിട്ടുകൊടുക്കുന്നു}
സെമി
സെമി എന്തോ ഉത്തരവാദിത്ത്വം എനിയ്ക്കു വിട്ടു തന്നല്ലോ... അതിനു ഞാന്‍ അവിടെ ഇല്ലായിരുന്നല്ലോ സെമീ... കണ്ടാലല്ലേ റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റൂ... :D
എല്‍ജീസ്, നാളത്തെയ്ക്കുള്ള ഒരുക്കങ്ങള്‍ ഒക്കെ തുടങ്ങി. പെരിയോരുമായി കൂടിയാലോചിച്ച് സഹ അഡ്മിന്‍ എല്ലാം ഡീല്‍ ചെയ്യുന്നതായിരിയ്ക്കും... ഒരു ശനിയ പൂജ വേണ്ടി വന്നേയ്ക്കും... :)
ഒരു 10 കമന്റുകൂടി. എല്ലാവരും ചേര്‍ന്ന് ആഞ്ഞൊന്നു മുക്കിയേ, പ്ലീസ് (ജസിക്കയുടെ പേറെടുക്കാന്‍ ലന്തന്‍ ബത്തേരി മുഴുവന്‍ മുക്കിയ പോലെ).
ഇതൊന്നു കണ്ടിട്ടുവേണം നാളെ രാവിലെ ഉള്ള കുറേ പണികളും തീര്‍ത്ത് ഉച്ചയൂണിനു മുന്‍പ് ബി. റ്റി. എച്ചില്‍ എത്താന്‍. താമസിച്ചാല്‍ എച്ചില്‍ മാത്രമേ ഉണ്ടാകൂ..
ഇതു പയിങ്കരമായിപ്പോയല്ല്.
നാളെ ശനിയാഴ്ചയായിട്ട് ഞങ്ങക്ക് മെനക്കെടുകളുതന്നെ അല്ലീ?
ഞാനിച്ചിരെ ദോശക്കൊക്കെ ആട്ടി വെച്ചു..രാത്രി ഇനി ടൈം കിട്ടീല്ലെങ്കിലൊ.. :) കേരളാ മീറ്റാല്ലെയൊ..
അനിലേട്ടാ....നാളെ ഇവിടെ തകര്‍ക്കണം കേട്ടൊ..ഇന്ന് ഞങ്ങള്‍ കുറേ ഇവിടെ തകര്‍ത്ത് ഇച്ചിരെ ക്ഷീണിച്ചിരിക്കാ..
ആദിക്കുട്ടീ..എങ്ങും പോവല്ലെ.. അദിക്കുട്ടീനെം കൊണ്ടൊരു സെഞ്ചുടി അടിപ്പിക്കാന്‍ പറ്റുമോന്ന് നോക്കട്ടേ വെറേ ചിലരൊക്കെ ചാടി വീഴും മുമ്പെ.
അതെയതെ, ഇവര്‍ക്കൊക്കെ വേണ്ടി ഞാന്‍ ശനിയന്റെ വായിലിരുന്നതു മുഴുവന്‍ കേട്ടു.:) ഇനി 300 അടിക്കന്‍ ആരെങ്കിലും വന്നാല്‍...
ഹഹ്ഹ്ഹാ.... നമ്മകിതു അവിടെ വരെ എത്തിക്കുക എന്നല്ലാതെ വേറെ ഉദ്ദേശമൊന്നുമില്ലല്ലോ... ബോള്‍ ഫീഡ് ചെയുന്നതോടെ നമ്മ കടമ കഴിഞ്ഞു... മാക്സിമം പോയാല്‍ ഒരു പെനാല്‍റ്റി ഒക്കെ വാങ്ങി കൊടുക്കും... വേണേല്‍ ബിന്ദുനെ തിരിച്ചു വിളിക്കാം...
ഹിഹി! എന്ന് ബിന്ദൂട്ടിയും ആദിത്യനും വയറു നിറഞ്ഞൂന്ന് തോന്നണ്. ഇതല്ലെ ഞാന്‍ ഈമെയിലും ഐഡിയുമൊന്നും ആര്‍ക്കും കൊടുക്കാത്തെ..!! :) പബ്ലികായിട്ട് ആരും ചീത്ത വിളിക്കൂല്ല്ലാന്നുള്ളതു മാത്രമാണ് ഒരാശ്വാസം!
ആഹാ ബിന്ദു അവിടെ ഒണ്ടാരുന്നോ?
അപ്പുറത്ത് ദേവേട്ടന്‍ ക്വിസ്സ് തുടങ്ങി :) പക്ഷെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പറ്റാത്തതിനാല്‍ എത്ര പേര്‍ക്ക് ഉത്തരം കിട്ടും എന്ന് കണ്ടറിയണം...
പക്ഷേ നാട്ടിലേതു അന്യായ ചതിയായി പോയി, നമ്മളൊക്കെ ഉറങ്ങുമ്പോള്‍.. ഞാനില്ല ഉറക്കം കളഞ്ഞിട്ട്
ദാ കടന്നു വരൂ കടന്നു വരൂ കടന്നു വരൂ... 300 ങ്ങക്കായി വെയ്റ്റ് ചെയ്യുന്നു...
ആദിയടിച്ചെ 300 !!
അവടെ ടൈമിംഗ് സ്വല്‍പ്പ തെറ്റി... കൃപ്യാ മ്യാപ് കീ ജിയേ....
ആദിയായതുകൊണ്ടു ക്ഷമിക്കുന്നു... എല്‍ ജീസെ ദേ... പറഞ്ഞതു പോലെ... ഇപ്പോള്‍ കേട്ട വഴക്കൊക്കെ ആവിയായില്ലേ? അതാണു വക്കാരിയുടെ ഫിലോ.
അങ്ങനെ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ന്നു...
ഇനി അടുത്ത ലക്ഷ്യം എന്ത 400 ആണോ... ആദീ ന്ന ഇനി അതായിക്കോട്ടെ
ഒരു റണ്‍ എന്റെ വകേം കിടക്കട്ടെ... എന്റായാലും നാളെ ഇവടെ മീറ്റുള്ളതു കൊണ്ടു ഞാന്‍ അധികം റണ്‍ എടുക്കാന്‍ നിക്കുന്നില്ല
ആദിക്കുട്ടീ
കലക്കീ!! ഹാവൂ!! ഞാന്‍ പെരിങ്ങ്സിന്റെ
ഫോട്ടോസ് നോക്കി ഇരിക്കുവായിരുന്നു...
അമ്മച്ചിയേ മൂന്നൂറൂ കമന്റോ?
റിപ്പോര്‍ട്ട് നാളെ അടിക്കാമേ. ഇന്‍ തെ മീന്‍ വയല്‍
ബാംഗളൂര്‍കാരേ
1. നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍ നിന്നണിഞ്ഞ കവചങ്ങളുമായാണ് യൂയേയീക്കാര്‍ കൂടിയതെന്ന് മീറ്റിലും
2. ബാംഗളൂര്‍ മീറ്റ് കഴിഞ്ഞെന്നും കൊച്ചി മീറ്റ് നാളേയാണെന്നും കലേഷ് റേഡിയോ 648 നു കൊടുത്ത തത്സമയ സമ്പ്രേക്ഷണത്തിലും പറഞ്ഞിട്ടുണ്ട്.
സങ്കടം കുറഞ്ഞല്ലോ?
[കലേഷാണു പുലി. ഷാര്‍ജയില്‍ എന്താ നടന്നെതെന്ന് ഒരു മിനുട്ടില്‍ പറയാന്‍ റേഡീയോ ആങ്കര്‍ ആരാഞ്ഞപ്പോ കലേഷ് 3 മിനുട്ടെടുത്തെന്നു മാത്രമല്ല ബ്ലോഗ്, യൂണിക്കോട്, ബൂലോഗം എന്നിവയെക്കുറിച്ച് ലൈവ് റേഡിയോ ക്ലാസ്സും എടുത്തു!]
എന്റമ്മോ 307 കമന്റ്റോ?
കിടിലം!
ഹഹഹഹഹഹഹ്.. ഹൊഹൊഹൊഹൊ..ഹിഹിഹി.. എന്റമ്മച്ചിയെ.. കമന്റ്‌സ് വായിച്ച് ചിരിച്ച് ചിരിച്ച് മതിയായി മാഷെ..ആദ്യം 308 കമന്റ് എന്ന് കണ്ടപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. കണ്ണ് ഒന്ന് അടച്ചതിനു ശേഷം വീണ്ടും തുറന്നു നോക്കി. 308. ഹൊ.. കലക്കന്‍..
എന്നാലും, നീര്‍ക്കോലി പോലെ ഉള്ള എന്നെ സുകുമാരനുമായി ഉപമിക്കരുതായിരുന്നു. സുകുമാരന്‍ ചേട്ടന്‍ മാനനഷ്‌ടത്തിനു കേസ് ഫയല്‍ ചെയ്യാന്‍ പോയിട്ടുണ്ട്. സത്യത്തില്‍, ആരിഫാണ് പണം പിരിച്ചത്.
ബൂലോഗ സംഗമം അതിഗംഭീരമായിരുന്നു......
മുഖം നോക്കാതെ എല്ലാവരുടെയും മുന്നില്‍ ഞാന്‍ കൈനീട്ടി... ആരും നിരാശപ്പെടുത്തിയില്ല... രാജും ഗന്ധര്‍വ്വനും വെച്ചുനീട്ടിയതുകണ്ടപ്പോള്‍ ഞാനൊന്നു പകച്ചു.. അല്‍പസമയത്തിനകം തന്നെ സമചിത്തത വീണ്ടെടുത്തു...
എല്ലാവര്‍ക്കും നന്ദി...
കുറുമാന്റെ കത്തിയും വിശാലന്റെ കവിതയും നാടന്‍പാട്ടും നിഷാദ് കൈപ്പള്ളിയുടെയും സിദ്ധാര്‍ത്ഥന്റെയും വിവരണങ്ങളും ഇടിവാളിന്റെ കൊടുവാളും മൈക്കും പിടിച്ച് ഡ്രിസിലിന്റെ ചവിട്ടുനാടകവും കലേഷിന്റെ കമന്റുകളും ഇബ്രുവിന്റെ പരാക്രമങ്ങളും ദേവേട്ടന്‍ അനിലേട്ടന്‍ രാജ് എന്നിവരുടെ പടം പിടുത്തവും ദില്‍ബാസുരന്റെ കുലീനത്തവും പിന്നെ സാക്ഷി രാജീവ്,ഷെനിന്‍ അനുബ്ലോഗനീയം,ബാബു മുസാഫിര്‍,ധര്‍മ്മജന്‍,പ്രസീദ് കണ്ണൂസ്,മത്തങ്ങാത്തലയന്‍ ജോഷി,സമീഹ,ഗന്ധര്‍വന്‍ രാമചന്ദ്രന്‍,ജ്യോതിസ്,മണികണ്ഠന്‍ സങ്കുജിതമനസ്‌കന്‍,അനന്തഹരി ഗോപാലകൃഷ്‌ണന്‍.....
പലരുടേയും നല്ലപാതിയും കുഞ്ഞുങ്ങളും ഇടക്കിടെ പറന്നു വന്ന ഫോണ്‍ സന്ദേശങ്ങളും(ഉമേച്ചി,മഴനൂലുകള്‍,സ്വാര്‍ത്ഥന്‍).. എല്ലാം എല്ലാം യു എ ഇ ബൂലോഗ സംഗമം ഗംഭീരമാക്കി...
നന്മകള് നേരുന്നു....വിജയവും
Post a Comment